പണി എന്ന സിനിമയില്‍ ഏറ്റവും അധികം ആരാധക ഹൃദയങ്ങള്‍ കീഴടക്കിയ താരമാണ് ജോജുവിന്റെ പ്രാണസഖിയായി എത്തിയ നടി അഭിനയ. തമിഴിലും തെലുങ്കിലും കന്നഡയിലും എല്ലാം അഭിനയിച്ച അഭിനയ 33 വയസുകാരിയാണ്. ഇതുവരെയും വിവാഹം കഴിച്ചിട്ടില്ലാത്ത നടി ഇപ്പോഴിതാ, വിവാഹ ജീവിതത്തിലേക്ക് കടക്കുകയാണ്. 15 വര്‍ഷത്തോളം നീണ്ട പ്രണയത്തിനൊടുവില്‍ നടിയുടെ വിവാഹം കഴിഞ്ഞിരിക്കുകയാണ്. ഇന്നലെയാണ് നടിയുടെ അതിഗംഭീരമായ വിവാഹം കഴിഞ്ഞത്. രണ്ടാഴ്ച മുമ്പാണ് വിവാഹനിശ്ചയം കഴിഞ്ഞത്. വരന്റെ മുഖം കാണിക്കാതെ, രണ്ട് പേരുടെയും കൈകളുടെയും ചിത്രത്തിനൊപ്പമാണ് റിങ് എക്സ്ചേഞ്ച് കഴിഞ്ഞു എന്ന സന്തോഷ വാര്‍ത്ത അഭിനയ പങ്കുവച്ചത്. അപ്പോഴും ആരാണ് വരന്റെ മുഖം നടി പങ്കുവച്ചിരുന്നില്ല.
ഇതു വീണ്ടും ആരാധകര്‍ക്കിടയില്‍ സസ്‌പെന്‍സ് ഉണ്ടാക്കി. കക്ഷി ആരായിരിക്കും എന്ന ചോദ്യം പല കോണില്‍ നിന്നും ഉയര്‍ന്നു. ആഴ്ചകള്‍ക്ക് ശേഷമാണ് കല്യാണം കഴിക്കാന്‍ പോകുന്ന ആളുടെ ഫോട്ടോ പങ്കുവച്ച് അഭിനയ എത്തിയത്. വെഗേശന കാര്‍ത്തിക് എന്നയാളാണ് അഭിനയയുടെ കഴുത്തില്‍ താലിചാര്‍ത്തിയത്. ക്രീം കളര്‍ സാരിയില്‍ നീല ബോര്‍ഡറുള്ള പട്ടുസാരിയുടുത്ത് തലയില്‍ വലിയ ഷാളിട്ട് തെലുങ്ക് സ്‌റ്റൈല്‍ വധുവായാണ് അഭിനയ ഒരുങ്ങിയത്. സ്വര്‍ണാഭരണങ്ങള്‍ എല്ലാം മാറ്റിവച്ച് നിറയ വജ്രാഭരണങ്ങളിലാണ് അഭിനയ ഒരുങ്ങിയത്. വിവാഹത്തിനു മുന്നോടിയായുള്ള മെഹന്ദി ആഘോഷങ്ങളുടെ ചിത്രങ്ങളും അഭിനയ നേരത്തെ പങ്കുവച്ചിരുന്നു. വയലറ്റ് നിറത്തിലുള്ള ലെഹങ്ക ധാവണിയുടുത്ത് അതിസുന്ദരിയായാണ് മെഹന്ദി ചടങ്ങില്‍ പ്രത്യക്ഷപ്പെട്ടത്.
റോയല്‍ മറൈന്‍ ഫുഡ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയുടെ ഡയറക്ടറാണ് വെഗേശന. 15 വര്‍ഷത്തെ പ്രണയമാണ് ഇവരുടെ സാക്ഷാത്കരിക്കപ്പെട്ടത്. ''ഞങ്ങള്‍ സ്‌കൂള്‍ കാലം മുതലേ സുഹൃത്തുക്കളാണ്, പരസ്പരം അറിയാം. യാതൊരു ജഡ്ജ്മെന്റും ഇല്ലാതെ ഞാന്‍ പറയുന്നത് മനസ്സിലാക്കും. വളരെ നാച്വറലായ ആളാണ്. സംസാരിച്ച് സംസാരിച്ച് ഞങ്ങളങ്ങനെ പ്രണയത്തിലായി'' എന്നാണ് അഭിനയ തന്റെ പ്രണയജീവിതത്തെപ്പറ്റി പറഞ്ഞിട്ടുള്ളത്. ജന്മനാ സംസാര ശേഷിയും കേള്‍വി ശക്തിയും ഇല്ലെങ്കിലും കുറവുകള്‍ ഒന്നിനു തടസമല്ലെന്ന് തെളിയിച്ച് മറ്റുള്ളവര്‍ക്കു കൂടി പ്രചോദനമായി മാറിയ താരസുന്ദരിയാണ് അഭിനയ. 'നാടോടികള്‍' എന്ന തമിഴ് സിനിമയിലൂടെയാണ് അഭിനയ ബിഗ് സ്‌ക്രീനില്‍ എത്തുന്നത്. ഇതിനോടകം അഭിനയിച്ച് തീര്‍ത്തത് 58 ചിത്രങ്ങളാണ്. കുട്ടിക്കാലം മുതല്‍ അഭിനയയ്ക്ക് അഭിനയത്തോട് താല്‍പര്യമുണ്ടായിരുന്നു.
നെന്നിന്തേ എന്ന തെലുങ്ക് ചിത്രത്തിലൂടെയാണ് അഭിനയ അഭിനയ ലോകത്തേക്ക് എത്തിയത്. താന്‍ ആഗ്രഹിച്ച സിനിമാ ലോകത്ത് മകളെ എത്തിക്കണം എന്ന ഒരച്ഛന്റെ ആഗ്രഹമാണ് അഭിനയയെ ഒരു അഭിനേത്രിയാക്കിയത്. നാടോടികള്‍ എന്ന തമിഴ് ചിത്രത്തിലൂടെ പുരസ്‌കാരങ്ങള്‍ വാരിക്കൂട്ടിയ നടി 'പണി' എന്ന മലയാള സിനിമയിലെ നായികയായിരുന്നു. അതിനു മുന്‍പ് മലയാളത്തില്‍ ഐസക് ന്യൂട്ടണ്‍ സണ്‍ ഓഫ് ഫിലിപ്, വണ്‍ ബൈ ടു, ദ് റിപ്പോര്‍ട്ടര്‍ പോലുള്ള സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.