നാട്ടിന്‍ പുറത്തെ ഒരു തറവാടിനെ കേന്ദ്രീകരിച്ച് നവാഗതനായ ശരണ്‍ വേണുഗോപാല്‍ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ഒരു കുടുംബ ചിത്രമാണ്‌നാരായണീന്റെ മൂന്നാണ്‍ മക്കള്‍.ജമിനി ഫുക്കാന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ശ്രീമതി ജമിനി ഫുക്കാന്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ചിത്രീകരണം ഡിസംബര്‍ പതിനാല് ബുധനാഴ്ച്ച കോഴിക്കോട്ടെ എലത്തൂരില്‍ ആരംഭിച്ചു.
തികച്ചും ലളിതമായ ചടങ്ങില്‍ നിര്‍മ്മാതാവ് ജമിനി ഫുക്കാന്‍ സ്വിച്ചോണ്‍ കര്‍മ്മം നിര്‍വ്വഹിച്ചതോടെയാണു ചിത്രീകരണമാരംഭിച്ചത്.സംവിധായകന്‍ ശരണ്‍ വേണുഗോപാലിന്റെ മാതാപിതാക്കളായ പി.വേണുഗോപാല്‍, ഉഷാ.കെ.എസ്. എന്നിവര്‍ ഫസ്റ്റ് ക്ലാപ്പം നല്‍കി.
കൊയിലാണ്ടി ഗ്രാമത്തിലെ പുരാതനവും പ്രൗഡിയും നിറഞ്ഞ ഒരു കുടുംബത്തിന്റെ കഥ - അതും നാരായണിയമ്മയുടെ മൂന്നാണ്‍ മക്കളെ പ്രധാനമായും കേന്ദ്രീകരിച്ചാണ് ഈ ചിത്രത്തിനെ അവതരണം.
കുടുംബത്തില്‍ നിന്നും ചില സാഹചര്യങ്ങളാല്‍ മാറി നിന്നിരുന്ന ഇളയ മകന്റെ കടന്നു വരവോടെ ആ കുടുംബത്തില്‍ അരങ്ങേറുന്ന സംഭവങ്ങളാണ് ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്.
ഹൃദയ സ്പര്‍ശിയായ മുഹൂര്‍ത്തങ്ങളും പൊടി നര്‍മ്മവും ഒക്കെ ച്ചേര്‍ന്ന ഒരു ഫാമിലി ഡ്രാമയെന്ന് ഈ ചിത്രത്തെക്കുറിച്ചു പറയാം.അലല്‍സിയര്‍ ലോപ്പസ്, ജോജു ജോര്‍ജ്, സുരാജ് വെഞ്ഞാറമൂട്,എന്നിവരാണു് ഈ ചിത്രത്തിലെ നാരായണീന്റെ മൂന്നാണ്‍ മക്കളെ പ്രതിനിധീകരിക്കുന്നത്.
സജിതാ മഠത്തില്‍, ഷെല്ലി നബു, ഗാര്‍ഗി അനന്തന്‍, സരസ ബാലുശ്ശേരി, തോമസ് മാത്യു,.സുലോചനാകുന്നുമ്മല്‍, തുടങ്ങിയവരും പ്രധാന താരങ്ങളാണ്.
റഫീഖ് അഹമ്മദിന്റെ വരികള്‍ക്ക് രാഹുല്‍ രാജ് ഈണം പകര്‍ന്നിരിക്കുന്നു '
അപ്പുപ്രഭാകര്‍ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നു.
എഡിറ്റിംഗ് - ജ്യോതിസ്വരൂപ് പാന്താ,
കലാസംവിധാനം -സെബിന്‍ തോമസ്. മേക്കപ്പ് - ജിത്തു പയ്യന്നൂര്‍.
കോസ്റ്റ്യും - ഡിസൈന്‍ - ധന്യാ ബാലകൃഷ്ണന്‍,
ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടര്‍ -സുകു ദാമോദര്‍
പ്രൊഡക്ഷന്‍ എക്‌സിക്കുട്ടീ വ് - അസ്ലം പുല്ലേപ്പടി.
പ്രൊഡക്ഷന്‍ മാനേജേഴ്‌സ് -എ ബി.ജെ.കുര്യന്‍, അന്നാ മിര്‍ണാ,
എക്‌സിക്കുട്ടീവ് പ്രൊഡ്യൂസര്‍ - പ്രതീക് ബാഗി.
പ്രൊഡക്ഷന്‍ കണ്‍ട്രോളര് -ഡിക്‌സന്‍പൊടു ത്താമ്പ്.
*ശരണ്‍ വേണുഗോപാല്‍*
കൊല്‍ക്കത്തയിലെ സത്യജിത്ത് റായ് ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നും ഡയറക്ഷന്‍ കോഴ്‌സ് പൂര്‍ത്തിയാക്കിക്കൊണ്ടാണ് സംവിധായകന്‍ ശരണ്‍ വേണുഗോപാല്‍ തന്റെ ആദ്യ സംരംഭമായ നാരായണീസെറമൂന്നാണ്‍ മക്കള്‍ എന്ന ചിത്രം സംവിധാനം ചെയ്യുന്നത്.ഇന്‍സ്റ്റിട്യൂട്ടിലെ ഡിപ്‌ളോമ ചിത്രമായിരുന്ന ഒരു പാതിരാ സ്വപ്നത്തിന് ദേശീയ പുരസ്‌ക്കാരവും ലഭിച്ചിരുന്നു. മുപ്പത്തിയേഴ് മിനിറ്റ് ദൈര്‍ഘ്യമുണ്ടായിരുന്ന ഹൃസ്വചിത്രത്തിലെ മുഖ്യ കഥാപാത്രത്തെ അവതരിപ്പിച്ചത് നാദിയാമൊയ്തു വായിരുന്നു.ദേശീയ പുരസ്‌ക്കാര നിറവിലാണ് ഈ പുതുമുഖ സംവിധായകന്റെ മലയാള സിനിമയിലേക്കുള്ള കടന്നുവരവ്.