Latest News

സുരേഷ് കുമാറിന്റെ അമ്മയുടെ നവതി ആഘോഷിച്ച് താരകുടുംബം; കവടിയാര്‍ വിമന്‍സ് ക്ലബില്‍ നടന്ന ആഘോഷത്തില്‍ പങ്കാളികളായി സുരേഷ് ഗോപിയും മണിയന്‍പിള്ള രാജുവും കാര്‍ത്തികയും ചിപ്പിയും അടക്കമുള്ള താരങ്ങള്‍; ചടങ്ങില്‍ നിറഞ്ഞ് നിന്ന് കീര്‍ത്തി സുരേഷും ഭര്‍ത്താവും

Malayalilife
സുരേഷ് കുമാറിന്റെ അമ്മയുടെ നവതി ആഘോഷിച്ച് താരകുടുംബം; കവടിയാര്‍ വിമന്‍സ് ക്ലബില്‍ നടന്ന ആഘോഷത്തില്‍ പങ്കാളികളായി സുരേഷ് ഗോപിയും മണിയന്‍പിള്ള രാജുവും കാര്‍ത്തികയും ചിപ്പിയും അടക്കമുള്ള താരങ്ങള്‍; ചടങ്ങില്‍ നിറഞ്ഞ് നിന്ന് കീര്‍ത്തി സുരേഷും ഭര്‍ത്താവും

മലയാളികള്‍ ഏറെ ഇഷ്ടപ്പെടുന്ന താരകുടുംബാണ് മേനകയുടേത്. താരങ്ങളുടെ വിശേഷങ്ങള്‍ എല്ലാം ആരാധകരുടെ വീട്ടില്‍ നടക്കുന്ന വിശേഷം പോലെ അവരും ആഘോഷിക്കാറുണ്ട്. മേനകയെ മലയാളികള്‍ സ്വകീരിച്ചതുപോലെ തന്നെയാണ് കീര്‍ത്തിയെയും സ്വീകരിച്ചത്. അതുകൊണ്ട് താരത്തിന്റെ വിശേഷങ്ങള്‍ എപ്പോഴും ആരാധകര്‍ ഫോളോ ചെയ്യാറുമുണ്ട്. ജീവിത വിശേഷങ്ങള്‍ കീര്‍ത്തിയും രേവതിയും സോഷ്യല്‍ മീഡിയയിലൂടെ പങ്കിടാറും ഉണ്ട്. ഇപ്പോഴിതാ താരകുടുംബത്തിന്റെ നടന്ന ഒരു വിശേഷത്തിന്റെ ചിത്രങ്ങളും വീഡിയോകളുമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. അച്ഛമ്മയുടെ നവതി ആഘോഷമാണ് താരകുടുംബത്തിലെ പുതിയ വിശേഷം.

കവടിയാര്‍ വിമന്‍സ് ക്ലബിലാണ് ചടങ്ങുകള്‍ നടന്നത്. ചടങ്ങില്‍ മേനകയുടെയും സുരേഷ് കുമാറിന്റെയും ബന്ധുക്കളും സുഹൃത്തുക്കളുമാണ് പങ്കെടുത്തത്. കുടുംബാംഗങ്ങള്‍ എല്ലാം ചേര്‍ന്ന് അവരെ പൊന്നാടയണിയിച്ചു. പ്രിയദര്‍ശന്‍, ചിപ്പി, രഞ്ജിത്ത്, കാര്‍ത്തിക, മഞ്ജുപിള്ള, വനിത കൃഷ്ണചന്ദ്രന്‍, മണിയന്‍പിള്ള രാജു, സുരേഷ് ഗോപി, ആനി, ഷാജികൈലാസ് തുടങ്ങിയവരെല്ലാം ചടങ്ങില്‍ പങ്കെടുത്തിരുന്നു. അമ്മായിയമ്മയുടെ നവതി ആഘോഷത്തിന് ഓടിനടന്നാണ് മേനക കാര്യങ്ങള്‍ എല്ലാം നടത്തിയത്. വരുന്ന ഗസ്റ്റുകളെ സ്വീകരിച്ചതും എല്ലാം മേനകയാണ്. കീര്‍ത്തിയും മരുമകന്‍ ആന്റണി തട്ടിലും എത്തിയപ്പോള്‍ വളരെ സന്തോഷത്തോടെയാണ് മേനക രണ്ട് പേരെയും സ്വീകരിച്ചത്. കീര്‍ത്തിയുടെ കല്യാണത്തിന് ശേഷം കുടുംബത്തില്‍ നടക്കുന്ന ഒരു ചടങ്ങാണ് താരത്തിന്റെ അച്ഛമ്മയുടെ നവതിയാഘോഷം. കീര്‍ത്തിയും ആന്റണിയും മാച്ചിംഗ് ഡ്രസിലായിരുന്നു. കീര്‍ത്തിയോടൊപ്പമുള്ള ചിത്രം രേവതി സോഷ്യല്‍മീഡിയയിലൂടെ പങ്കുവെച്ചിരുന്നു. എത്ര വലിയ തിരക്കിലാണെങ്കിലും ഒത്തൈുചേരാനുള്ള അവസരം വിനിയോഗിക്കാറുണ്ട് ചേച്ചിയും അനിയത്തിയും. ഇത്തവണ കുടുംബത്തിലെല്ലാവരുടെയും കൂടെയായിരുന്നു പരിപാടി എന്നുമാത്രം.

കീര്‍ത്തിയുടെ കല്യാണത്തിന് ശേഷം പോകുന്ന പരിപാടികളില്‍ ആന്റണിയെ കാണാറില്ലായിരുന്നു. ഇപ്പോള്‍ ആ ചോദ്യത്തിനാണ് വിരാമം ആയിരിക്കുന്നത്. പങ്കെടുക്കേണ്ട ചടങ്ങുകളൊന്നും മിസ്സാക്കാറില്ല ഇരുവരും. ഇതിനകം തന്നെ പുതിയ വീഡിയോ ശ്രദ്ധേയമായിക്കഴിഞ്ഞിട്ടുണ്ട്. ചടങ്ങില്‍ എത്തിയ ആന്റണി അച്ഛമ്മയ്ക്ക് പൂക്കള്‍ സമ്മാനിച്ച് ഉമ്മയും നല്‍കുന്നുണ്ട്. ശേഷം കീര്‍ത്തിയും ആന്റണിയും ചേര്‍ന്ന് അച്ഛമ്മയു െകാലില്‍ വീണ് അനുഗ്രഹവും വാങ്ങുന്നുണ്ട്. കീര്‍ത്തിയുടെ ചേച്ചി രേവതിയും ഭര്‍ത്താവും അച്ഛമ്മയുടെ അനുഗ്രഹം വാങ്ങുന്നുണ്ട്. ചടങ്ങില്‍ എത്തിയ മറ്റ് ആഥിതികള്‍ സ്നേഹ സമ്മാനങ്ങള്‍ നല്‍കുന്നതും വീഡിയോയില്‍ കാണാന്‍ സാധിക്കും.

മലയാളത്തിലെ ഏറ്റവും ജനപ്രീതിയുള്ള സിനിമാകുടുംബങ്ങളിലൊന്നാണ് സുരേഷ് കുമാര്‍ - മേനക ദമ്പതികളുടേത്. ഒരുകാലത്ത് ദക്ഷിണേന്ത്യയിലെ ഏറ്റവും തിരക്കേറിയ നായികയായിരുന്നു മേനക സുരേഷ്. അമ്മയുടെ വഴിയെ അഭിനയത്തിലേക്ക് എത്തിയ കീര്‍ത്തിയും ഇന്ന് തെന്നിന്ത്യയിലെ തിരക്കേറിയ നായികയാണ്. നിര്‍മാണ മേഖലയില്‍ സജീവമായ സുരേഷ് കുമാറിന്റെ നേതൃത്വത്തിലുള്ള രേവതി കലാമന്ദിര്‍ എന്ന പ്രൊഡക്ഷന്‍ ഹൗസും ഇവര്‍ക്കു സ്വന്തമായുണ്ട്. ഭാനുമതി പ്രൊഡക്ഷന്‍സ് എന്ന പേരില്‍ അനവധി ഹിറ്റ് ചിത്രങ്ങള്‍ സുരേഷ് നിര്‍മിച്ചിട്ടുണ്ട്.

പ്രണയവിവാഹം ആയിരുന്നു മേനകയുടെയും സുരേഷിന്റെയും. എന്റെ മോഹങ്ങള്‍ പൂവണിഞ്ഞു എന്ന സിനിമയുടെ സെറ്റില്‍ ശങ്കറിനെ കാണാന്‍ പോയപ്പോഴാണ് മേനകയെ ആദ്യമായി കാണുന്നത്.ആ സമയത്ത്, മേനക ഇഷ്ടം പോലെ സിനിമകള്‍ ചെയ്തുകൊണ്ടിരുന്നു. എങ്ങനെ നീ മറക്കും എന്ന സിനിമയില്‍ എത്തിയപ്പോള്‍ സുകുമാരിയാണ് സുരേഷിനെ മേനകയ്ക്ക് പരിചയപ്പെടുത്തി നല്‍കുന്നത്. പിന്നീട് പൂച്ചക്കൊരു മൂക്കുത്തി എന്ന സിനിമയില്‍ അഭിനയിച്ചു. അങ്ങനെ പ്രണയമായി മാറി. വീട്ടില്‍ അച്ഛന് എതിര്‍പ്പില്ലായിരുന്നു. ഈ ആഗ്രഹം വീട്ടില്‍ അച്ഛനോട് പറഞ്ഞപ്പോള്‍, ഈ കുട്ടിയെ കൂടെ കൊണ്ടുവരുമെന്ന് എനിക്കറിയാമായിരുന്നുവെന്ന് അദ്ദേഹം അമ്മയോട് പറഞ്ഞു. വിവാഹശേഷം മേനക അഭിനയം നിര്‍ത്തി.

അക്കാലത്തെ ട്രെന്‍ഡ് അതായിരുന്നു. സിനിമയില്‍ അഭിനയിക്കരുതെന്ന് എനിക്കില്ലായിരുന്നു എന്ന് സുരേഷ് കുമാര്‍ പറഞ്ഞിട്ടുണ്ട്. അവളുടെ താല്‍പ്പര്യമായിരുന്നു. അതിന്റെ ഗുണം രണ്ട് കുട്ടികളെയും നന്നായി വളര്‍ത്താന്‍ കഴിഞ്ഞു എന്നതാണ്. ഇപ്പോള്‍ ആരെങ്കിലും വിളിച്ചാല്‍, മേനക ചിലപ്പോള്‍ അഭിനയിക്കും. അല്ലെങ്കില്‍ അവള്‍ അഭിനയിക്കില്ല' എന്നാണ് സുരേഷ് കുമാര്‍ പറഞ്ഞത്. 

Suresh kumar mother 90th

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES