ഡിനോയ് പൗലോസ്, മാത്യു തോമസ് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന പുതിയ ചിത്രം വിശുദ്ധ മെജോ തീയേറ്ററുകളില്‍ എത്തി.ഓഗസ്റ്റ് 5 ന് തീയേറ്ററുകളില്‍ റിലീസ് ചെയ്യാന്‍ ഒരുങ്ങിയിരുന്ന ചിത്രമാണ് വിശുദ്ധ മെജോ. എന്നാല്‍ കനത്ത മഴയെ തുടര്‍ന്ന് ചിത്രത്തിന്റെ റിലീസ് മാറ്റി വെക്കുകയായിരുന്നു. പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളില്‍ ഒന്നാണ് വിശുദ്ധ മെജോ. കിരണ്‍ ആന്റണിയാണ് സംവിധാനം.
ചിത്രത്തിന്റെ പുതിയ ടീസര്‍ ടോവിനോ പുറത്ത് വിട്ടു.ചിത്രത്തിന് ടൊവിനോ ആശംസയും അറിയിച്ചിട്ടുണ്ട്. ലിജോമോള്‍ ജോസ്, മാത്യു തോമസ്, ഡിനോയ് പൗലോസ് എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങായി എത്തുന്ന ചിത്രം കോമഡിക്ക് പ്രധാന്യമുള്ളതാണെന്നാണ് ടീസര്‍ സൂചിപ്പിക്കുന്നത്.
വിനോദ് ഷൊര്‍ണൂര്‍, ജോമോന്‍ ടി ജോണ്‍, ഷമീര്‍ മുഹമ്മദ് എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിച്ചിരിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ജോമോന്‍ ടി ജോണ്‍ നിര്‍വ്വഹിച്ചിരിക്കുന്നു. ഡിനോയ് പൌലോസ് കഥ, തിരക്കഥ, സംഭാഷണം ഒരുക്കിയിരിക്കുന്നു. പ്ലാന്‍ ജെ സ്റ്റുഡിയോസിന്റെ ബാനറിലാണ് ചിത്രമെത്തുന്നത്. ചിത്രത്തിന്റെ കഥയും, തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത് ഡിനോയ് പൗലോസാണ്.
എഡിറ്റിങ് നിര്‍വഹിക്കുന്നത് ഷമീര്‍ മുഹമ്മദ് ആണ്. ചിത്രത്തിലെ വൈപ്പിന്‍ കര എന്ന വീഡിയോ ഗാനം കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. ജസ്റ്റിന്‍ വര്‍ഗീസ് സംഗീത സംവിധാനം നിര്‍വ്വഹിച്ചിരിക്കുന്ന ഗാനത്തിന്റെ വരികള്‍ ഒരുക്കിയിരിക്കുന്നത് സുഹൈല്‍ കോയയാണ്. ഗാനം ആലപിച്ചിരിക്കുന്നത് ഉന്മേഷ് കൃഷ്ണയാണ്.
ചിത്രത്തിന്റെ ട്രെയ്‌ലറും 'ഒറ്റമുണ്ട് പുണര്‍ന്ന്' എന്ന് ആരംഭിക്കുന്ന ഗാനവും നേരത്തെ പുറത്തുവിട്ടിരുന്നു. മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട ഗായകര്‍ ജാസി ഗിഫ്റ്റും വൈക്കം വിജയലക്ഷ്മിയും ഒന്നിച്ച് ആലപിച്ചിരിക്കുന്നു ഗാനമാണിത്.
<