Latest News

അങ്ങനെ ഉസ്‌ക്കൂള്‍ തുറന്നു... പറയാതെ പോയ പ്രണയം പറയാന്‍ അവരെത്തി...!

Malayalilife
അങ്ങനെ ഉസ്‌ക്കൂള്‍ തുറന്നു...  പറയാതെ പോയ പ്രണയം പറയാന്‍ അവരെത്തി...!

'കവി ഉദ്ദേശിച്ചത്'എന്ന ഹിറ്റ് ചിത്രത്തിനു ശേഷം പി.എം തോമസ് കുട്ടി സംവിധാനം ചെയ്യുന്ന  "ഉസ്കൂൾ" ബോധി മൂവി വർക്സ്, ചെന്നൈ ഫിലിം ഫാക്ടറി എന്നിവർ ചേർന്ന് വെള്ളിയാഴ്ച മുതല്‍ തീയേറ്ററുകളില്‍ എത്തിച്ചു.

 പ്ലസ് ടു സെൻ്റ് ഓഫ് ഡേയിൽ നടക്കുന്ന സംഭവങ്ങളുടെ പശ്ചാത്തലത്തിൽ കൗമാര പ്രണയത്തിൻ്റെ നർമ്മ മുഹൂർത്തങ്ങൾ ദൃശ്യവൽക്കരിക്കുന്ന  "ഉസ്കൂൾ " എന്ന   ചിത്രത്തിൽ അഭിജിത്,നിരഞ്ജൻ, അഭിനന്ദ് ആക്കോട്, ഷിഖിൽ ഗൗരി,അർച്ചന വിനോദ്,പ്രിയനന്ദ,ശ്രീകാന്ത് വെട്ടിയാർ,ലാലി പി.എം, ലിതിലാൽ തുടങ്ങി നൂറോളം ആർട്ടിസ്റ്റുകൾ അഭിനയിക്കുന്നു.

ബോധി മൂവി വർക്സിൻ്റെ ബാനറിൽ ബീബു പരങ്ങേൻ, ജയകുമാർ തെക്കേകൊട്ടാരത്ത്, ബെൻസിൻ ഓമന, കെ.വി.പ്രകാശ്, പി.എം.തോമസ്കുട്ടി എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം പ്രസൂൺ പ്രഭാകർ നിർവ്വഹിക്കുന്നു.

എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- ഷൈബിൻ ടി, അരുൺ എൻ ശിവൻ. വിനായക് ശശികുമാർ, മനു മഞ്ജിത് എന്നിവരുടെ വരികൾക്ക് ഷഹബാസ് അമൻ,സാമുവൽ അബി,ഹിമ ഷിൻജു എന്നിവർ സംഗീതം പകരുന്നു.ഷഹബാസ് അമൻ,സിയ ഉൾഹഖ്, ഹിമ ഷിൻജു, കാർത്തിക് പി ഗോവിന്ദ് എന്നിവരാണ് ഗായകർ.

എഡിറ്റിംങ്ങ്-എൽ കട്ട്സ്,കല-അനൂപ് മാവണ്ടിയൂർ, മേയ്ക്കപ്പ്-സംഗീത് ദുന്ദുഭി,കോസ്റ്റ്യൂംസ്- പ്രിയനന്ദ,പ്രൊജക്റ്റ് ഡിസൈനർ-ലിജു തോമസ്,പരസ്യക്കല-ആൻ്റണി സ്റ്റീഫൻ, സ്റ്റിൽസ്- സാജു
നടുവിൽ. പി ആർ ഒ-എ എസ് ദിനേശ്.

Read more topics: # ഉസ്കൂൾ
Uschool Movie Review

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES