Latest News

അര്‍ഥന പറഞ്ഞതല്ല സത്യം; ഇളയ മകള്‍ ഗേറ്റ് തുറന്ന് തന്നിട്ടാണ് അകത്ത് കയറിയത്, പക്ഷെ വാതില്‍ തുറക്കാത്തത് കാരണം ജനാല വഴിയാണ് മകളോട് സംസാരിച്ചത്;മകളെ കാണാന്‍ പോയ അച്ഛന്റെ അവസ്ഥയാണിത്; കണ്ണീരോടെ നടന്‍ വിജയ കുമാര്‍

Malayalilife
 അര്‍ഥന പറഞ്ഞതല്ല സത്യം; ഇളയ മകള്‍ ഗേറ്റ് തുറന്ന് തന്നിട്ടാണ് അകത്ത് കയറിയത്, പക്ഷെ വാതില്‍ തുറക്കാത്തത് കാരണം ജനാല വഴിയാണ് മകളോട് സംസാരിച്ചത്;മകളെ കാണാന്‍ പോയ അച്ഛന്റെ അവസ്ഥയാണിത്; കണ്ണീരോടെ നടന്‍ വിജയ കുമാര്‍

ന്നലെയാണ് നടന്‍ വിജയകുമാര്‍ വീട്ടിലേക്ക് അതിക്രമിച്ചു കടന്ന് വധഭീഷണി മുഴക്കിയെന്ന ആരോപണവുമായി മകളും നടിയുമായ അര്‍ഥന ഇന്‍സ്റ്റഗ്രാമില്‍ വീഡിയോ പങ്കുവച്ചത്. ഇപ്പോഴിതാ, അതിനു പിന്നിലെ സത്യം വെളിപ്പെടുത്തി രംഗത്തു വന്നിരിക്കുകയാണ് വിജയ കുമാര്‍. രണ്ടു പെണ്‍മക്കളാണ് വിജയകുമാറിന്. മൂത്തമകള്‍ അര്‍ഥനയും ഇളയവള്‍ മീഗലും. ഭാര്യ ബിനുവുമായുള്ള വിവാഹബന്ധം വര്‍ഷങ്ങള്‍ക്കു മുന്നേ തന്നെ വേര്‍പെടുത്തിയതാണ്. അതിനു ശേഷം അര്‍ഥനയും മീഗലും അമ്മയ്ക്കും 85 വയസിലധികം പ്രായമുള്ള അമ്മൂമ്മയ്ക്കും ഒപ്പമാണ് താമസിക്കുന്നത്.

കഴിഞ്ഞ ദിവസമാണ് ഇളയ മകള്‍ പ്ലസ് ടു പാസായ വിവരം വിജയ കുമാര്‍ അറിഞ്ഞത്. എന്നാല്‍ നെല്ലിയാമ്പതിയിലെ ഷൂട്ടിംഗ് തിരക്കില്‍ ആയിരുന്നതിനാല്‍ വന്നു കാണുവാനോ സംസാരിക്കുവാനോ ഒന്നും കഴിഞ്ഞിരുന്നില്ല. തുടര്‍ന്ന് ജൂലായ് മൂന്നും നാലും അഞ്ചും ഷൂട്ടിംഗ് ഇല്ലാത്തതിനാല്‍ മകളെ കാണാന്‍ വരികയായിരുന്നു. അതിനു മുന്നേ അമ്മ ബിനുവിന്റെ ബാങ്ക് അക്കൗണ്ടിലേക്ക് മകളുടെ തുടര്‍ പഠനത്തിനായുള്ള കുറച്ചു പണം വിജയകുമാര്‍ ഇട്ടിരുന്നു. സംവിധായകനായ ലിസ്റ്റിന്‍ സ്റ്റീഫന്റെ കയ്യില്‍ നിന്നും അഭിനയിച്ചതിന്റെ പ്രതിഫലം വാങ്ങിയാണ് മകള്‍ക്ക് അയച്ചു നല്‍കിയത്. ബിനുവിന്റെ ഉള്ളൂരുള്ള ബാങ്ക് അക്കൗണ്ടിലേക്ക് ആദ്യം 75,000 രൂപയും പിന്നീട് 40,000 രൂപയും ആണ് നല്‍കിയത്. ഇക്കാര്യം പറയുവാന്‍ വേണ്ടി ഭാര്യയുടെ ഫോണില്‍ വിളിച്ചെങ്കിലും കോള്‍ അറ്റന്‍ഡ് ചെയ്തില്ല.

തുടര്‍ന്ന് ബാങ്കില്‍ അന്വേഷിച്ചപ്പോള്‍ പണം ക്രെഡിറ്റ് ആയിട്ടുണ്ടെന്നും അറിയുവാന്‍ കഴിഞ്ഞു. എങ്കിലും മകള്‍ അടുത്തതായി എന്താണ് പഠിക്കാന്‍ പോകുന്നത്, എവിടെയാണ് ചേരാന്‍ ഉദ്ദേശിക്കുന്നത് എന്നൊക്കെ അറിയാനായി ഫോണ്‍ ചെയ്‌തെങ്കിലും  അവരെയാരെയും കിട്ടിയില്ല. വിജയകുമാര്‍ വിളിച്ചാലും ഭാര്യ ഫോണ്‍ മക്കള്‍ക്ക് ഫോണ്‍ കൊടുക്കാറില്ല. എങ്കിലും ഒരച്ഛന്‍ എന്ന ഉത്തരവാദിത്തം ഉള്ളതിനാല്‍ വീട്ടിലേക്ക് പോകുവാന്‍ തീരുമാനിക്കുകയായിരുന്നു. പണം മകള്‍ക്ക് കിട്ടിയോ ഇല്ലയോ എന്നുള്ളത് നേരിട്ടറിയണം, മകളെ കാണണം, സംസാരിക്കണം എന്ന ഉദ്ദേശത്തോടു കൂടിയാണ് പോയത്.

അങ്ങനെ വീട്ടിലെത്തിയപ്പോള്‍ ഇളയ മകള്‍ വീടിനു മുന്നില്‍ നില്‍ക്കുന്നുണ്ടായിരുന്നു. അവളോട് പഠനകാര്യം ഒക്കെ ചോദിച്ചപ്പോള്‍ അവള്‍ മഴ പെയ്യുന്നു ഞാന്‍ അകത്തോട്ട് പോവുകയാണ് എന്നുപറഞ്ഞു പോയി. അവള്‍ ഗേറ്റ് തുറന്നു തന്നിരുന്നു. അകത്തേക്ക് ചെന്നപ്പോള്‍ വീടിന്റെ വാതില്‍ തുറക്കുന്നില്ല. ജനാല വഴി ആണ് അവരോടു സംസാരിച്ചത്. ഇളയ മകളോട് കാര്യങ്ങള്‍ ചോദിക്കുന്നതിനിടയില്‍ മൂത്ത മകള്‍ അര്‍ഥന ഇറങ്ങി വരികയായിരുന്നു. അര്‍ഥന കാനഡയില്‍ ആണെന്നാണ് വിജയകുമാര്‍ കരുതിയത്. തന്റെ അനുമതിയില്ലാതെ മകളെ കാനഡയിലേക്ക് അയച്ചതിന് വിജയകുമാര്‍ ശ്രീകാര്യം പൊലീസില്‍ പരാതിയും നല്‍കിയിരുന്നു. അപ്പോഴാണ് പഠിക്കാനാണ് പോയത് എന്നറിഞ്ഞത്. അതിനിടെ വിജയകുമാറിനോട് ദേഷ്യമുള്ള ആള്‍ വര്‍ക്ക് ചെയ്ത സിനിമയില്‍ മകള്‍ അഭിനയിക്കുകയും ചെയ്തിരുന്നു.

ഇതെല്ലാം നടനെ ചൊടിപ്പിച്ചിരുന്നു. നടനും ഭാര്യയുമായുള്ള വിവാഹമോചനക്കേസ് തിരുവനന്തപുരം വഞ്ചിയൂര്‍ കോടതിയില്‍ ഇപ്പോഴും നടക്കുകയാണ്. നടന്റെ അസാന്നിധ്യത്തില്‍ ഭാര്യയ്ക്ക് അനുകൂലമായി വിധി വന്നുവെങ്കിലും അതിനെ ചാലഞ്ച് ചെയ്തുകൊണ്ട് വിജയകുമാര്‍ കൊടുത്ത കേസ് ഇപ്പോഴും നടക്കുകയാണ്. എന്റെ രക്തമാണ് എന്റെ മക്കള്‍, അവരുടെ സുരക്ഷ എനിക്ക് നോക്കിയേ മതിയാവൂ. 30 വര്‍ഷത്തിലധികമായി സിനിമയിലുള്ള തനിക്ക് ആരാണ് ശരി ആരാണ് തെറ്റ് എന്നറിയാം. തന്റെ മക്കള്‍ ഇങ്ങനെ താന്‍ അറിയാതെ പലവഴിക്ക് പോയി നാളെ എന്തെങ്കിലും സംഭവിച്ചാല്‍ ആരാണ് സമാധാനം പറയുക. തന്റെ ഭാഗത്ത് നിന്നും ഒരു കരുതല്‍ കുട്ടികള്‍ക്ക് ഉണ്ടാകണം എന്നു മാത്രമാണ് നടന്റെ ആഗ്രഹം.


 

Vijakumar says about daughter issue

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES