Latest News

പൊലീസ് വേഷത്തില്‍ തകര്‍ത്താടുന്ന ചിയാന്‍ വിക്രമിനൊപ്പം നായികയായി കീര്‍ത്തി സുരേഷ്; കിടിലന്‍ ആക്ഷന്‍ രംഗങ്ങളോടു കൂടിയ ട്രെയിലര്‍ ഇതിനോടകം കണ്ടു കഴിഞ്ഞത് 13 ലക്ഷത്തിലധികം ആളുകള്‍; 'എനക്ക് തേവൈ മൂന്ന് തലൈ' സാമി സ്‌ക്വയറിന്റെ പുത്തന്‍ ട്രെയിലര്‍ പുറത്ത

Malayalilife
topbanner

കോളിവുഡ് സൂപ്പര്‍താരം ചിയാന്‍ വിക്രമിന്റെ ഏറ്റവും പുതിയ ചിത്രമായ സാമി സ്‌ക്വയറിന്റെ പുത്തന്‍ ട്രെയിലര്‍ ഇപ്പോള്‍ യൂട്യൂബില്‍ തരംഗമാവുകയാണ്. ചിത്രം അനൗണ്‍സ് ചെയ്തിട്ട് ഒരു വര്‍ഷം പിന്നിട്ട ശേഷമാണ് പുത്തന്‍ ട്രെയിലര്‍ ഇറങ്ങിയിരിക്കുന്നത്. ഇതുടെ വരെ 13 ലക്ഷത്തിലധികം ആളുകളാണ് ട്രെയിലര്‍ കണ്ടത്. ആദ്യം പുറത്തിറങ്ങിയ സാമി സ്‌ക്വയറിന്റെ ട്രെയിലര്‍ ഏറെ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങിയിരുന്നു.

വിക്രമിന്റെ സൂപ്പര്‍ഹിറ്റ് ചിത്രമായ സാമിയുടെ രണ്ടാം ഭാഗമാണ് സാമി സ്‌ക്വയര്‍. 2003ലാണ് സാമി റിലീസ് ചെയ്തത്.ആദ്യ ഭാഗം ഒരുക്കിയ ഹരി തന്നെയാണ് രണ്ടാം ഭാഗവും സംവിധാനം ചെയ്യുന്നത്. ഷിബു തമീന്‍സ് ആണ് നിര്‍മ്മാണം. കീര്‍ത്തി സുരേഷ് നായികയാകുന്ന ചിത്രത്തില്‍ പ്രഭു, ബോബി സിംഹ, ഐശ്വര്യ രാജേഷ്, ജോണ്‍ വിജയ്, സൂരി തുടങ്ങി വന്‍താരങ്ങളാണ് അണിനിരക്കുന്നത്

ദേവി ശ്രീ പ്രസാദാണ് സംഗീതം നിര്‍വ്വഹിക്കുന്നത്.സിനിമയിലെ വിക്രത്തിന്റെ ലുക്കും മറ്റും സമൂഹമാധ്യമങ്ങളില്‍ തരംഗമായി മാറിയിരുന്നു. ആദ്യ ചിത്രത്തെ വെല്ലുന്ന ആക്ഷന്‍ രംഗങ്ങളും ഡയലോഗുകളുമായിരിക്കും സാമി 2വിന്റെ പ്രത്യേകത.

Read more topics: # Vikram,# Keerthy Suresh,# new film
Vikram, Keerthy Suresh, new film

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES