കാവല്‍ ഷൂട്ടിങ്ങ് പുനരാരംഭിച്ചു; പത്ത് ദിവസം കൊണ്ട് ഷൂട്ടിങ്ങ് പൂര്‍ത്തിയാക്കും; സുരേഷ് ഗോപിയുടെ തമ്പാനെ കാണാന്‍ ആകാംക്ഷയോടെ ആരാധകര്‍

Malayalilife
topbanner
കാവല്‍ ഷൂട്ടിങ്ങ് പുനരാരംഭിച്ചു; പത്ത് ദിവസം കൊണ്ട് ഷൂട്ടിങ്ങ് പൂര്‍ത്തിയാക്കും; സുരേഷ് ഗോപിയുടെ തമ്പാനെ കാണാന്‍ ആകാംക്ഷയോടെ ആരാധകര്‍

ചിത്രീകരണം നിര്‍ത്തി വയ്‌ക്കേണ്ടി വന്ന സുരേഷ് ഗോപി ചിത്രം 'കാവല്‍' ഷൂട്ടിങ് പാലക്കാട്ട് പുനരാരംഭിച്ചു. കൊവിഡ് പശ്ചാത്തലത്തില്‍ നിര്‍ത്തിവെച്ചിരുന്ന ചിത്രീകരണമാണ് പുനരാരംഭിക്കുന്നത്.  സിനിമയുടെ 10 ദിവസത്തെ ചിത്രീകരണം മാത്രം ബാക്കി നില്‍ക്കെയാണ് കോവിഡ് ലോക്ഡൗണ്‍ വരുന്നതും ഷൂട്ടിങ് മുടങ്ങുന്നതും.  പാലക്കാടുള്ള സീനുകള്‍ ചിത്രീകരിച്ച ശേഷം വണ്ടിപ്പെരിയാറിലാകും ബാക്കി ചിത്രീകരണം. കസബയ്ക്ക് ശേഷം നിഥിന്‍ രഞ്ജി പണിക്കരാണ് കാവലിന്റെ രചനയും സംവിധാനവും നിര്‍വഹിക്കുന്നത്. അഭിനയരംഗത്തെ ചെറിയ ഇടവേളയ്ക്കു ശേഷം ഇക്കൊല്ലം വരനെ ആവശ്യമുണ്ട് എന്ന സിനിമയിലൂടെ മികച്ച തിരിച്ചുവരവ് നടത്തിയ സുരേഷ് ഗോപിയുടെ മാസ് ആക്ഷന്‍ സിനിമയാണ് കാവല്‍. 

കാവലില്‍ സുരേഷ് ഗോപിക്കൊപ്പം രഞ്ജി പണിക്കര്‍, സുരേഷ് കൃഷ്ണ, സായാ ഡേവിഡ്, സാദിഖ്, ശങ്കര്‍ രാമകൃഷ്ണന്‍ തുടങ്ങിയവും മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. നിഖില്‍ എസ് പ്രവീണാണ് ഛായാഗ്രഹണം. സഞ്ജയ് പടിയൂര്‍-  പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍, പ്രദീപ് രംഗന്‍- മേക്കപ്പ്, മോഹന്‍ സുരഭി സ്റ്റില്‍സ്. ഗുഡ് വില്‍  എന്റര്‍ടെയിന്‍മെന്റ്സിന്റെ ബാനറില്‍ ജോബി ജോര്‍ജാണ് ചിത്രത്തിന്റെ നിര്‍മ്മാണം.

ഏറെ കാലത്തിന് ശേഷം സുരേഷ് ഗോപി മാസ് റോളിലെത്തുന്നു എന്ന പ്രത്യേകതയും 'കാവലി'നുണ്ട്. തമ്പാന്‍ എന്നാണ് സുരേഷ് ഗോപിയുടെ നായക കഥാപാത്രത്തിന്റെ പേര്. കണ്ണിലെ മുറിവും കയ്യിലെ തോക്കും പഞ്ച് ഡയലോഗുമായി ടീസറില്‍ ശ്രദ്ധിക്കപ്പെട്ട തമ്പാന്‍ പഴയ സുരേഷ് ഗോപി കഥാപാത്രത്തങ്ങളെ ഓര്‍മ്മിപ്പിക്കുന്നതായിരുന്നു.

സുരേഷ് ഗോപിയുടെ പിറന്നാള്‍ ദിനത്തില്‍ പുറത്തിറക്കിയ ചിത്രത്തിന്റെ ടീസറിന് വലിയ സ്വീകാര്യതയാണ് ലഭിച്ചത്. അടുത്ത വര്‍ഷം ആദ്യം തീയറ്ററുകളില്‍ എത്തുന്ന സിനിമയില്‍ രണ്‍ജി പണിക്കരും ഒരു പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്.
 

Read more topics: # Suresh Gopi,# Kaaval,# shoot
Suresh Gopis Kaaval shoot started again

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES