Latest News

"എനിക്ക് നഷ്ടമുണ്ടായാല്‍ അത് ലിബര്‍ട്ടി ബഷീര്‍ നികത്തുമോ''; ലിബര്‍ട്ടി ബഷീറിനെതിരെ വിജയ്ബാബു രംഗത്ത്

Malayalilife

ജയസൂര്യ കേന്ദ്രകഥാപാത്രമായി എത്തുന്ന  ചിത്രമാണ് സൂഫിയും സുജാതയും. ഈ സിനിമയുടെ ചിത്രത്തിന്റെ ഓണ്‍ലൈനില്‍ റിലീസിനെതിരെ ഫിലിം എക്സിബിറ്റേഴ്സ് ഫെ‍ഡറേഷന്‍ പ്രസിഡന്റ് ലിബര്‍ട്ടി ബഷീര്‍ ഇപ്പോൾ രംഗത്ത് എത്തിയിരിക്കുകയാണ്. വിജയ് ബാബുവിന്റെ മാത്രമല്ല അതിനെ പ്രമോട്ട് ചെയ്യുന്ന ജയസൂര്യയുടെയും ഒരു ചിത്രവും കേരളത്തിലെ തീയേറ്ററില്‍ പ്രദര്‍ശിപ്പിക്കില്ലെന്ന് ‌ലിബര്‍ട്ടി ബഷീര്‍ ശക്തമായി പ്രതികരിക്കുകയും ചെയ്‌തു. എന്നാൽ ഇപ്പോൾ ബര്‍ട്ടി ബഷീറിന്റെ ആരോപണങ്ങള്‍ക്ക് തക്കതായ മറുപടിയുമായി എത്തിയിരിക്കുകയാണ്  വിജയ്ബാബു.

എനിക്ക് നഷ്ടമുണ്ടായാല്‍ അത് ലിബര്‍ട്ടി ബഷീര്‍ നികത്തുമോ.ഇത് ജയസൂര്യയുടെ തീരുമാനമല്ല എന്റേതാണ്. ഇതിന്റെ ചുവടുപിടിച്ച്‌ ധാരാളം പേര്‍ വരുമെന്ന് ഉറപ്പുണ്ട്.അങ്ങനെ നോക്കിയാല്‍ നിര്‍മാതാക്കള്‍ ഇല്ലാതെ തീയെറ്റര്‍ ഇല്ലല്ലോ. ഇത് എല്ലാവരും ഒത്തു ചേര്‍ന്നുള്ള പരിശ്രമമാണ്. തീയേറ്ററില്‍ നിന്ന് മാത്രമല്ല സിനിമയ്ക്ക് വരുമാനം ഉണ്ടാകുന്നത്. എത്രയോ സിനിമകള്‍ക്ക് തീയറ്റര്‍ കിട്ടുന്നില്ല. മുടക്കുമുതല്‍ കിട്ടണമെങ്കില്‍ മൂന്നാഴ്ച്ച നാലാഴ്ച്ഛ പടം ഓടണം. അത്രയും കാലം ഈ ചിത്രം പ്രദര്‍ശിപ്പിക്കാമെന്ന് അവര്‍ വാക്കു തരുമോ.

ഇതൊരു അതിജീവനമാണ്. ചെറിയ സിനിമകളും മീഡിയം സൈസ് സിനിമകളും ജനങ്ങളിലേക്ക് എത്തിക്കുക എന്നതാണ് ലക്ഷ്യം. ഒരുപാട് പേര്‍ ജോലിയില്ലാതെ ഇരിക്കുകയാണ്.ഈ സിനിമ റിലീസ് ആയിക്കഴിഞ്ഞാല്‍ ലോക്ക് ഡൗണ്‍ കഴിയുമ്ബോഴേക്കും ഞാന്‍ അടുത്ത ചിത്രത്തിന്റെ തിരക്കുകളിലാകും. അപ്പോള്‍ എത്ര പേര്‍ക്ക് തൊഴില്‍ കിട്ടും. മുടക്കുമുതല്‍ എങ്കിലും തിരിച്ചു കിട്ടിയാല്‍ ഇനി പുതിയ ചിത്രം ചെയ്യാന്‍ കഴിയും.

Vijay babu talk about liberty basheer

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES