Latest News

ചിരിപ്പിച്ചും കോരിത്തരിപ്പിച്ചും ജോസേട്ടായി; 'ടര്‍ബോ' സക്സസ് ടീസര്‍ പുറത്ത്

Malayalilife
topbanner
 ചിരിപ്പിച്ചും കോരിത്തരിപ്പിച്ചും ജോസേട്ടായി; 'ടര്‍ബോ' സക്സസ് ടീസര്‍ പുറത്ത്

മെഗാസ്റ്റാര്‍ മമ്മൂട്ടി നായകനായെത്തിയ മാസ്സ്ആക്ഷന്‍ കോമഡി ചിത്രം 'ടര്‍ബോ' ലോകമെമ്പാടും നിന്ന് നാല് ദിവസങ്ങള്‍ കൊണ്ട് 52 കോടി രൂപ കളക്ഷന്‍ നേടിയതിന് പിന്നാലെ ചിത്രത്തിന്റെ സക്സസ് ടീസര്‍ പുറത്തുവിട്ട് അണിയറപ്രവര്‍ത്തകര്‍. മാസ് ആക്ഷന്‍ ചിത്രമായ 'ടര്‍ബോ' യിലെ കോമഡി രംഗങ്ങള്‍ കൊണ്ട് ഒരുമിച്ച് ചേര്‍ത്തതാണ് സക്സസ് ടീസറില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. മാസ് ആക്ഷന്‍ രംഗങ്ങളോടൊപ്പം തന്നെ ഫാമിലി ഓഡിയന്‍സിനെ ആകര്‍ഷിക്കുന്ന പൊട്ടിച്ചിരിക്കാനുള്ള മുഹൂര്‍ത്തങ്ങള്‍ ആസ്വദിക്കാന്‍ കഴിയുന്ന തരത്തിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.  


മെയ് 23ന് റിലീസ് ചെയ്ത 'ടര്‍ബോ' മമ്മൂട്ടി ചിത്രങ്ങളില്‍ തന്നെ ഏറ്റവും വേഗമേറിയ കളക്ഷന്‍ നേടി മുന്നേറുകയാണ്. എഴുപതോളം രാജ്യങ്ങളിലാണ് ചിത്രം റിലീസ് ചെയ്തത്. ആദ്യ ദിവസം മുതല്‍ ചിത്രം റെക്കോര്‍ഡുകള്‍ തീര്‍ക്കുകയായിരുന്നു. 

കേരളത്തില്‍ നിന്ന് മാത്രം ആദ്യ ദിനം 6.2 കോടി രൂപയാണ് വാരികൂട്ടിയത്. ഈ വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന കളക്ഷനാണ് ഇതോടെ ടര്‍ബോ സ്വന്തമാക്കിയിരിക്കുന്നത്. ആദ്യ ദിനം 224 എക്‌സ്ട്രാ ഷോകളും രണ്ടാം ദിനം 156 എക്‌സ്ട്രാ ഷോകളും മൂന്നാം ദിനം 160 ലേറെ എക്‌സ്ട്രാ ഷോകളും നാലാം ദിനത്തില്‍ 140ലധികം എക്‌സ്ട്രാ ഷോകളാണ് ചാര്‍ട്ട് ചെയ്തിരുന്നത്. കേരളത്തില്‍ ടര്‍ബോയ്ക്കായി ചാര്‍ട്ട് ചെയ്തിരുന്നത്. ആദ്യ ഷോ കഴിഞ്ഞയുടന്‍ പ്രേക്ഷകര്‍ ഇരുകയ്യും നീട്ടി സ്വീകരിച്ചു.  ഇതുവരെ കാണാത്ത മമ്മൂട്ടിയുടെ പുതിയ ഗെറ്റപ്പും മാസ് ആക്ഷന്‍ കോമഡി കൊണ്ടും ടര്‍ബോ തീയേറ്ററുകളില്‍ തീ പടര്‍ത്തി. ടര്‍ബോ ജോസിന്റെ കിന്റല്‍ ഇടി കണ്ട് കോരിത്തരിച്ചിരിക്കുകയാണ് പ്രേക്ഷകര്‍. 

റെക്കോര്‍ഡ് നേട്ടമാണ് ഇതിലൂടെ ടര്‍ബോ സ്വന്തമാക്കിയിരിക്കുന്നത്. ബുക്കിങ്ങ് ഇരുകയ്യും നീട്ടി സ്വീകരിച്ചിരിക്കുകയാണ് പ്രേക്ഷകര്‍. മമ്മൂട്ടിയുടെ സിനിമ കരിയറില്‍ തന്നെ ഏറ്റവും മികച്ച തുടക്കമാണ് ടര്‍ബോയിലൂടെ സ്വന്തമാക്കിയിരിക്കുന്നത്. 

2 മണിക്കൂര്‍ 32 മിനുറ്റാണ് ചിത്രത്തിന്റെ ദൈര്‍ഘ്യം. മമ്മൂട്ടി കമ്പനിയുടെ ബാനറില്‍ വൈശാഖാണ് ചിത്രം സംവിധാനം ചെയ്യുന്നത്. മിഥുന്‍ മാനുവല്‍ തോമസിന്റെതാണ് തിരക്കഥ.  ചിത്രത്തിന്റെ ഡിസ്ട്രിബ്യൂഷന്‍ വേഫറര്‍ ഫിലിംസും ഓവര്‍സീസ് ഡിസ്ട്രിബ്യൂഷന്‍ ട്രൂത്ത് ഗ്ലോബല്‍ ഫിലിംസുമാണ്.

മമ്മൂട്ടി കമ്പനിയുടെ ബാനറില്‍ നിര്‍മ്മിക്കുന്ന അഞ്ചാമത്തെ സിനിമയാണ് 'ടര്‍ബോ'. ജീപ്പ് ഡ്രൈവറായ ജോസിന്റെ കഥയാണ് ചിത്രം പറയുന്നത്. ജോസ് എന്ന കഥാപാത്രമായ് മമ്മൂട്ടി എത്തുന്ന ചിത്രത്തിലെ മറ്റ് സുപ്രധാന വേഷങ്ങള്‍ കന്നഡ താരം രാജ് ബി ഷെട്ടിയും തെലുങ്ക് നടന്‍ സുനിലുമാണ് അവതരിപ്പിക്കുന്നത്. ആക്ഷന്‍ രംഗങ്ങള്‍ക്ക് ഏറെ പ്രാധാന്യം നല്‍കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. വിയറ്റ്‌നാം ഫൈറ്റേര്‍സാണ് ആക്ഷന്‍ രംഗങ്ങള്‍ കൈകാര്യം ചെയ്യുന്നത്. പശ്ചാത്തല സംഗീതം ക്രിസ്റ്റോ സേവ്യറും ടീമും ചേര്‍ന്നാണ് ഒരുക്കുന്നത്.

'പോക്കിരിരാജ', 'മധുരരാജ' എന്നീ ചിത്രങ്ങള്‍ക്ക് ശേഷം വൈശാഖും മമ്മൂട്ടിയും വീണ്ടും ഒന്നിക്കുന്ന സിനിമയാണ് 'ടര്‍ബോ

Turbo Malayalam Movie Success Teaser

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES