Latest News

'ഈ ചിത്രത്തിന് പിന്നിലെ കഥയൊന്നും തനിക്ക് ഓര്‍മ്മയില്ല; പഴയകാല ചിത്രം പങ്കുവച്ച് തപ്‌സി പന്നു

Malayalilife
 'ഈ ചിത്രത്തിന് പിന്നിലെ കഥയൊന്നും തനിക്ക് ഓര്‍മ്മയില്ല; പഴയകാല ചിത്രം പങ്കുവച്ച് തപ്‌സി പന്നു

രാജ്യം മുഴുവൻ ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ സിനിമ താരങ്ങളെല്ലാം തങ്ങളുടെ അവധികാലം എല്ലാം വീടുകളിൽ ആഘോഷപൂർണമാക്കുകയാണ്. കുടുംബത്തിനൊപ്പം സമയം പങ്കിടുകയും എല്ലാമാണ് അവർ   ചെയ്യുന്നത്. എന്നാൽ ഇപ്പോൾ താരങ്ങൾ തങ്ങളുടെ പഴയ കാല ചിത്രങ്ങൾ എല്ലാം ആരാധകർക്കായി പങ്കുവയ്ക്കുകയാണ്. അത്തരത്തിൽ ഇപ്പോൾ സോഷ്യൽ മീഡിയയിലൂടെ ഏവരെയും അമ്പരിപ്പിക്കുകയാണ് ഒരു കൊച്ചു കുറുമ്പിയുടെ ചിത്രം.  കൈയില്‍ ഒരു പിടിച്ച് നിൽക്കുകയാണ് ആരാധകരുടെ പ്രിയ കുട്ടിത്താരം. ഈ  ചിത്രം ഇപ്പോൾ  പങ്കുവച്ചിരിക്കുന്നത്  ബോളിവുഡ് നടി തപ്സി പന്നുവാണ്.

താരം ചിത്രം പങ്കുവച്ചിരിക്കുന്നത് 'ഈ ചിത്രത്തിന് പിന്നിലെ കഥയൊന്നും തനിക്ക് ഓര്‍മ്മയില്ല. എന്നാല്‍ എന്ന് മുതല്‍ക്കാണ് തനിക്ക് കൊലപാതക വാസന തുടങ്ങിയതെന്ന് ഇപ്പോഴാണ് ഓര്‍മ വന്നത്,' എന്ന അടിക്കുറിപ്പോടെയാണ്. താരത്തിന്റെ ഈ കുട്ടിക്കാല ചിത്രത്തിന് മികച്ച  ലഭിച്ചത്.  സാന്‍ഡ് കി ആന്‍ഖ് എന്ന സിനിമയ്ക്ക് വേണ്ടി ഇത്രയും നേരത്തെ തയ്യാറെടുപ്പ് തുടങ്ങിയിരിന്നു അല്ലേ' എന്നാണ് താരത്തിന്റെ പുതിയ ചിത്രം ഥപ്പടിന്റെ സംവിധായകന്‍  കമന്റ് നൽകിയിരിക്കുന്നത്. തപ്‌സി ചിത്രത്തിൽ ഒരു  ഷാര്‍പ്പ് ഷൂട്ടറായാണ് എത്തുന്നത്.

ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെയുള്ള ആദ്യ രണ്ട് ദിവസങ്ങളിൽ  സിനിമാചിത്രീകരണ ഓര്‍മകളും ആദ്യ പൊതുപരിപാടിക്കായി തയ്യാറാവുന്നതിന്റെ ചിത്രവുമൊക്കെയാണ് തപ്‌സി ആരാധകർക്കായി പങ്കുവച്ചിരുന്നത്. തന്റെ ബാല്യകാല ചിത്രങ്ങൾ ആരാധകർക്കായി തപ്‌സി ഇതിന് മുൻപും പങ്കുവച്ചിരുന്നു.

Read more topics: # Tapsi pannu shared ,# her old pics
Tapsi pannu shared her old pics

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES