Latest News

ഉഴിച്ചിലും ധാരയും ഫലം കണ്ടു; ഉല്ലാസ് പന്തളം പര സഹായമില്ലാതെ നടന്ന് തുടങ്ങി; നടന്റെ പുതിയ വീഡിയോ സോഷ്യലിടത്തില്‍ വൈറല്‍

Malayalilife
ഉഴിച്ചിലും ധാരയും ഫലം കണ്ടു; ഉല്ലാസ് പന്തളം പര സഹായമില്ലാതെ നടന്ന് തുടങ്ങി; നടന്റെ പുതിയ വീഡിയോ സോഷ്യലിടത്തില്‍ വൈറല്‍

ഞെട്ടലോടെയാണ് നടന്‍ ഉല്ലാസ് പന്തളത്തിന്റെ ശാരീരികാവസ്ഥ മലയാളികള്‍ അറിഞ്ഞത്. ഒരു സ്ട്രോക്ക് മൂലം ഒരു നടന്റെ ജീവിതം തന്നെ ഇരുട്ടിലേക്ക് വീണ അവസ്ഥ. ഒന്നുമില്ലാതിരുന്ന ഉല്ലാസ് പന്തളം കഷ്ടപ്പാടിലൂടെയും അധ്വാനത്തിലൂടെയും ജീവിതത്തിലേക്ക് ഓരോന്ന് സ്വരുക്കൂട്ടി വന്നപ്പോള്‍ ഭാര്യയെ നഷ്ടമാവുകയായിരുന്നു അദ്ദേഹത്തിന്. അവിടെ തളര്‍ന്നു നില്‍ക്കാതെ പുതിയൊരു ജീവിതം തുടങ്ങി കലയും ബിസിനസും എല്ലാമായി മുന്നോട്ടു പോകവേയാണ് അപ്രതീക്ഷിതമായി അദ്ദേഹത്തെ സ്ട്രോക്ക് കീഴടക്കുന്നത്. ഇപ്പോഴിതാ, ആ സ്ട്രോക്കിനേയും അതിജീവിച്ച് ജീവിതത്തിലേക്ക് വരികയാണ് അദ്ദേഹം. നൂറനാട്ടെ ഒരു പ്രകൃതിചികിത്സാ കേന്ദ്രത്തിലാണ് ഉല്ലാസ് പന്തളത്തിന്റെ ചികിത്സ നടക്കുന്നത്. ഉഴിച്ചിലും ധാരയും ഒക്കെയായി അവിടെ താമസിച്ചുള്ള ചികിത്സയാണ് ഉല്ലാസ് പന്തളം നടത്തുന്നത്. വീടുമായി പത്തു കിലോമീറ്ററോളം മാത്രമേ ദൂരമുള്ളൂവെങ്കിലും അവിടെ താമസിച്ചുള്ള ചികിത്സയ്ക്ക് മക്കളാണ് മാറിമാറി അച്ഛനൊപ്പം നില്‍ക്കുന്നത്.

ആഴ്ചകള്‍ നീണ്ട ചികിത്സകള്‍ക്കൊടുവില്‍ ഇപ്പോള്‍ തന്നെ അദ്ദേഹത്തിന് നല്ല മാറ്റം വന്നിട്ടുണ്ട്. വന്നപ്പോള്‍ ക്രച്ചസിന്റെ സഹായത്തോടെ വന്ന ഉല്ലാസിന് ഇപ്പോള്‍ യാതൊന്നിന്റെയും സഹായമില്ലാതെ നടക്കാം. തളര്‍ന്നു പോയ കൈ മുകളിലേക്ക് ഉയര്‍ത്താനും സംസാരം കൂടുതല്‍ ക്ലിയറാക്കാനുമെല്ലാം കഴിഞ്ഞിട്ടുണ്ട്. അതേസമയം, പഴയ കലാജീവിതത്തിലേക്ക് തിരിച്ചുവരാന്‍ ഏറെ ആഗ്രഹിക്കുന്നുണ്ട് അദ്ദേഹം. എന്നാല്‍ സ്‌ട്രോക്ക് വന്നതോടെ ഇടതുകൈ അനക്കാന്‍ സാധിക്കാത്ത അവസ്ഥയിലായി. മുഖം ഒരു ഭാഗത്തേക്ക് കോടുകയും ചെയ്തു. ഇതോടെയാണ് കലാരംഗത്തേക്കുള്ള അദ്ദേഹത്തിന്റെ തിരിച്ചു വരവ് പോലും അനിശ്ചിതാവസ്ഥയിലാക്കി കൊണ്ട് ഇപ്പോഴത്തെ അവസ്ഥയിലേക്ക് അദ്ദേഹം എത്തിയത്.

ജീവിതത്തില്‍ ഒട്ടനേകം പരീക്ഷണങ്ങള്‍ നേരിട്ടിട്ടുള്ള മനുഷ്യനാണ് ഉല്ലാസ് പന്തളം എന്ന നടനും മിമിക്രി താരവുമൊക്കെയായ വ്യക്തി. കഷ്ടപ്പാടുകള്‍ നിറഞ്ഞ ജീവിതത്തിനൊടുവില്‍ മിനിസ്‌ക്രീനിലും ബിഗ്സ്‌ക്രീനിലും സ്റ്റേജുകളിലും ഒക്കെയായി ജീവിതം കരുപ്പിടിപ്പിച്ച് തിളങ്ങി വരവേയാണ് ഭാര്യ ആശയുടെ മരണം സംഭവിക്കുന്നത്. വീടിന്റെ ടെറസില്‍ തൂങ്ങി മരിക്കുകയായിരുന്നു ആശ. രണ്ടു മക്കളേയും ഉല്ലാസിനെ ഏല്‍പ്പിച്ച് മരണത്തിലേക്ക് പോയ ആശയുടെ ഓര്‍മ്മകളില്‍ വേദനിച്ചായിരുന്നു ഉല്ലാസിന്റെ കുറച്ചു കാലത്തെ ജീവിതം. തുടര്‍ന്നാണ് വീട്ടുകാരുടെ നിര്‍ബന്ധത്തില്‍ രണ്ടാമതൊരു വിവാഹം കഴിച്ചത്. മലപ്പുറം അരീക്കോട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആയിരുന്ന ദിവ്യയെയാണ് ഉല്ലാസ് വിവാഹം കഴിച്ചത്.

രണ്ടാം വിവാഹത്തിന് പിന്നാലെ ഒട്ടനവധി ആരോപണങ്ങളും പഴികളും കേള്‍ക്കേണ്ടി വന്ന നടനും മിമിക്രി താരവുമാണ് ഉല്ലാസ് പന്തളം. ആദ്യ ഭാര്യ ആശയുടെ മരണത്തിനു പിന്നാലെ വിവാഹം കഴിച്ചതിന്റെ പേരില്‍ ആയിരുന്നു പഴികള്‍ മുഴുവന്‍ ഉല്ലാസിന്റെ നേര്‍ക്കുവന്നത്. എന്നാല്‍ ഇതിനെതിരെ ഒരിക്കല്‍ പോലും ഉല്ലാസ് പ്രതികരിച്ചില്ല. പകരം വിമര്‍ശകര്‍ക്ക് മുന്‍പില്‍ ജീവിതം മനോഹരമാക്കി കാണിച്ചു കൊടുത്തു. ഇന്ന് ദിവ്യക്കും രണ്ടുമക്കള്‍ക്കും ഒപ്പം സന്തുഷ്ടകരമായ കുടുംബജീവിതം നയിക്കുക കൂടിയാണ് ഇപ്പോള്‍ ഉല്ലാസ്.

ദിവ്യ സാമൂഹിക സേവനത്തോടൊപ്പം തന്നെ കുടുംബത്തിലെ മുഴുവന്‍ കാര്യങ്ങള്‍ക്കും ഒപ്പം തന്നെയുണ്ട്. ഉല്ലാസിന്റെ രണ്ടുമക്കളും ദിവ്യക്ക് സ്വന്തം മക്കള്‍ തന്നെയാണ്. കുഞ്ഞുങ്ങളുടെ ഓരോ കാര്യത്തിലും ദിവ്യ തന്നെയാണ് മേല്‍നോട്ടം വഹിക്കുന്നത്. കുടുംബത്തിന് എത്രത്തോളം പ്രാധാന്യം ദിവ്യ നല്‍കുന്നുണ്ടെന്ന് അവരുടെ പോസ്റ്റുകളില്‍ നിന്നും വ്യക്തമാണ്. മക്കളെ ഉപേക്ഷിച്ചാണ് ഉല്ലാസ് പോയതെന്ന ഏറ്റവും വലിയ ആരോപണത്തിന് മറുപടി കൂടിയാണ് ദിവ്യയും ഉല്ലാസും തമ്മിലുള്ള ജീവിതം. മാസങ്ങള്‍ക്കു മുമ്പ് ഇരുവരും ചേര്‍ന്ന് പന്തളത്ത് ഒരു ഹോട്ടല്‍ ബിസിനസ് ആരംഭിച്ചിരുന്നു. എന്നാല്‍ പിന്നാലെയാണ് ഉല്ലാസിന് സ്ട്രോക്ക് വന്നത്. പിന്നാലെ അത് അടച്ചു പൂട്ടേണ്ട അവസ്ഥയിലേക്ക് എത്തുകയായിരുന്നു.

 

Ullas Panthalams health update

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES