Latest News

പ്രണയം തുളുമ്പുന്ന 'തെനേല വനാല'. 'മാമാങ്കം' നായിക പ്രാചി തെഹ്ലാന്റെ മ്യൂസിക് ആല്‍ബം തരംഗമാകുന്നു

Malayalilife
 പ്രണയം തുളുമ്പുന്ന 'തെനേല വനാല'. 'മാമാങ്കം' നായിക പ്രാചി തെഹ്ലാന്റെ മ്യൂസിക് ആല്‍ബം തരംഗമാകുന്നു


പ്രണയം തുളുമ്പുന്ന 'തെനേല വനാല'. 'മാമാങ്കം' നായിക പ്രാചി തെഹ്ലാന്റെ മ്യൂസിക് ആല്‍ബം തരംഗമാകുന്നു   

തെന്നിന്ത്യന്‍ നടി പ്രാചി തെഹ്ലാന്‍ അടിമുടി ഗ്ലാമറസ് പരിവേഷത്തിലെത്തുന്ന  തെലുങ്ക് റൊമാന്റിക് മെലഡി 'തെനേല വനാല' Zee മ്യൂസിക്ക് പുറത്തിറക്കി. ദൃശ്യമികവുകൊണ്ടും ഹൃദയസ്പര്‍ശിയായ അവതരണം കൊണ്ടും വന്‍ ശ്രദ്ധ പിടിച്ചുപറ്റി മുന്നേറുന്ന ഈ വീഡിയോ ആല്‍ബം പുറത്തുവന്ന് 3ദിവസം കൊണ്ട് തന്നെ 6.43 മില്യണ്‍ വ്യൂസും യൂട്യൂബില്‍ നേടി. ഗോവ-കര്‍ണാടക ബോര്‍ഡറിലെ അതിമനോഹര വെള്ളച്ചാട്ടങ്ങളും, സമൃദ്ധമായ തീരപ്രദേശങ്ങളും ഒപ്പിയെടുത്തിരിക്കുന്ന ഈ ഗാനം വെറും രണ്ട് ദിവസത്തിനുള്ളിള്‍ ചിത്രീകരിച്ചുയെന്നത് നമ്മളെ വിസ്മയിപ്പിക്കുന്നു. 

മമ്മൂട്ടി നായകനായ 'മാമാങ്കം' എന്ന ഇതിഹാസ ചിത്രത്തിലൂടെ മലയാളത്തിലെത്തിയ പ്രാചി തെഹ്ലാന്‍ ഒരു  അഭിനേത്രി എന്നതിന് പുറമെ നെറ്റ്‌ബോളില്‍ ഇന്ത്യയെ നയിച്ച മുന്‍ ക്യാപ്റ്റന്‍ കൂടിയാണ്. ഇന്ത്യയ്ക്കായി നെറ്റ്‌ബോള്‍ കോര്‍ട്ടില്‍ തന്റെ തീപാറും പ്രകടനം കൊണ്ട് 'കോര്‍ട്ടിന്റെ രാജ്ഞി' എന്ന ഖ്യാതി നേടിയ താരം ഇപ്പോള്‍ തന്റെ ചാരുത നിറഞ്ഞ നൃത്തം, ലാളിത്യമുള്ള സൗന്ദര്യം കൂടാതെ സ്‌ക്രീന്‍ പ്രെസെന്‍സ് എന്നിവകൊണ്ട് വെള്ളിത്തിരയില്‍ ശ്രദ്ധേയയാകുന്നു. ഈ വീഡിയോയെക്കുറിച്ച് എടുത്ത് പറയേണ്ട മറ്റൊരു കാര്യം നായകന്‍ നിഖില്‍ മാളിയക്കലിന്റെ യുവത്വം തുളുമ്പുന്ന എനര്‍ജിയും, പ്രാച്ചിയോടൊപ്പമുള്ള അദ്ദേഹത്തിന്റെ കോമ്പിനേഷന്‍ നല്‍കുന്ന ആ ഒരു കെമിസ്ട്രിയുമാണ്. പ്രാച്ചിയോടൊപ്പം ഈ ഗാനത്തിന് മനോഹരമായി ചുവടുവെച്ചിരിക്കുന്ന നിഖിലിന് ബിഗ് ബോസ് തെലുങ്ക് സീസണ്‍ 8 വിജയിയെന്ന നിലയില്‍, പ്രായഭേദമില്ലാത്ത വന്‍ ആരാധകവൃന്ദമാണുള്ളത്.  

യശ്വന്ത്കുമാര്‍ ജീവകുന്തള സംവിധാനവും, നൃത്തസംവിധാനവും നിര്‍വഹിച്ച് ഛായാഗ്രാഹകന്‍ പാലചര്‍ല സായ് കിരണ്‍ പകര്‍ത്തിയ 'തെനേല വനാല', 2 കമിതാക്കളുടെ തീവ്രാനുരാഗത്തിന്റെ കഥ ഇമ്പമാര്‍ന്ന ഗാനത്തിന്റെ അകമ്പടിയോടെ പ്രേക്ഷകരില്‍ ആഴ്ത്തുന്നു. ഗായിക വീഹ ആലപിച്ചിരിക്കുന്ന ഈ ഗാനത്തിന് വരികളെഴുതിയിരിക്കുന്നതും, ഈണം നല്‍കിയിരിക്കുന്നതും ചരണ്‍ അര്‍ജുനാണ്. സീ മ്യൂസിക് ആല്‍ബം ട്രാക്കായി നിര്‍മ്മിച്ചിരിക്കുന്ന ഈ ഗാനം തെലുങ്ക് സംഗീത പ്രേമികള്‍ക്ക് മാത്രമല്ല ദക്ഷിണേന്ത്യയിലെ തന്നെ മുഴുവന്‍ ആസ്വാദകര്‍ക്കും ഒരു പുതുമയാര്‍ന്ന ദൃശ്യ-ശ്രാവ്യനുഭവം ഒരുക്കുന്നു.

Read more topics: # തെനേല വനാല
Thenela Vanala Official Music Video

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES