'ആട് 3' ലൊക്കേഷനില്‍ വച്ചു പകര്‍ത്തിയ ഷാജി പാപ്പന്‍ ആന്‍ഡ് ഗ്യാങ്ങിന്റെ ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍. ചിത്രത്തില്‍ 'കുട്ടന്‍ മൂങ്ങ' എന്ന കഥാപാത്രത്തെ അവതരിപ്പിച്ച വിനീത് മോഹന്‍ ഇല്ല. പകരം ഫുക്രുവാണുള്ളത്. 'വിന്നേഴ്‌സ് പോത്തുമുക്ക് 3.0' എന്ന കുറിപ്പോടെ ഫുക്രുവും ചിത്രം പങ്കുവച്ചു.പാപ്പന്‍ വെളിവില്ലാത്തോനാ ...പക്ഷെ ഞങ്ങള് കൂടെയുണ്ടാകുമെന്ന് കുറി്ച്ച് ധര്‍മ്മജനും ചിത്രം പങ്ക് വച്ചു.
മൂങ്ങ' ഇല്ലല്ലോ എന്ന ആശങ്ക പങ്കുവെച്ച് നിരവധി ആരാധകര്‍ എത്തുന്നുണ്ട്. 'മൂങ്ങ'യില്ലാതെ എന്ത് വിന്നേഴ്‌സ് പോത്തുമുക്ക് എന്നാണ് പലരുടെയും ചോദ്യം. 'ആട് 3' ഒരു ടൈം ട്രാവല്‍ ചിത്രമായിരിക്കുമെന്നും വലിയ ക്യാന്‍വാസിലാണ് ഒരുങ്ങുന്നതെന്നും റിപ്പോര്‍ട്ടുകളുണ്ട്. നേരത്തെ സംവിധായകന്‍ വെളിപ്പെടുത്തിയതുപോലെ ഇതൊരു എപിക്-ഫാന്റസി ചിത്രമായിരിക്കും.
മിഥുന്‍ മാനുവല്‍ തോമസ് എഴുതി സംവിധാനം ചെയ്യുന്ന 'ആട് 3' വലിയ ക്യാന്‍വാസിലാണ് ഒരുങ്ങുന്നത്. ഫ്രൈഡേ ഫിലിം ഹൗസ്, കാവ്യാ ഫിലിം ഹൗസ് എന്നീ ബാനറുകളില്‍ വിജയ് ബാബു, വേണു കുന്നപ്പള്ളി എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. സിനിമ അടുത്ത വര്‍ഷം മാര്‍ച്ച് 19 - നു തിയറ്ററുകളിലെത്തും.