Latest News

എന്‍ നെഞ്ചില്‍ കുടിയിരിക്കും; മാസ് എന്‍ട്രിയുമായി എത്തിയ  വിജയുടെ ജനനായകന്‍ ടീസര്‍ ട്രെന്റിങില്‍ ഒന്നാമത്; ടീസര്‍ കാണാം

Malayalilife
 എന്‍ നെഞ്ചില്‍ കുടിയിരിക്കും; മാസ് എന്‍ട്രിയുമായി എത്തിയ  വിജയുടെ ജനനായകന്‍ ടീസര്‍ ട്രെന്റിങില്‍ ഒന്നാമത്; ടീസര്‍ കാണാം

ദളപതി വിജയ്യെ നായകനാക്കി എച്ച് വിനോദ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ജനനായകന്‍. ഒരു പൊളിറ്റിക്കല്‍ കൊമേര്‍ഷ്യല്‍ എന്റര്‍ടൈനര്‍ ആയി പുറത്തിറങ്ങുന്ന സിനിമ ഇതിനോടകം തന്നെ ചര്‍ച്ചകളില്‍ ഇടം പിടിച്ചിട്ടുണ്ട്. രാഷ്ട്രീയ പ്രവേശനത്തിന് മുന്നോടിയായി വിജയ് അഭിനയിക്കുന്ന അവസാന ചിത്രമാണിത്. ഇപ്പോഴിതാ സിനിമയുടെ ആദ്യ ടീസര്‍ വിജയ്യുടെ പിറന്നാള്‍ പ്രമാണിച്ച് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. ടീസര്‍ ട്രെന്റിങില്‍ ഒ്ന്നാം സ്ഥാനത്താണ്.

ചിത്രത്തില്‍ വിജയ് പൊലീസ് ഓഫീസര്‍ ആയിട്ടാണ് എത്തുന്നതെന്ന സൂചനയാണ് ടീസര്‍ നല്‍കുന്നത്. കയ്യില്‍ ഒരു വാളുമായി പൊലീസ് വേഷത്തില്‍ വില്ലന്മാരുടെ മുന്നിലേക്ക് നടന്നുവരുന്ന വിജയ്യെ ആണ് ടീസറില്‍ കാണാനാകുന്നത്. ഒരു പക്കാ മാസ്സ് പടമായിരിക്കും ജനനായകന്‍ എന്ന സൂചനയും ടീസര്‍ നല്‍കുന്നുണ്ട്. 'എന്‍ നെഞ്ചില്‍ കുടിയിരിക്കും' എന്ന വിജയ്യുടെ ഹിറ്റ് ഡയലോഗോടെയാണ് ടീസര്‍ ആരംഭിക്കുന്നത്. വിജയ്യുടെ അവസാന ചിത്രമായതിനാല്‍ വലിയ പ്രതീക്ഷകളോടെയാണ് സിനിമാപ്രേമികള്‍ ജനനായകന്‍ ടീസറിനായി കാത്തിരിക്കുന്നത്. സിനിമയുടെ ഷൂട്ടിംഗ് സെറ്റില്‍ നിന്നുള്ള സ്റ്റില്ലുകളും വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ ഇതിനോടകം വൈറലാണ്.

ഈ ചിത്രം തെലുങ്കില്‍ സൂപ്പര്‍ഹിറ്റായ നന്ദമുരി ബാലകൃഷ്ണ ചിത്രമായ ഭഗവന്ത് കേസരിയുടെ റീമേക്ക് ആണെന്ന് നേരത്തെ വാര്‍ത്തകള്‍ വന്നിരുന്നു. പിന്നാലെ അണിയറപ്രവര്‍ത്തകര്‍ ഇത് നിഷേധിക്കുകയും ചെയ്തു. എന്നാല്‍ ഭഗവന്ത് കേസരിയിലെ ഒരു രംഗം ജനനായകനില്‍ റീമേക്ക് ചെയ്യുമെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. 2026 ജനുവരി 9 ആണ് 'ജനനായകന്‍' തിയേറ്ററില്‍ എത്തുന്നത്. ബോബി ഡിയോള്‍, പൂജാ ഹെഡ്ഗെ, പ്രകാശ് രാജ്, ഗൗതം വാസുദേവ് മേനോന്‍, നരേന്‍, പ്രിയാമണി, മമിതാ ബൈജു തുടങ്ങി വമ്പന്‍ താരനിരയാണ് ജനനായകനില്‍ അണിനിരക്കുന്നത്. കെ വി എന്‍ പ്രൊഡക്ഷന്റെ ബാനറില്‍ വെങ്കട്ട് നാരായണ നിര്‍മിക്കുന്ന ഈ ചിത്രത്തിന് സംഗീതം ഒരുക്കുന്നത് അനിരുദ്ധ് രവിചന്ദര്‍ ആണ്. ജഗദീഷ് പളനിസ്വാമിയും ലോഹിത് എന്‍ കെയുമാണ് സഹനിര്‍മാണം.

 

The First Roar Jana Nayagan

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES