Latest News

പ്രണയം തുളുമ്പി പാർവ്വതിയുടെ 'ഉയരെ'; 'നീ മുകിലോ' എന്ന ഗാനം പുറത്തിറങ്ങി; വിജയ് യേശുദാസും സിത്താരയും ചേർന്ന് ആലപിച്ചിരിക്കുന്ന ഗാനത്തിന് വരികൾ എഴുതിയത് റഫീഖ് അഹമ്മദ്

Malayalilife
topbanner
പ്രണയം തുളുമ്പി പാർവ്വതിയുടെ 'ഉയരെ'; 'നീ മുകിലോ' എന്ന ഗാനം പുറത്തിറങ്ങി; വിജയ് യേശുദാസും സിത്താരയും ചേർന്ന് ആലപിച്ചിരിക്കുന്ന ഗാനത്തിന് വരികൾ എഴുതിയത് റഫീഖ് അഹമ്മദ്

പാർവ്വതിയുടെ പുതിയ ചിത്രമായ 'ഉയരെ'യിലെ പുത്തൻ ഗാനം പുറത്തിറങ്ങി. 'നീ മുകിലോ' എന്നു തുടങ്ങുന്ന പ്രണയം തുളുമ്പുന്ന ഗാനമാണ് അണിയറ പ്രവർത്തകർ റിലീസ് ചെയ്തത്. റഫീഖ് അഹമ്മദാണ് ഗാന രചന നിർവ്വഹിച്ചിരിക്കുന്നത്. വിജയ് യേശുദാസും സിത്താരയും ചേർന്ന് ഗാനം ആലപിച്ചിരിക്കുന്നു. ഗോപി സുന്ദറിന്റേതാണ് സംഗീതം. നവാഗതനായ മനു അശോകനാണ് ഉയരെയുടെ സംവിധായകൻ. ബോബി-സഞ്ജയ് കൂട്ടുകെട്ടിന്റെയാണ് തിരക്കഥ.

ആസിഫ് അലിയും പാർവ്വതിയുമാണ് ഗാനരംഗത്തുള്ളത്. ഇരുവരുടേയും പ്രണയമാണ് മനോഹരമായ ഗാനത്തിൽ അവതരിപ്പിച്ചിരിക്കുന്നത്.നീണ്ട 13 വർഷങ്ങൾക്ക് ശേഷം ഗൃഹലക്ഷ്മി പ്രൊഡക്ഷൻസ് സിനിമാ നിർമ്മാണ രംഗത്തേക്ക് തിരിച്ചു വരികയാണ് 'ഉയരെ'യിലൂടെ. എസ് ക്യൂബ് പ്രൊഡക്ഷൻസ് എന്ന പേരിൽ പി.വി ഗംഗാധരന്റെ പെൺമക്കൾ ഷെനുഗയും ഷെഗ്നയും ഷെർഗയും ചേർന്നാണ് പുതിയ തുടക്കത്തിന് ചുക്കാൻ പിടിക്കുന്നത്. ഏപ്രിൽ 26ന് ചിത്രം തിയേറ്ററുകളിൽ എത്തും.

Read more topics: # Uyare movie,# Parvathy,# Asif Ali,# new song,# released
Uyare movie Parvathy Asif Ali new song released

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES