Latest News

വേദന നിറഞ്ഞ ചിത്രീകരണങ്ങള്‍ രംഗങ്ങള്‍ കോര്‍ത്തിണക്കി 'തങ്കലാന്‍' ബിഹൈന്‍ഡ് ദ സീന്‍ വീഡിയോ; ട്രെന്‍ഡിംഗ്  ഇടം നേടി വീഡിയോ

Malayalilife
വേദന നിറഞ്ഞ ചിത്രീകരണങ്ങള്‍ രംഗങ്ങള്‍ കോര്‍ത്തിണക്കി 'തങ്കലാന്‍' ബിഹൈന്‍ഡ് ദ സീന്‍ വീഡിയോ; ട്രെന്‍ഡിംഗ്  ഇടം നേടി വീഡിയോ

ആരാധകരും ചലച്ചിത്ര ആസ്വാദകരും ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് 'തങ്കലാന്‍'. വിക്രമിന്റെ ഇതുവരെ കാണാത്ത രൂപഭാവങ്ങളും താരവും പാ രഞ്ജിത്തും ആദ്യമായി ഒന്നിക്കുന്ന സിനിമ എന്നതെല്ലാമായിരുന്നു ചര്‍ച്ചയാവാനുള്ള പ്രധാനപ്പെട്ട കാരണം. സിനിമയുടെ ?ടീസറും ഏറെ ശ്രദ്ധ നേടിയിരുന്നു. ഇപ്പോഴിതാ വിക്രമിന്റെ പിറന്നാളിനോടനുബന്ധിച്ച് തങ്കലാന്‍ ടീം പുറത്തിറക്കിയ പ്രത്യേക വിഡിയോയാണ് ശ്രദ്ധ നേടുന്നത്.

വിക്രമിന്റെ പിറന്നാള്‍ ദിനത്തിലാണ് വീഡിയോ എത്തിയിരിക്കുന്നത്. വിക്രമിന്റെ ഇതുവരെ കാണാത്ത രൂപഭാവങ്ങള്‍ അടക്കം ഉള്‍ക്കൊള്ളിച്ചാണ് വീഡിയോ.

വിവിധ സംഘട്ടനരംഗങ്ങളുടെ ദൃശ്യങ്ങളും വീഡിയോയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. വേദന കടിച്ചമര്‍ത്തി മേക്കപ്പിടുന്ന വിക്രമിനെയും വീഡിയോയില്‍ കാണാം. കോലാര്‍ സ്വര്‍ണ ഖനി പശ്ചാത്തലമായി അണിയിച്ചൊരുക്കിയ പീരിയോഡിക്കല്‍ ആക്ഷന്‍ ചിത്രമാണ് തങ്കലാന്‍.

തമിഴ്, മലയാളം, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലായി തങ്കലാന്‍ തിയേറ്ററുകളിലെത്തും. പാര്‍വതി തിരുവോത്ത് ചിത്രത്തിലൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഗംഗമ്മ എന്ന കഥാപാത്രമായാണ് പാര്‍വതി വേഷമിടുന്നത്. ക്യാരക്ടര്‍ പോസ്റ്ററും പുറത്തു വന്നിരുന്നു.

മാളവികാ മോഹനന്‍, പശുപതി, ഹരികൃഷ്ണന്‍ അന്‍പുദുരൈ, പ്രീതി കരണ്‍, മുത്തുകുമാര്‍ തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കള്‍. 'നച്ചത്തിരം നഗര്‍കിറത്' എന്ന ചിത്രത്തിന് ശേഷം പാ രഞ്ജിത് സംവിധാനം ചെയ്യുന്ന ചിത്രമാണ് തങ്കലാന്‍. സംവിധായകന്‍ പാ രഞ്ജിത്തും തമിഴ് പ്രഭും ചേര്‍ന്നാണ് തിരക്കഥ രചിച്ചിരിക്കുന്നത്.

അഴകിയ പെരിയവന്‍ സംഭാഷണവും എ കിഷോര്‍ കുമാര്‍ ഛായാഗ്രഹണവും നിര്‍വഹിക്കുന്നു. എസ്.എസ്. മൂര്‍ത്തിയാണ് കലാ സംവിധാനം. ജി.വി പ്രകാശ് കുമാറാണ് സംഗീതസംവിധാനം. നീലം പ്രൊഡക്ഷന്‍സും സ്റ്റുഡിയോ ഗ്രീനിന്റെ ബാനറില്‍ കെ.ഇ. ജ്ഞാനവേല്‍ രാജയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

Read more topics: # 'തങ്കലാന്‍'
Thangalaan Chiyaan Vikram

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES