Latest News

കുട്ടിഗായിക ശ്രേയ ജയദീപിന്റെ വീട് കണ്ടിട്ടുണ്ടോ..? താരം അണിയുന്ന ഭംഗിയേറിയ വസ്ത്രങ്ങളുടെ രഹസ്യം ഇതാ.. ഒപ്പം വിശേഷങ്ങളും

Malayalilife
കുട്ടിഗായിക ശ്രേയ ജയദീപിന്റെ വീട് കണ്ടിട്ടുണ്ടോ..? താരം അണിയുന്ന ഭംഗിയേറിയ വസ്ത്രങ്ങളുടെ രഹസ്യം ഇതാ.. ഒപ്പം വിശേഷങ്ങളും

ലയാളത്തിലെ പ്രമുഖ കുട്ടിപ്പാട്ടുകാരിയാണ് ശ്രേയ ജയദീപ്. 13 വയസിനിടെ 60തോളം പാട്ടുകളാണ് ഈ കൊച്ചുഗായിക പാടിതീര്‍ത്തത്. പ്രമുഖ സംഗീത സംവിധായകര്‍ ചിട്ടപ്പെടുത്തി ശ്രേയ പാടിയ പാട്ടുകളെല്ലാം ഹിറ്റാണ്. കോഴിക്കോട് മാവൂര്‍ റോഡിലാണ് കുടുംബസമേതം ശ്രേയ താമസിക്കുന്നത്. താരത്തിന്റെ പാട്ടുവിശേഷങ്ങളും കുടുംബവിശേഷങ്ങളും അറിായാം.

വളരെ ചെറുപ്പത്തിലേ തന്നെ പാട്ടിനോടുള്ള താല്‍പര്യമാണ് ശ്രേയയെ പാട്ടുകാരിയാക്കിയത്. 2015 ല്‍ അമര്‍ അക്ബര്‍ അന്തോണി എന്ന ഫിലിമില്‍ പാടിയ 'ഇന്നു ഞാനെന്റെ മുറ്റത്ത്' എന്ന പാട്ട് ഹിറ്റ് ആയിരുന്നു. അതിനു ശ്രേയക്ക് സ്‌റ്റേറ്റ് അവാര്‍ഡും കിട്ടയതോടെ കുഞ്ഞുതാരം ഫുള്‍ടൈം പാട്ടുകാരിയായി മാറി. പുള്ളിക്കാരന്‍ സ്റ്റാറാ എന്ന ചിത്രത്തിലെ ഡപ് ഡപ് എന്ന പാട്ടും ഒപ്പത്തിലെ മിനുങ്ങും മിന്നാമിനുങ്ങേ എന്ന പാട്ടുമെല്ലാം ശ്രേയയെ പ്രശസ്തയാക്കി. അച്ഛന്‍ ജയദീപും അമ്മ പ്രസീതയും അനുജന്‍ സൗരവും ഉള്‍പെടുന്നതാണ് ശ്രേയയുടെ കുടുംബം. രണ്ടുവര്‍ഷം മുമ്പാണ് കോഴിക്കോട് മാവൂര്‍ റോഡില്‍ വീടു പണിത് ഇവര്‍ താമസമാക്കിയത്. വളരെ ചെറിയ ഒരു പ്‌ളോട്ടില്‍ പണി തീര്‍ത്ത സൗകര്യങ്ങളുള്ള വീടാണ് ഇത്. ശ്രേയം എന്നാണ് വീടിന്റെ പേര്. ഒരു റൂം നിറയെ പ്രശസ്തര്‍ക്കൊപ്പം നില്‍ക്കുന്ന ചിത്രം കൊണ്ടാണ് ശ്രേയ വീട് അലങ്കരിച്ചിരിക്കുന്നത്. നിരവധി അവാര്‍ഡുകളും കുഞ്ഞു ഗായികയെ തേടിയെത്തി.


Related image


പാട്ടുകള്‍ക്കൊപ്പം തന്നെ ശ്രേയയുടെ ഡ്രസുകളും ഏറെ ശ്രദ്ധ നേടാറുണ്ട്. .റെഡിമെയിഡ് ഉടുപ്പിനെക്കാള്‍ തയ്പ്പിച്ചെടുക്കുന്ന വസ്ത്രങ്ങളാണ് ശ്രേയ അധികവും അണിയുന്നത്. ശ്രേയയുടെ അമ്മയുടെ ഡിസൈനില്‍ ഒരുങ്ങുന്നതാണ് ഓരോ ഉടുപ്പും. കടകള്‍ തോറും കയറി ഇറങ്ങി തുണി വാങ്ങിച്ച്, പാറ്റേണ്‍ കണ്ടെത്തി തയ്പ്പിച്ചെടുക്കുന്നതാണ് ഓരോ ഉടുപ്പുകളും. ശ്രേയയുടെ അമ്മ ഇഷ്ടപെട്ട തുണി വാങ്ങി അതിനു വേണ്ട ബീഡ്‌സും പൂക്കളും കണ്ടെത്തി അതും കൂടി ചേര്‍ത്താണ് തയ്ക്കാന്‍ കൊടുക്കുന്നത്. രീഷ്മയാണ് ശ്രേയ്ക്ക് വേണ്ടി ഉടുപ്പുകള്‍ തുന്നിനല്‍ക്കാറ്.

   അമ്മയുടെ ഇഷ്ടം പോലെ രീഷ്മാന്റി അത് തുന്നി നല്‍കാറുമുണ്ടെന്ന് ശ്രേയ പറയുന്നു. പരിപാടികള്‍ കഴിഞ്ഞ് ഡ്രസ് കാണാന്‍ നല്ല രസമുണ്ട് എന്ന് കേള്‍ക്കുമ്പോള്‍ തന്നേക്കാളും സന്തോഷം അമ്മയ്ക്കാണ് എന്നും ശ്രേയ പറയുന്നു.ശ്രേയ പാട്ടുപാടിയ ദിലീപിന്റെ പ്രൊഫസര്‍ ഡിങ്കന്‍ റിലീസിന് തയ്യാറെടുക്കുകയാണ്.

 

Read more topics: # about Child,# singer ,# shreya jayadeep
about Child singer shreya jayadeep

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES