മഞ്ഞ് പുതച്ച് കിടക്കുന്ന മലനിരകള്‍ക്കിടയിലൂടെ റോജയിലെ പ്രണയഗാനം കേട്ട് ഡ്രൈവ് ചെയ്യുന്ന പൃഥി; അരുകിലിരുന്ന് വീഡിയോയിലാക്കി സുപ്രിയ;  വിന്റെര്‍ ആഘോഷിക്കാനായി യൂറോപ്യന്‍ രാജ്യത്തേക്ക് മകള്‍ക്കൊപ്പം പറന്നിറങ്ങി താരകുടുംബം

Malayalilife
മഞ്ഞ് പുതച്ച് കിടക്കുന്ന മലനിരകള്‍ക്കിടയിലൂടെ റോജയിലെ പ്രണയഗാനം കേട്ട് ഡ്രൈവ് ചെയ്യുന്ന പൃഥി; അരുകിലിരുന്ന് വീഡിയോയിലാക്കി സുപ്രിയ;  വിന്റെര്‍ ആഘോഷിക്കാനായി യൂറോപ്യന്‍ രാജ്യത്തേക്ക് മകള്‍ക്കൊപ്പം പറന്നിറങ്ങി താരകുടുംബം

കുറച്ച് നാളുകളായി സംവിധാനവും അഭിനയവവും ഒക്കെയായി സിനിമയില്‍ സജീവമായിരുന്നു പൃഥി. യാത്രകള്‍ ഏറെ ഇഷ്ടപ്പെടുന്ന  പൃഥി യാത്രകളോട് നീണ്ടനാള്‍ നോ പറയേണ്ടി വന്നെങ്കിലും ഇപ്പോളിതാ വിന്റര്‍ കാലം മനോഹരമാക്കാന്‍ യൂറോപ്യ രാജ്യത്തേക്ക് പറന്നിരിക്കുകയാണ്.

സ്‌കൂളിലെ ആനുവല്‍ ആഘോഷത്തില്‍ സുപ്രിയയും പൃഥ്വിയും പങ്കെടുത്തതിന്റെ വീഡിയോ വൈറലായതിന് പിന്നാലെയാണ് ഇ്പ്‌പോള്‍ സുപ്രിയയുടെ ഇന്‍സ്റ്റഗ്രാം  സ്റ്റാറ്റസും വൈറലാകുന്നത്.അലംകൃതയും പൃഥ്വിയും കൈപിടിച്ച് നടന്നു നീങ്ങുന്നൊരു വീഡിയോയാണ് ആദ്യം സുപ്രിയ പങ്ക് വച്ചത്. 'മൈ ഹാര്‍ട്സ്' എന്നായിരുന്നു വീഡിയോയുടെ ക്യാപ്ഷന്‍. പൃഥ്വിരാജും ഈ വീഡിയോ പങ്കുവെച്ചിരുന്നു. ഇതിനകം തന്നെ വീഡിയോ വൈറലായിക്കഴിഞ്ഞു.

പിന്നാലെ മഞ്ഞ് പുതച്ച് കിടക്കുന്ന മലനിരകള്‍ക്കിടയിലൂടെ റോജയിലെ മനോഹരമായ റൊമാന്റിക് പാട്ടിന്റെ പശ്ചാത്തലത്തില്‍, പൃഥ്വിയും സുപ്രിയയും കാര്‍ ഡ്രൈവ് ചെയ്ത് പോകുകയാണ്. 'പുതു വെള്ളൈ മഴൈ ഇങ്ക് പൊഴികിട്രത്' എന്ന പാട്ടിനൊപ്പം ആ മഞ്ഞ് മലകളും, അതിന് ശേഷം പൃഥ്വിയെയും സുപ്രിയ വീഡിയോയില്‍ കാണിക്കുന്നു. അത്രയും റൊമാന്റിക് ആയ പാട്ടില്‍, അതി മനോഹരമായ ഒരു പാതയിലൂടെ പോകുമ്പോഴും, റൊമാന്റിക് ആയ ഒരു നിമിഷം പ്രതീക്ഷിച്ച സുപ്രിയയ്ക്ക് ഒരു ചിരി മാത്രമായിരുന്നു പൃഥ്വിയുടെ റിയാക്ഷന്‍.

റൊമാന്റിക് ആയ ഭാര്യഅണ്‍ റൊമാന്റിക് ആയ ഹീറോയ്ക്കൊപ്പം ഒരു വീഡിയോ എടുക്കാന്‍ പോയപ്പോള്‍' എന്ന ക്യാപ്ഷനോടെയാണ് സുപ്രിയ വീഡിയോ പങ്കുവച്ചിരിയ്ക്കുന്നത്. ' പങ്കുവച്ച വീഡിയോആരാധകര്‍ ഏറ്റെടുത്തുകഴിഞ്ഞു. ഇത്തിരി ഒന്ന് റൊമാന്റിക് ആയിക്കൂടെ രാജുവേട്ടാ, കാഞ്ഞിരപ്പള്ളിയിലെ അച്ഛായനെ പോലെ, അനാര്‍ക്കലിയിലെ ശാന്തനുവിനെ പോലെ ഒന്ന് റൊമാന്‍സ് ചെയ്യൂ. പാവം ചേച്ചി! സ്റ്റാര്‍ട്ട് ആക്ഷന്‍ പറഞ്ഞാലേ റിയല്‍ ലൈഫിലും റൊമാന്‍സ് വരുള്ളോ എന്നാണ് ചിലരുടെ ചോദ്യം.

 

Supriya prithviraj TRAVEL

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES