നാഗ ചൈതന്യയുമായുള്ള വിവാഹത്തിനു ശേഷം വീണ്ടും അഭിനയത്തിൽ സജീവമായ നടി സാമന്ത കൈ നിറയെ ചിത്രങ്ങളുമായി തിരക്കിലാണ്.സൂപ്പർ ഡീലക്സ്, മജിലി എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് ശേഷംഓ ബേബി, മന്മഥുഡു 2, 96 റീമേക്ക് എന്നി് ചിത്രങ്ങളാണ് സാമന്തയുടേതായി പുറത്തിറങ്ങാനിരിക്കുന്നത്. ഇതിനിടെ ഭർതൃപിതാവ് നാഗാർജ്ജുന നായകനായി എത്തുന്ന ചിത്രത്തിൽ മരുകമൾ അതിഥി വേഷത്തിൽ എത്തുമെന്ന വാർത്തയാണ് പുറത്ത് വരുന്നത്.
നാഗാർജുന നായകനാകുന്ന പുതിയ സിനിമയാണ് മന്മധുഡു 2. രാഹുൽ രവീന്ദ്രനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിൽ അതിഥി വേഷത്തിന് സാമന്തയ്ക്ക് വലിയ പ്രതിഫലമാണ് ലഭിക്കുന്നത് എന്നാണ് റിപ്പോർട്ട്. 35 ലക്ഷം രൂപയായിരിക്കും സാമന്തയുടെ പ്രതിഫലമെന്നാണ് റിപ്പോർട്ട്.
സിനിമയിൽ വെറും അഞ്ചു നിമിഷം മാത്രം അഭിനയിക്കുന്നതിന് താരം മുപ്പത്തിയഞ്ചു ലക്ഷം രൂപ പ്രതിഫലം ചോദിച്ചുവെന്നാണ് റിപ്പോർട്ടുകൾ. ഇതേക്കുറിച്ചുള്ള ഔദ്യോഗിക സ്ഥിരീകരണങ്ങളൊന്നും പുറത്തുവന്നിട്ടില്ല.എന്നാൽ ചിത്രത്തിലെ അതിഥിവേഷത്തിന് സാമന്തയുടെ പ്രതിഫലം കേട്ട് ഞെട്ടിയിരിക്കുകയാണ് ആരാധകരിപ്പോൾ.
വളരെ പ്രധാന്യമുള്ള അതിഥി വേഷമായിരിക്കും ചിത്രത്തിൽ തന്റേത് എന്ന് സാമന്ത പറഞ്ഞിരുന്നു. കഥാപാത്രത്തെ കുറിച്ച് കൂടുതൽ വിവരങ്ങൾ പറയാനാകില്ലെന്ന് സാമന്ത വ്യക്തമാക്കുന്നു. അമല അക്കിനേനി ചിത്രത്തിന്റെ ഫസ്റ്റ് ക്ലാപ്പ് അടിച്ചായിരുന്നു മന്മധുഡു 2വിന്റെ ചിത്രീകരണം തുടങ്ങിയത്. നാഗാർജുനയുടെ മകൻ കൂടിയായ നാഗ ചൈതന്യയാണ് ക്യാമറ സ്വിച്ച് ഓൺ ചെയ്തതത്. ഹൈദരബാദാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷൻ. രാകുൽ പ്രീത് ആണ് ചിത്രത്തിൽ നാഗാർജുനയുടെ നായികയാകുന്നത്. ലക്ഷ്മിയും ഒരു പ്രധാന സ്ത്രീ കഥാപാത്രമായി എത്തുന്നു. മന്മധുഡു എന്ന ചിത്രത്തിലും നാഗാർജുനയായിരുന്നു നായകൻ.