തെലുങ്ക് ചിത്രത്തിന്റെ പ്രൊമോയില്‍ ഗ്ലാമറസായി ഷംന കാസിം എത്തുന്നു; വൈറ്റ് ലോംഗ് സ്ലീറ്റ് ഗൗണ്‍ ധരിച്ചാണ് തുടക്കം;2.40 മിനിറ്റ് ദൈര്‍ഘ്യമുളള വീഡിയോ ഇതിനകം നാലര ലക്ഷം പേര്‍ കണ്ടുകഴിഞ്ഞു

Malayalilife
തെലുങ്ക് ചിത്രത്തിന്റെ പ്രൊമോയില്‍ ഗ്ലാമറസായി ഷംന കാസിം എത്തുന്നു; വൈറ്റ് ലോംഗ് സ്ലീറ്റ് ഗൗണ്‍ ധരിച്ചാണ് തുടക്കം;2.40 മിനിറ്റ് ദൈര്‍ഘ്യമുളള വീഡിയോ ഇതിനകം നാലര ലക്ഷം പേര്‍ കണ്ടുകഴിഞ്ഞു

ലയാളത്തിനു പുറമെ അന്യഭാഷാ ചിത്രങ്ങളിലും തിളങ്ങിയ താരമാണ് ഷംനാ കാസിം. ഷംനയുടെ ചിത്രങ്ങള്‍ക്കെല്ലാം മികച്ച സ്വീകാര്യത അവിടെ ലഭിച്ചിരുന്നു. അഭിനയ പ്രാധാന്യമുളള വേഷങ്ങള്‍ക്കൊപ്പം ഗ്ലാമര്‍ വേഷങ്ങളും ചെയ്തായിരുന്നു നടി ശ്രദ്ധിക്കപ്പെട്ടിരുന്നത്. പുതിയ തെലുങ്ക് ചിത്രം അധുകോയുടെ പ്രൊമോയില്‍ ഗ്ലാമറസായാണ് ഷംന എത്തുന്നത്.

രവി ബാബുവാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സിനിമയുടെ ടൈറ്റില്‍ സോംഗില്‍ മാത്രമാണ് ഷംന അഭിനയിക്കുന്നത്. വൈറ്റ് ലോംഗ് സ്ലീറ്റ് ഗൗണ്‍ ധരിച്ചാണ് പ്രൊമോയില്‍ ഷംന എത്തുന്നത്. 2.40 മിനിറ്റ് ദൈര്‍ഘ്യമുളള വീഡിയോ ഇതിനകം നാലര ലക്ഷം പേരാണ് കണ്ടുകഴിഞ്ഞിരിക്കുന്നത്.

ഷംനയുടെതായി തെലുങ്കില്‍ ശ്രദ്ധിക്കപ്പെട്ട അവുനുവിന്റെ സംവിധായകന്‍ കൂടിയാണ് രവി ബാബു. ഒക്ടോബര്‍ ആറിനാണ് ചിത്രം തിയ്യേറ്ററുകളിലേക്ക് എത്തുന്നത്. സംവിധായകന്റെ മകള്‍ റിദ്ദിയാണ് ഈ പ്രൊമോ സോംഗ് പാടിയിരിക്കുന്നത്.

മലയാളത്തില്‍ മമ്മൂക്കയുടെ കുട്ടനാടന്‍ ബ്ലോഗ് എന്ന ചിത്രമായിരുന്നു ഷംനയുടെതായി ഒടുവില്‍ തിയ്യേറ്ററുകളിലെത്തിയിരുന്നത്. മമ്മൂക്കയുടെ തന്നെ മധുരരാജ,.ബിജു മേനോന്റെ ആനക്കളളന്‍,അടങ്ക മാറു,ഇവനുക്കു എങ്കെയോ മച്ചം ഇരുക്കു തുടങ്ങിയവയാണ് ഷംനയുടെതായി റിലീസിങ്ങിനൊരുങ്ങുന്ന ചിത്രങ്ങള്‍.

shamna kasim's adhugo promo video viral in social media

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES