ചേട്ടാ..ചേട്ടനെന്നെ കെട്ടാന്‍ പറ്റുമോ?തന്റേടിയായ ഒരു പെണ്ണിന്റെ നിശ്ചയദാര്‍ഷ്ട്യ ത്തോടെയുള്ള ഈ ചോദ്യത്തിനു മുന്നില്‍ ആ ചെറുപ്പക്കാരന്‍ ഒന്നു പകച്ചുപോയി എന്നതു സത്യം ഇനി മറ്റൊരു ദൃശ്യത്തിലേക്കു ശ്രദ്ധിക്കാം .....മധ്യ വയ്‌സക്കനായ ഒരാള്‍ സ്റ്റേജില്‍ മൈക്കിനു മുന്നില്‍ നിന്നുകൊണ്ട് പ്രസംഗിക്കുകയാണ്.ഇക്കൊല്ലത്തോടെ മംഗല്യ ബന്ദ് എന്ന പ്രസ്ഥാനത്തിന്റെ മത്സര രംഗത്തു നിന്നും ഞാന്‍ വിട വാങ്ങുകയാണ് 'സ്വന്തം മോന്റെ കല്യാണമാണ് അങ്ങേരു മൊടക്കിയത്...നല്ലപുഴുങ്ങിയ തന്ത....ഈ നാട്ടിലൊരു പെണ്ണിന്റെ കഴുത്തില് അവന്റെ താലി കേറില്ലാ....
അനുഷ് മോഹന്‍ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന വത്സലാ ക്ലബ്ബ് എന്ന ചിത്രത്തിന്റെ ഒഫീഷ്യല്‍ ട്രെയിലറിലെ കൗതുകകരമായ ചിലരംഗങ്ങളായിരുന്നു മേല്‍ വിവരിച്ചത്.
സെപ്റ്റംബര്‍ ഇരുപത്തിയാറിനു് പ്രദര്‍ശനത്തിനെ ത്തുന്ന ഈ ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായിട്ടാണ് ഈ ട്രയിലര്‍ പ്രകാശനം ചെയ്തിരിക്കുന്നത്.ഫാല്‍ക്കണ്‍ സിനിമാസിന്റെ ബാനറില്‍ ജിനി. എസ്. ആണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്.ഭാരത ക്കുന്ന്എന്ന ഗ്രാമത്തില്‍ നിലനിന്നു പോരുന്ന വിവാഹം മുടക്കലുമായി ബന്ധപ്പെട്ട വിഷയങ്ങളാണ് ഈ ചിത്രത്തിലൂടെ തികഞ്ഞ നര്‍മ്മമൂഹൂര്‍ത്തങ്ങളിലൂടെ അവതരിപ്പിക്കുന്നത്.
വര്‍ഷങ്ങളായി ഈ ഗ്രാമത്തില്‍ നിലനിന്നു പോരുന്നതാണ് ഈ വിവാഹം മുടക്കല്‍. സമ്പ്രദായം.സ്വന്തം മക്കളുടെ വിവാഹം പോലും അവര്‍ മുടക്കും. കൂടുതല്‍ വിവാഹം മുടക്കുന്നവര്‍ക്ക് പ്രത്യേക പാരിതോഷികവും അംഗീകാരവുമെല്ലാമുണ്ട്.ഇവര്‍ക്കിടയലേക്ക് ആത്മധൈര്യത്തോടെ ഒരു പെണ്‍കുട്ടി കടന്നു വരുന്നതോടെ യുണ്ടാകുന്ന അപ്രതീക്ഷിത വഴിത്തിരിവുകള്‍ ചിത്രത്തിന് പുതിയ തലം കൈവരാന്‍ സഹായകരമായി.
ഈ സംഭവവങ്ങള്‍ പൂര്‍ണ്ണമായും ഹ്യൂമര്‍ ഫാന്റെസി ജോണറിലൂടെഅവതരിപ്പിക്കുന്നത്.
താരപ്പൊലിമയേക്കാളുപരി കഥക്കനുയോജ്യമായതും ഒപ്പം സമീപകാല മലയാള സിനിമകളിലൂടെയും, ജനപ്രിയങ്ങളായ കോമഡി ഷോകളിലൂടെശ്രദ്ധേയമായവരുമാണ് ഈ ചിത്രത്തിലെ അഭിനേതാക്കള്‍അഖില്‍ കവലയൂര്‍വിനീത് തട്ടില്‍,കാര്‍ത്തിക്ക് ശങ്കര്‍, രൂപേഷ് പീതാംബരന്‍, അരിസ്റ്റോ സുരേഷ്,അംബി, വിശാഖ്, ഗൗരി ഉണ്ണിമായ, മല്ലികാസുകുമാരന്‍, ജിബിന്‍ ഗോപിനാഥ്, അനില്‍ രാജ്, അരുണ്‍ സോള്‍, ദീപു കരുണാകരന്‍, പ്രിയാ ശ്രീജിത്ത്, ബിനോജ് കുളത്തൂര്‍, രാഹുല്‍ നായര്‍, ദീപു നാവായിക്കുളം,അനീഷ്, ഷാബു പ്രൗദീന്‍, ഗൗതം.ജി. ശശി, അസീന, റീന, അരുണ്‍ ഭാസ്‌ക്കര്‍,ആമി തിലക്,എന്നിവരാണ് ഈ ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ധ്യാന്‍ ശ്രീനിവാസന്‍ ഈ ചിത്രത്തിലെ രസാ കരമായ കഥാപാത്രത്തെ അവതരിപ്പിച്ചു കൊണ്ട് നിര്‍ണ്ണായകമായ ഒരു ഘട്ടത്തില്‍ ഏറെ കൗതുകം സൃഷ്ടിക്കുന്നു.
രചന -ഫൈസ് ജമാല്‍
സംഗീതം - ജിനി എസ്.
ഛായാഗ്രഹണം - ശൗരിനാഥ്.
എഡിറ്റിംഗ് - രാകേഷ് അശോക '
കലാസംവിധാനം - അജയ് ജി. അമ്പലത്തറ .
സ്റ്റില്‍സ് - അജി മസ്‌ക്കറ്റ്
മേക്കപ്പ് സന്തോഷ് പെണ്‍പകല്‍.
കോസ്റ്റ്യും ഡിസൈന്‍ - ബ്യൂസി ബേബി ജോണ്‍.
പബ്ലിസിറ്റിഡിസൈന്‍ - ആനന്ദ് രാജേന്ദ്രന്‍.
ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടര്‍ - അനുരാജ്.ഡി.സി.
പ്രൊഡക്ഷന്‍ മാനേജര്‍ - കുര്യന്‍ ജോസഫ്
പ്രാഡക്ഷന്‍ എക്‌സിക്കുട്ടീവ് - ഹരി കാട്ടാക്കട.
പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ - മുരുകന്‍.എസ്.
തിരുവനന്തപുരത്തും പരിസരങ്ങളിലു
മായിട്ടാണ് ഈ ചിത്രത്തിന്റെ ചിത്രീകരണം പൂര്‍ത്തിയായിരിക്കു
ന്നത്.
വാഴൂര്‍ ജോസ്.