Latest News

ആമിര്‍ ഖാന്റെ മകള്‍ ഇറ ഖാന്‍ വിവാഹിതയായി; വരന്‍ നുപൂര്‍ ഷിഖാരെ എത്തിയത് ജോഗ് ചെയ്ത്; ഷോര്‍ട്സും ബനിയനും ധരിച്ച് വിവാഹത്തിനെത്തിയ ആമിര്‍ ഖാന്റെ മരുമകന് ട്രോള്‍പൂരം

Malayalilife
 ആമിര്‍ ഖാന്റെ മകള്‍ ഇറ ഖാന്‍ വിവാഹിതയായി; വരന്‍ നുപൂര്‍ ഷിഖാരെ എത്തിയത് ജോഗ് ചെയ്ത്; ഷോര്‍ട്സും ബനിയനും ധരിച്ച് വിവാഹത്തിനെത്തിയ ആമിര്‍ ഖാന്റെ മരുമകന് ട്രോള്‍പൂരം

ബോളിവുഡ് നടന്‍ ആമിര്‍ ഖാന്റെ മകള്‍ ഇറ ഖാന്‍ വിവാഹിതയായി. സെലിബ്രിറ്റി ഫിറ്റ്‌നസ് ട്രെയിനറും ദീര്‍ഘകാല സുഹൃത്തുമായ നുപൂര്‍ ഷിഖാരെയെയാണ് ഇറ വിവാഹം കഴിച്ചത്. മുംബൈയിലെ താജ് ലാന്‍ഡ്‌സ് എന്‍ഡ് ഹോട്ടലില്‍ അടുത്ത ബന്ധുക്കള്‍ മാത്രം പങ്കെടുത്തുകൊണ്ടായിരുന്നു ചടങ്ങുകള്‍ നടന്നത്. രണ്ടാം ഭാര്യ കിരണ്‍ റാവുവിന്റെ ബന്ധുക്കളും വിവാഹ ചടങ്ങില്‍ പങ്കെടുത്തു.

കഴിഞ്ഞ സെപ്റ്റംബറില്‍ ഇറ്റലിയില്‍ വച്ചായിരുന്നു ഇറയും നുപൂറും തമ്മിലുള്ള വിവാഹ നിശ്ചയം നടന്നത്. നവംബറില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും പങ്കെടുത്ത നിശ്ചയവിരുന്നും നടന്നിരുന്നു. ആമിര്‍ ഖാന്റെയും ആദ്യ ഭാര്യ റീന ദത്തയുടെയും മകളാണ് ഇറ ഖാന്‍. ഇവര്‍ക്ക് ജുനൈദ് ഖാന്‍ എന്നൊരു മകന്‍ കൂടിയുണ്ട്. വിവാഹത്തിനു മുന്നോടിയായി മുന്‍ ഭാര്യ റീന ദത്തയുടെ വസതിയിലെ ആഘോഷ പരിപാടികളുടെ ആമിറും ഭാഗമായിരുന്നു.

സാന്താക്രൂസിലെ വസതിയില്‍ നിന്ന് ജോഗ് ചെയ്താണ് വിവാഹച്ചടങ്ങ് നടന്ന ഹോട്ടലിലേക്ക് നൂപുര്‍ എത്തിയത്. ബോളിവുഡിലെ പല പ്രമുഖരുടെയും ഫിറ്റ്നസ് ട്രെയിനര്‍ കൂടിയാണ് ഇദ്ദേഹം. മാനസികാരോഗ്യത്തിന് പിന്തുണ നല്‍കുന്ന സംഘടനയുടെ സ്ഥാപകയും സിഇഓയുമാണ് ഇറ ഖാന്‍. ഇവരുടെ വിവാഹച്ചടങ്ങുകളുടെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.

കിലോമീറ്റര്‍ ജോഗ് ചെയ്താണ് നുപുര്‍ വിവാഹ വേദിയിലേക്ക് എത്തിയത്.
ആദ്യം രജിസ്റ്റര്‍ ചെയ്തതിന് ശേഷമായിരുന്നു പരമ്പരാഗത രീതിയിലുള്ള വിവാഹം. രജിസ്റ്റര്‍ ചെയ്യാനെത്തിയ നുപൂറിന്റെ വസ്ത്രവും ചര്‍ച്ച ചെയ്യപ്പെടുകയാണ്. ജോഗ് ചെയ്ത് വന്ന അതേ വേഷത്തില്‍ ഒരു ഷോര്‍ട്സും ബനിയനും ധരിച്ചാണ് നുപുര്‍ വിവാഹ വേദിയിലെത്തിയത്.

സാധാരണ നോര്‍ത്ത് ഇന്ത്യന്‍ വിവാഹങ്ങളില്‍ വരന്‍മാര്‍ കുതിരപ്പുറത്തും ആഡംബര കാറുകളിലും വേദിയിലെത്തുമ്പോള്‍ കൂട്ടുകാര്‍ക്കൊപ്പം 8 കിലോമീറ്റര്‍ ജോഗ് ചെയ്താണ് നുപുര്‍ എത്തിയത്. വിവാഹവേദിയെ അപമാനിക്കുന്ന തരത്തിലാണ്, സാഹചര്യത്തിന് യോജിക്കാത്ത വസ്ത്രത്തില്‍ നുപുര്‍ എത്തിയത് എന്ന വിമര്‍ശനങ്ങളും ഉയരുന്നുണ്ട്.


ആമിര്‍ ഖാന്‍ ഒരു വരനെ പോലെ കുര്‍ത്തിയും തലപ്പാവും ധരിച്ചു നില്‍ക്കുമ്പോള്‍ നുപുര്‍ ഇത്തരത്തില്‍ എത്തിയത് പലരെയും ചൊടിപ്പിച്ചിരിക്കുകയാണ്. ഏറെ വ്യത്യസ്തമായ ചടങ്ങുകളുമാണ് വിവാഹത്തിന് ഉണ്ടായത്. വിവാഹപ്രതിഞ്ജ ഏറ്റുചൊല്ലിയ വധൂവരന്മാര്‍ വിവാഹ രജിസ്റ്ററില്‍ ഒപ്പുവച്ചു.

ദമ്പതികള്‍ പ്രതിജ്ഞ കൈമാറിയ ഉടന്‍ ഒരു റോക്ക് ഗാനമാണ് കേള്‍പ്പിച്ചത്. തുടര്‍ന്ന് ആമിര്‍ ഖാന്‍ മരുമകന്‍ നുപുറിനെ ആലിംഗനം ചെയ്തു. ശേഷം വിവാഹവസ്ത്രമണിഞ്ഞ നൂപുര്‍ ശിഖരെയും ഇറാ ഖാനും റിസപ്ഷനില്‍ പങ്കെടുത്തു. മുംബൈയിലെ താജ് ലാന്‍ഡ്‌സ് എന്‍ഡ് ഹോട്ടലില്‍ വച്ചായിരുന്നു വിവാഹം.


 

Read more topics: # ഇറ ഖാന്‍
aamir khan daughter irA khan married

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES