Latest News

ഒരാള്‍ തളര്‍ന്നു പോയാല്‍ നാല് പേര്‍ ചേര്‍ന്ന് കൈ കൊടുക്കണം; അതാണ് ഏറ്റവും വലിയ ദൈവ തുണ; ആരോഗ്യം ശരിയാകുന്നത് വരെ ഞാന്‍ നോക്കിക്കോളാം; മികച്ച കലാകാരനെ മലയാളത്തിന് തിരിച്ചു വേണം; ഉല്ലാസ് പന്തളത്തിനും കുടുംബത്തിനും ധനസഹായവുമായി നടന്‍ ബാല

Malayalilife
ഒരാള്‍ തളര്‍ന്നു പോയാല്‍ നാല് പേര്‍ ചേര്‍ന്ന് കൈ കൊടുക്കണം; അതാണ് ഏറ്റവും വലിയ ദൈവ തുണ; ആരോഗ്യം ശരിയാകുന്നത് വരെ ഞാന്‍ നോക്കിക്കോളാം; മികച്ച കലാകാരനെ മലയാളത്തിന് തിരിച്ചു വേണം; ഉല്ലാസ് പന്തളത്തിനും കുടുംബത്തിനും ധനസഹായവുമായി നടന്‍ ബാല

പക്ഷാഘാതത്തെ തുടര്‍ന്ന് ആരോഗ്യ പ്രശ്നങ്ങള്‍ നേരിടുന്ന നടന്‍ ഉല്ലാസ് പന്തളത്തിന് സഹായവുമായി നടന്‍ ബാല. ഉല്ലാസിന് പണം കൈമാറുന്നതിന്റെ വീഡിയോ ബാല സമൂഹമാധ്യമത്തില്‍ പങ്കുവെച്ചിട്ടുണ്ട്. ഉല്ലാസിനും കുടുംബത്തിനുമുള്ള ഓണസമ്മാനം എന്നാണ് ഇതേക്കുറിച്ച് ബാല പറഞ്ഞത്. 

'ഇദ്ദേഹത്തിന് കുറച്ച് വര്‍ഷങ്ങള്‍ മുമ്പ് ജീവിതത്തില്‍ വലിയൊരു അടിയേറ്റു. അതില്‍ നിന്നും തിരിച്ചുവന്നപ്പോള്‍ സ്ട്രോക്ക് വന്നു. ഒരാള്‍ തളര്‍ന്നു പോയാല്‍ നാല് പേര്‍ ചേര്‍ന്ന് കൈ കൊടുക്കണം. അതാണ് ഏറ്റവും വലിയ ദൈവ തുണ. ഇതുപോലെയുള്ള കലാകാരന്മാര്‍ക്ക് കലയല്ലാതെ വേറെ ജോലി അറിയില്ല. ഇവര്‍ക്ക് ചെയ്യാനാകുന്നത് നമുക്ക് ചെയ്യണം. എത്രോ മിമിക്രി കലാകാരന്മാരുണ്ട്, ഇത് കാണുന്ന സാധാരണക്കാരുണ്ട്, ബാലയെ ഇഷ്ടപ്പെടുന്നവരുണ്ട്.' ബാല പറയുന്നു.

''ഞാന്‍ നിങ്ങളോട് സഹായം ചോദിക്കുകയാണ്. ഞാന്‍ എന്നെക്കൊണ്ട് ചെയ്യാന്‍ പറ്റുന്നത് മനസു കൊണ്ട് ചെയ്യുന്നു. ഇത് കാശിന്റെ കണക്കല്ല ഇത്. ഈ കുട്ടികള്‍ വലിയ സ്വപ്നങ്ങളോടെയാണ് നില്‍ക്കുന്നത്. മികച്ച കലാകാരനായ ഉല്ലാസ് പന്തളത്തെ എനിക്ക് തിരിച്ചു വേണം. മലയാളത്തിന് തിരിച്ചു വേണം. ഞങ്ങള്‍ ഒരുപാട് ഷോകള്‍ ഒരുമിച്ച് ചെയ്തിട്ടുണ്ട്. തിരിച്ചു വരും. സിനിമയില്‍ കയറണം. ഈ വിഡിയോ പോലും എനിക്ക് വേണ്ടിയല്ല എടുക്കുന്നത്. മരണത്തെ മുഖാമുഖം കണ്ട് വന്ന എനിക്ക് പബ്ലിസിറ്റി വേണ്ട. ഇദ്ദേഹത്തിനും കുടുംബത്തിന് നന്മയുണ്ടാകണം'' എന്നും ബാല പറയുന്നു.

ഓണക്കാലത്ത് കുടുംബത്തിനുള്ളതെന്ന് പറഞ്ഞ് പണം കൈമാറിയ ബാല ആരോഗ്യം ശരിയാകുന്നത് വരെ ഞാന്‍ നോക്കിക്കോളാം എന്നും പറയുന്നുണ്ട്. ആരോഗ്യം എല്ലാം ശരിയായി കഴിഞ്ഞ് മമ്മൂട്ടി, മോഹന്‍ലാല്‍, തുടങ്ങിയവര്‍ക്കൊപ്പം അഭിനയിക്കുമ്പോള്‍ നമ്മളെ മറക്കരുതെന്നും ബാല പറയുന്നുണ്ട്.

actor bala help ullas pandalam

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES