Latest News

തൃഷയും വിജയ്യും വിവാഹിതരാവുന്നുവെന്ന് റീല്‍; ലൈക്കടിച്ച് നടിയുടെ അമ്മ; തെരഞ്ഞെടുപ്പിന് ശേഷം വിവാഹമെന്ന് വാര്‍ത്ത പ്രചരിക്കുമ്പോള്‍

Malayalilife
 തൃഷയും വിജയ്യും വിവാഹിതരാവുന്നുവെന്ന് റീല്‍; ലൈക്കടിച്ച് നടിയുടെ അമ്മ; തെരഞ്ഞെടുപ്പിന് ശേഷം വിവാഹമെന്ന് വാര്‍ത്ത പ്രചരിക്കുമ്പോള്‍

തെന്നിന്ത്യന്‍ സിനിമാ ലോകത്തെ ഏറ്റവും പുതിയ ചര്‍ച്ചാവിഷയം ഒരു സോഷ്യല്‍ മീഡിയ ലൈക്കാണ്. തമിഴ് സൂപ്പര്‍താരവും തമിഴക വെട്രി കഴകം  നേതാവുമായ വിജയ്യും നടി തൃഷയും വിവാഹിതരാകാന്‍ ഒരുങ്ങുന്നു എന്ന അവകാശവാദവുമായി പ്രചരിച്ച ഇന്‍സ്റ്റഗ്രാം റീലിന് തൃഷയുടെ അമ്മ ഉമാ കൃഷ്ണന്‍ ലൈക്ക് ചെയ്തതാണ് ഇപ്പോള്‍ വിവാദങ്ങള്‍ക്ക് പുതിയ മാനം നല്‍കിയിരിക്കുന്നത്. 

വിജയ്യുടെ വ്യക്തിജീവിതവുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ കോടതിയിലെത്തി നില്‍ക്കുന്ന സാഹചര്യത്തില്‍ ഈ നീക്കം ഏറെ ഗൗരവത്തോടെയാണ് ആരാധകര്‍ നോക്കിക്കാണുന്നത്.

തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം വിവാഹമുണ്ടാവുമെന്നും ഇക്കാര്യം ഉടന്‍ തന്നെ ഇരുവരും പരസ്യമാക്കുമെന്നും റീലില്‍ അവകാശപ്പെടുന്നു. ആ റീലിന് നടിയുടെ അമ്മ ഉമാ കൃഷ്ണന്‍ ലൈക്കടിച്ചതാണ് പുതിയ ചര്‍ച്ചകള്‍ക്ക് വഴി തെളിച്ചത്. 

നടിയുടെ അമ്മയുടെ ലൈക്ക് അഭ്യൂഹത്തിന് സ്ഥിരീകരണം നല്‍കുന്നതാണെന്ന് ഒരുവിഭാഗം ആരാധകര്‍ അവകാശപ്പെടുന്നു. അതേസമയം, ലൈക്ക് അബദ്ധവശാല്‍ സംഭവിച്ചതാവാമെന്ന് മറ്റൊരു ഭാഗംവാദിക്കുന്നുണ്ട്. വിജയ്യോ തൃഷയോ ഇക്കാര്യം സ്ഥിരീകരിക്കാത്തിടത്തോളം ഒന്നും ഉറപ്പിക്കാന്‍ കഴിയില്ലെന്നും ആരാധകര്‍ പറയുന്നുണ്ട്.
 

Read more topics: # തൃഷ വിജയ്
Trisha To Marry Thalapathy Vijay

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES