Latest News

നക്‌സലേറ്റ് ജീവിതം വേണ്ടെന്ന് വച്ച് കരിസ്മാറ്റിക്കായി മാറിയ അപ്പന്റെ മകന്‍; ആദ്യ പ്രണയ വിവാഹം തകര്‍ന്നതോടെ മദ്യപാനിയായി; ആത്മഹത്യയുടെ വക്കിലെത്തിയപ്പോ കൈപിടിച്ച് നടത്തിയത് സുഹൃത്തുക്കള്‍; രണ്ടാം വിവാഹത്തിലൂടെ ജീവിതത്തിലേക്ക് വന്നത് കോഴിക്കോട് കാരി; കോവിഡിന് ശേഷം ഉണ്ടായ അമ്മയുടെ രോഗാവസ്ഥയടക്കം നേരി്ട്ടത് സാമ്പത്തിക പ്രതിസന്ധി; നടന്‍ ഭഗത് മാനുവലിന് സംഭവിച്ചത്

Malayalilife
നക്‌സലേറ്റ് ജീവിതം വേണ്ടെന്ന് വച്ച് കരിസ്മാറ്റിക്കായി മാറിയ അപ്പന്റെ മകന്‍; ആദ്യ പ്രണയ വിവാഹം തകര്‍ന്നതോടെ മദ്യപാനിയായി; ആത്മഹത്യയുടെ വക്കിലെത്തിയപ്പോ കൈപിടിച്ച് നടത്തിയത് സുഹൃത്തുക്കള്‍; രണ്ടാം വിവാഹത്തിലൂടെ ജീവിതത്തിലേക്ക് വന്നത് കോഴിക്കോട് കാരി; കോവിഡിന് ശേഷം ഉണ്ടായ അമ്മയുടെ രോഗാവസ്ഥയടക്കം നേരി്ട്ടത് സാമ്പത്തിക പ്രതിസന്ധി; നടന്‍ ഭഗത് മാനുവലിന് സംഭവിച്ചത്

മലയാള സിനിമയില്‍ ഒരു പുതിയ തരംഗത്തിന് തുടക്കം കുറിച്ച ചിത്രമാണ് മലര്‍വാടി ആര്‍ട്‌സ് ക്ലബ്. കൂട്ടുകാരെ ഒരുമിച്ച് നിര്‍ത്തി വിനീത് ശ്രീനിവാസന്‍ ഒരുക്കിയ ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് എത്തിയ ഒരു പിടി നട•ാരില്‍ ഒരാളാണ് ഭഗത് മാനുവല്‍. ആദ്യ സിനിമാ അരങ്ങേറ്റം തന്നെ സൂപ്പര്‍ ഹിറ്റായി മാറിയതിന്റെ നിറസന്തോഷത്തില്‍ നില്‍ക്കവേ തൊട്ടടുത്ത വര്‍ഷം തന്നെയാണ് ഭഗത് വിവാഹവും കഴിച്ചത്. എറണാകുളത്തുകാരിയായി ഡാലിയ എന്ന പെണ്‍കുട്ടിയെ ആണ് ഭഗത് ജീവിതത്തിലേക്ക് ക്ഷണിച്ചത്. ഇരുവര്‍ക്കും ഒരു മകനും ജനിച്ചെങ്കിലും അധികം വൈകാതെ തന്നെ ആ ദാമ്പത്യം വേര്‍പിരിയുകയായിരുന്നു.

എറണാകുളം മൂവാറ്റുപുഴക്കാരനാണ് ഭഗത്. പ്രാര്‍ത്ഥനയും മറ്റുമായി മുന്നോട്ടു പോയിരുന്ന കുടുംബത്തിലെ ബിസിനസുകാരനായ ബേബി മാനുവലിന്റെയും ഷീലയുടെയും മകന്‍. 2009ല്‍ ലണ്ടനില്‍ എംബിഎയ്ക്ക് പഠിച്ചു കൊണ്ടിരിക്കവേ നാട്ടിലെത്തിയപ്പോഴാണ് ഓഡിഷനില്‍ പങ്കെടുക്കുകയും വിനീത് ശ്രീനിവാസനൊപ്പം സിനിമയിലേക്ക് എത്തുകയും ചെയ്തത്. മലര്‍വാടിയിലെ പുരുഷു എന്ന കഥാപാത്രം ഏറെ ശ്രദ്ധ നേടി. പുതുമുഖ നടനുള്ള അവാര്‍ഡും നടനെ തേടിയെത്തി. 2012ലായിരുന്നു ആദ്യവിവാഹം. വീട്ടുകാര്‍ ആലോചിച്ച് ഉറപ്പിച്ച വിവാഹമായിരുന്നു അത്. അധികം വൈകാതെ തന്നെ ഇരുവര്‍ക്കും ഒരു മകനും ജനിച്ചു. സ്റ്റീവ് എന്നാണ് മകന് പേരിട്ടത്. മകന് ഒന്നര - രണ്ടു വയസ് പ്രായമുള്ളപ്പോഴാണ് ഡാലിയയുടെയും ഭഗതിന്റെയും ജീവിതം രണ്ടു വഴിയിലേക്ക് നീങ്ങുന്നത്. തുടര്‍ന്ന് 2014 പകുതിയോടെയായിരുന്നു ഇരുവരും വിവാഹ മോചനം നേടിയതും. തുടര്‍ന്ന് നാലര വര്‍ഷത്തോളം തനിച്ചു കഴിയുകയായിരുന്നു മകനൊപ്പം ഭഗത്.

അതിനിടെയാണ് ആദ്യ ദാമ്പത്യത്തില്‍ തനിക്കു സംഭവിച്ച തെറ്റുകള്‍ ഭഗത് തിരിച്ചറിഞ്ഞതു തന്നെ. തന്റെ കയ്യിലിരുപ്പും പക്വത കുറവുകൊണ്ടുമാണ് ആദ്യ വിവാഹത്തിലെ തകര്‍ച്ചയ്ക്ക് കാരണമായതെന്ന് ഭഗത് തന്നെ തിരിച്ചറിഞ്ഞു. ആ വേര്‍പിരിയല്‍ ഭഗതിന് നല്‍കിയത് സഹിക്കാനാകാത്ത വേദനയായിരുന്നു. ഒപ്പമുണ്ടായിരുന്നപ്പോള്‍ പ്രിയപ്പെട്ടതൊന്നും തിരിച്ചറിയാന്‍ കഴിഞ്ഞില്ല. എന്നാല്‍ വേര്‍പിരിഞ്ഞപ്പോഴായിരുന്നു ചെയ്തു പോയ തെറ്റുകളെ കുറിച്ചെല്ലാം ബോധ്യമുണ്ടായത്. വലിയ മാനസിക സംഘര്‍ഷത്തിലേക്കായിരുന്നു ഭഗത് പിന്നീട് പോയത്. പെട്ടെന്ന് കുടുംബം ഇല്ലാതായപ്പോള്‍ പിടിച്ചു നില്‍ക്കാന്‍ പോലും പറ്റാതെയായി. അതിന്റെ വേദനയില്‍ മദ്യപാനി അല്ലാതിരുന്ന ഭഗത് മദ്യപാനിയായും മാറി. അച്ഛനും അമ്മയുമായിരുന്നു മകനെ നോക്കിയത്. ആത്മഹത്യയുടെ വക്കിലെത്തിയ നടനെ കൂട്ടുകാരാണ് തിരിച്ച് ജീവിതത്തിലേക്ക് കൊണ്ടു വന്നത്.

അങ്ങനെയിരിക്കെ ഏഴു വര്‍ഷം മുമ്പാണ് കോഴിക്കോട് സ്വദേശിനിയായ ഷെലില്‍ ചെറിയാനെ രണ്ടാം വിവാഹം കഴിച്ചത്. ഇരുവരുടെയും രണ്ടാം വിവാഹമായിരുന്നു അത്. ഷെലിലിനും ജോബ് എന്നൊരു മകനുണ്ട്. 2019 സെപ്റ്റംബറിലായിരുന്നു രണ്ടാം വിവാഹം. ഇപ്പോള്‍ ഈ വിവാഹത്തിലും ഒരു മകന്‍ ജനിച്ചു. ഭാര്യയും മൂന്നു മക്കളുമായി സന്തോഷത്തോടെ കഴിയുകയാണ് നടന്‍ ഇപ്പോള്‍.

actor bhagat manuel life

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES