Latest News

വെളളിനക്ഷത്രത്തിലെ പൃഥ്വിരാജിന്റെ മകളായി അഭിനയിച്ച തരുണി വിടവാങ്ങിയത് 14-ാമത്തെ വയസ്സില്‍; തരുണിയുടെ മായാത്ത ഓര്‍മ്മകളില്‍ കൂട്ടുകാര്‍

Malayalilife
 വെളളിനക്ഷത്രത്തിലെ പൃഥ്വിരാജിന്റെ മകളായി അഭിനയിച്ച തരുണി വിടവാങ്ങിയത് 14-ാമത്തെ വയസ്സില്‍; തരുണിയുടെ മായാത്ത ഓര്‍മ്മകളില്‍ കൂട്ടുകാര്‍

വിനയന്‍ സംവിധാനം ചെയ്ത വെള്ളിനക്ഷത്രം എന്ന ചിത്രത്തിലൂടെയാണ് മഹാരാഷ്ട്ര സ്വദേശിനിയായ തരുണി മലയാളത്തിലെത്തുന്നത്. ചില പരസ്യചിത്രങ്ങളിലുടെ തരുണി മുമ്പ് തന്നെ ശ്രദ്ധ നേടിയിരുന്നു. അമിതാഭ് ബച്ചന്റെ കൂടെ പാ എന്ന ചിത്രത്തില്‍ ഒരുമിച്ച് അഭിനയിക്കാനുള്ള ഭാഗ്യവും ഈ ചുരുങ്ങിയ പ്രായത്തില്‍ തരുണിക്ക് ലഭിച്ചിരുന്നു. വെള്ളിനക്ഷത്രത്തിന് പിന്നാലെ സത്യം എന്ന ചിത്രത്തിലും തരുണി മലയാളത്തില്‍ അഭിനയിച്ചിരുന്നു. തരുണി അഭിനയിച്ച വെള്ളിനക്ഷത്രത്തിലെ കുക്കുരുകുക്കു കുറുക്കന്‍ എന്ന പാട്ടു ഇപ്പോഴും കുട്ടികള്‍ക്കിടയില്‍ സൂപ്പര്‍ഹിറ്റാണ്. അതേസമയം തരുണി മരിച്ച വിവരം പല മലയാളി ആരാധകര്‍ക്കും ഇപ്പോഴും അറിയില്ലെന്നതാണ് സത്യം. എന്നാല്‍ തരുണിയുടെ ഏഴാം ചരമവാര്‍ഷികമായിരുന്നു മേയ് 14ന്. 2012 മേയ് 14നായിരുന്നു തരുണി നേപ്പാളില്‍ നടന്ന വിമാനാപകടത്തില്‍ കൊല്ലപ്പെട്ടത്.

മരിക്കും നേരം വെറും 14 വയസായിരുന്നു താരത്തിന് പ്രായം. തരുണിയുടെ അമ്മ ഗീത സച്‌ദേവും അപകടത്തില്‍ കൊല്ലപ്പെട്ടു. നേപ്പാളില്‍ ക്ഷേത്ര ദര്‍ശനത്തിനു പോയതായിരുന്നു പത്തംഗ സംഘം. മുംബൈ ഖാര്‍ സ്വദേശികളാണ് തരുണിയുടെ കുടുംബം. നേപ്പാളിലെ ചെറുവിമാനമായ ആഗ്രി എയറിന്റെ വിമാനമാണ് തകര്‍ന്നത്.  മൂന്നുജോലിക്കാരും 16 ഇന്ത്യന്‍ വിനോദസഞ്ചാരികളും രണ്ട് ഡാനിഷ് പൗരന്മാരുമാണ് വിമാനത്തിലുണ്ടായിരുന്നത്. അതേസമയം മുമ്പ് യാത്രകള്‍ പോകാന്‍ നേരം കൂട്ടുകാരോട് പറയുന്ന പതിവ് താരത്തിന് ഇല്ലായിരുന്നു. എന്നാല്‍ ഈ യാത്രയ്ക്ക് മുമ്പ് കൂട്ടുകാരെ നേരിട്ട് കണ്ട് കെട്ടിപ്പിടിച്ച് ബൈ പറഞ്ഞു നിങ്ങളെ അവസാനമായികാണുന്നു എന്നും പറഞ്ഞാണ് തരുണി പോയത്. പ്ലെയിന്‍ കാത്തിരിക്കും നേരം അടുത്ത കൂട്ടുകാരിക്ക് തരുണി മെസെജും അയച്ചു. ഈ പ്ലെയിന്‍ തകര്‍ന്നാല്‍ എന്തു ചെയ്യുമെന്നും ഐ ലവ് യു എന്നുമായിരുന്നു തമാശരീതിയിലെ ആ മെസെജ്. തരുണി ആ പ്ലെയിന്‍ അപകടത്തില്‍ മരിച്ചെന്നറിഞ്ഞതിന്റെ ഞെട്ടല്‍ ഇനിയും കൊച്ചുകൂട്ടുകാര്‍ക്ക് മാറിയിട്ടില്ല. തരുണി മരണത്തെ നേരെത്തെ അറിഞ്ഞിരുന്നു എന്ന് തന്നെയാണ് അവരുടെ വിശ്വാസം. 1998 മേയ് 14നായിരുന്നു തരുണി ജനിച്ചത് തന്റെ 14ാം പിറന്നാള്‍ ആഘോഷിക്കേണ്ട 2012 മേയ് 14നാണ് തരുണി മരിച്ചത് എന്നതും കൂട്ടുകാരില്‍ അമ്പരപ്പായിരുന്നു. അതേസമയം കേരളത്തിലുള്‍പെടെ നിരവധി ആരാധകരാണ് ഇപ്പോഴും തരുണിക്ക് ഉള്ളത്.

Vellinakshathram movie Child artist tharuni death anniversary

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES