Latest News

അന്‍വര്‍ അലി എഴുതിയ വരികള്‍ക്ക് അവിന്‍ മോഹന്‍ സിത്താര സംഗീതം; രാസ്തയിലെ വീഡിയോ ഗാനം കാണാം

Malayalilife
topbanner
അന്‍വര്‍ അലി എഴുതിയ വരികള്‍ക്ക് അവിന്‍ മോഹന്‍ സിത്താര സംഗീതം; രാസ്തയിലെ വീഡിയോ ഗാനം കാണാം

മാനിലെ പ്രമുഖ ബിസിനസ് ഗ്രൂപ്പിന്റെ ഭാഗമായ അലു എന്റര്‍ടൈന്‍മെന്റ്‌സിന്റെ ബാനറില്‍ ലിനു ശ്രീനിവാസ് നിര്‍മ്മിച്ച് അനീഷ് അന്‍വര്‍  സംവിധാനം ചെയ്യുന്ന  'രാസ്ത'എന്ന ചിത്രത്തിന്റെ മൂന്നാമത്തെ വീഡിയോ ഗാനം റിലീസായി.

അന്‍വര്‍ അലി എഴുതിയ വരികള്‍ക്ക് അവിന്‍ മോഹന്‍ സിത്താര സംഗീതം പകര്‍ന്ന്  സൂരജ് സന്തോഷ് ആലപിച്ച ' തീ മണലില്‍....' എന്നാരംഭിക്കുന്ന ലിറിക്കല്‍ വീഡിയോ ഗാനമാണ് റിലീസായത്.സര്‍ജാനോ ഖാലിദ്, അനഘ നാരായണന്‍ , ആരാധ്യ ആന്‍,സുധീഷ്, ഇര്‍ഷാദ് അലി, ടി ജി രവി തുടങ്ങിയ പ്രശസ്ത  താരങ്ങള്‍ക്കൊപ്പം പ്രമുഖ ഒമാനി അഭിനേതാക്കളായ ഖാമിസ് അല്‍ റവാഹി , ഫഖ്റിയ ഖാമിസ് അല്‍ അജ്മി, ഷമ്മ സൈദ് അല്‍ ബര്‍ക്കി എന്നിവരും ഒമാനില്‍ നിന്നുള്ള മറ്റു നിരവധി താരങ്ങളും ഈ ഇന്ത്യോ-ഒമാന്‍ സംരഭത്തില്‍ ഭാഗമാകുന്നുണ്ട്.

സക്കറിയയുടെ ഗര്‍ഭിണികള്‍,കുമ്പസാരം, ഗ്രാന്‍ഡ് ഫാദര്‍ എന്നീ ചിത്രങ്ങക്കു ശേഷം അനീഷ് അന്‍വര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് 'രാസ്ത'.സക്കറിയയുടെ ഗര്‍ഭിണികള്‍ എന്ന ചിത്രത്തിന് 2013-ല്‍ നാല് സംസ്ഥാന അവാര്‍ഡുകള്‍ കരസ്ഥമാക്കിട്ടുണ്ട്.
 മാതൃഭൂമി, ഏഷ്യാനെറ്റ് എന്നിവ അടക്കം ഏകദേശം ഇരുന്നൂറിലധികം പരസ്യം ചിത്രങ്ങള്‍ ഒരുക്കിയ ആഡ് ഫിലിം മേക്കര്‍ കൂടിയാണ് സംവിധായകന്‍ അനീഷ് അന്‍വര്‍. ഷാഹുല്‍,ഫായിസ് മടക്കര എന്നിവരാണ് 'രാസ്ത'യുടെ കഥ തിരക്കഥ
സംഭാഷണം എഴുതുന്നത്.   മലയാള ചലച്ചിത്ര സാങ്കേതിക വിദഗ്ദ്ധരും ഒമാനിലെ പ്രവാസികളും, തദ്ദേശീയരും ഒരുപോലെ കൈകോര്‍ക്കുന്ന ഈ  ചിത്രത്തിന്റെ ഛായാഗ്രഹണം വിഷ്ണു നാരായണന്‍ നിര്‍വ്വഹിക്കുന്നു.

ബി കെ ഹരി നാരായണന്‍,വേണു ഗോപാല്‍ ആര്‍, അന്‍വര്‍ അലി എന്നിവരുടെ വരികള്‍ക്ക് വിഷ്ണു മോഹന്‍ സിതാര സംഗീതം പകരുന്നു.
 വിനീത് ശ്രീനിവാസന്‍, അല്‍ഫോന്‍സ്, സൂരജ് സന്തോഷ് എന്നിവരാണ് ഗായകര്‍.
എഡിറ്റര്‍- അഫ്തര്‍ അന്‍വര്‍.
മേക്കപ്പ്- രാജേഷ് നെന്മാറ,
സ്റ്റില്‍സ്-പ്രേം ലാല്‍ പട്ടാഴി, കോസ്റ്റുംസ്-ഷൈബി ജോസഫ്,ആര്‍ട്ട്-വേണു തോപ്പില്‍, പ്രൊജക്റ്റ് ഡിസൈനര്‍-സുധാ ഷാ, ഫിനാന്‍ഷ്യല്‍ കണ്‍ട്രോളര്‍-രാഹുല്‍ ആര്‍ ചേരാല്‍ , 
കളറിസ്റ്റ്- ലിജു പ്രഭാകര്‍, പ്രൊഡക്ഷന്‍ മാനേജര്‍- ഖാസിം മുഹമ്മദ് അല്‍ സുലൈമി,പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-ഹോച്ചിമിന്‍ കെ.സി,ഡിസൈന്‍-
കോളിന്‍സ് ലിയോഫില്‍.
മസ്‌കറ്റിലും ബിദിയയിലുമായി ചിത്രീകരണം പൂര്‍ത്തിയാക്കിയ 'രാസ്താ'  മലയാളത്തിനു  പുറമെ അറബിയിലും അവതരിപ്പിക്കുന്നു. 'രാസ്താ ' ജനുവരി അഞ്ചിന് ഡ്രീം ബിഗ് തിയ്യേറ്ററിലെത്തിക്കുന്നു.പി ആര്‍ ഒ-എ എസ് ദിനേശ്.

Read more topics: # രാസ്ത
Thee Manalil Lyric Video Raastha

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES