Latest News

ഗായകന്‍ അഭിജിത്ത് കൊല്ലത്തിന് കല്യാണം..! വധു ആരാണെന്ന് അറിയുമോ? ഗായകന്‍ അഭിജിത്ത് കൊല്ലത്തിന്റെ വിവാഹനിശ്ചയചിത്രങ്ങള്‍ കാണാം

Malayalilife
ഗായകന്‍ അഭിജിത്ത് കൊല്ലത്തിന് കല്യാണം..! വധു ആരാണെന്ന് അറിയുമോ?   ഗായകന്‍ അഭിജിത്ത് കൊല്ലത്തിന്റെ വിവാഹനിശ്ചയചിത്രങ്ങള്‍ കാണാം

ഗാനഗന്ധര്‍വ്വന്‍ യേശുദാസിനോടുളള അപാര ശബ്ദ സാമ്യം കൊണ്ട് പ്രശസ്തനായ ഗായകനാണ് അഭിജിത്ത് കൊല്ലം. നിരവധി ആല്‍ബങ്ങളിലും ഭക്തി ഗാനങ്ങളും പാടിയിട്ടുളള താരം പൃഥിരാജ് നായകനായ ബ്രദേഴ്സ് ഡേ എന്ന ചിത്രത്തില്‍ ഒരു ഗാനം ആലപിച്ചിട്ടുമുണ്ട്. താന്‍ വിവാഹിതനാകുന്നു എന്ന സന്തോഷ വാര്‍ത്ത താരം പങ്കുവച്ചിരിക്കയാണ്.

ഗാനഗന്ധര്‍വന്‍ യേശുദാസിന്റെ ശബ്ദത്തിനോടുള്ള സാമ്യത്തിന്റെ പേരില്‍ പ്രശസ്തനായ പിന്നണി ഗായകനാണ് അഭിജിത് കൊല്ലം. നിരവധി ആല്‍ബങ്ങളിലും ഭക്തി ഗാനങ്ങളും പാടിയിട്ടുളള അഭിജിത്ത് തന്റെ സ്വര മാധുരി കൊണ്ടു ഏറെ ശ്രദ്ധേയനാണ്. പൃഥ്വിരാജിനെ നായകനാക്കി കലാഭവന്‍ ഷാജോണ്‍ സംവിധാനം ചെയ്ത ബ്രദേഴ്സ് ഡേ എന്ന ചിത്രത്തില്‍ ചെല്ലം എന്ന് തുടങ്ങുന്ന ഗാനം ആലപിച്ചത് അഭിജിത്താണ്. ഗാനം ഇതിനോടകം തന്നെ യൂട്യൂബില്‍ ഹിറ്റായിക്കഴിഞ്ഞു. അതിമോനഹരമായിട്ടാണ് താരം ഗാനം ആലപിച്ചിരിക്കുന്നത്. തന്റെ സ്വരാമാധുരി കൊണ്ട് ശ്രദ്ധിക്കപ്പെട്ട അഭിജിത്ത് വിവാഹിതനാവുകയാണ്.

തന്റെ വിവാഹനിശ്ചയ ചിത്രം പങ്കുവച്ചുകൊണ്ടാണ് വിവാഹിതനാകാന്‍ പോകുന്ന വിവിരം താരം വെളിപ്പെടുത്തിയത്. എറണാകുളം സ്വദേശി വിസ്മയ ശ്രീയാണ് അഭിജിത്തിന്റെ പ്രതിശ്രുത വധു. ഇന്നലെ തന്റെ ജീവിതത്തിലെ  വളരെ  പ്രധാനപ്പെട്ട ദിവസമായിരുന്നുവെന്നും തനിക്ക് ജീവിതത്തില്‍ കൂട്ടായി ഒരാള്‍ എത്തുകയാണ് എന്നും പറഞ്ഞുകൊണ്ടാണ് വിവാഹിതനാകാന്‍ പോകുന്നു എന്ന വാര്‍ത്ത താരം പങ്കുവച്ചത്.

ചെറിയ ഒരു ചടങ്ങ് മാത്രമായിരുന്നുവെന്നും എല്ലാവരെയും അറിയിക്കുവാന്‍ സാധിക്കാത്തതില്‍ ക്ഷമിക്കുകയാണ് എല്ലാവരുടെയും പ്രാര്‍ത്ഥനയും അനുഗ്രഹവും ഉണ്ടാകണമെന്നും അഭിജിത്ത് കുറിച്ചു. വധു വിസ്മയശ്രീയും വിവാഹചിത്രം പങ്കുവച്ചിരുന്നു. മോഡലും നടിയുമാണ് അഭിജിത്തിന്റെ വധു. ഷോര്‍ട്ട് ഫിലിമുകളിലും മറ്റും നായികയായും വിസ്മയശ്രീ അഭിനയിച്ചിട്ടുണ്ട്.

abhijith kollam engagement pics

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES