Latest News

സംഭവം നടന്നിട്ട് മൂന്ന് നാല് ദിവസമായി, ഇന്നേവരെ ഒരു തുമ്പും കിട്ടിയിട്ടില്ല; 'തെളിവ് സഹിതം' ട്രെയിലര്‍ പുറത്ത്

Malayalilife
 സംഭവം നടന്നിട്ട് മൂന്ന് നാല് ദിവസമായി, ഇന്നേവരെ ഒരു തുമ്പും കിട്ടിയിട്ടില്ല; 'തെളിവ് സഹിതം' ട്രെയിലര്‍ പുറത്ത്

ജോളി വുഡ് മൂവീസിന്റെ ബാനറില്‍,ജോളി ലോനപ്പന്‍ നിര്‍മ്മിച്ച്,നവാഗതനായ സക്കീര്‍ മണ്ണാര്‍മല സംവിധാനം ചെയ്യുന്ന ചിത്രമായ തെളിവ് സഹിതത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി.

ചിത്രത്തിന് കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത് ഷഫീഖ് കാരാട് ആണ്. ആളൊരുക്കം, സബാഷ് ചന്ദ്രബോസ് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ജോളി ലോനപ്പന്‍ നിര്‍മ്മിക്കുന്ന ചിത്രമാണ്.

തികച്ചും ഒരു ത്രില്ലര്‍ ജോണറില്‍ ഒരുക്കിയ ചിത്രത്തില്‍ നിഷാന്ത് സാഗര്‍, മേജര്‍ രവി, അബു സലീം, രാജേഷ് ശര്‍മ, നിര്‍മല്‍ പാലാഴി, പ്രദീപ് ബാലന്‍, തുടങ്ങിയ അഭിനേതാക്കള്‍ക്കൊപ്പം പുതുമുഖ നടിമാരായ ഗ്രീഷ്മ ജോയ്,നിദ, മാളവിക അനില്‍ കുമാര്‍. പുതുമുഖ നടന്‍മാരായ ഷൌക്കത്ത് അലി, ബിച്ചാല്‍ മുഹമ്മദ്, കൃഷ്ണദാസ് പൂന്താനം എന്നിവരും അഭിനയിക്കുന്നു.

ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത് എല്‍ദോ ഐസക് ആണ്. മ്യൂസിക് സായി ബാലന്‍. എഡിറ്റിംഗ് അശ്വിന്‍ രാജ്. സുനില്‍ എസ് പൂരത്തിന്റതാണ് വരികള്‍.

Theliv Sahitam Official Trailer

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES