ദിലീപ് മലയാളസിനിമയില്‍ തന്റെ സ്ഥാനം അരക്കിട്ട് ഉറപ്പിച്ചത് മറ്റ് നായകന്‍മാര്‍ ചെയ്യാത്ത വെല്ലുവിളിയുണര്‍ത്തുന്ന വേഷങ്ങള്‍ ചെയ്താണ്. കുഞ്ഞിക്കൂനന്‍, ചാന്തുപൊട്ട്, മായാമോഹിനി തുടങ്ങി ഒട്ടെറെ ചിത്രങ്ങളില്‍ ദിലീപ് മലയാളികളെ ഞെട്ടിച്ചിട്ടുണ്ട്. ഇടക്കാലത്ത് ആക്ഷന്‍ ഹീറോ പരിവേഷത്തിലേക്ക് കൂടുമാറിയെങ്കിലും ഇപ്പോള്‍ നാദിര്‍ഷയുടെ പുതിയ ചിത്രത്തില്‍ ദിലീപ് വ്യത്യസ്ത ലുക്കില്‍ എത്തിയത് ആരാധകര്‍ ഏറ്റെടുത്തിരുന്നു. ഇപ്പോള്‍ താരത്തിന്റെ പുതിയ ലുക്കിലെ ചിത്രവും മറ്റൊരു വിവരവുമാണ് ദിലീപ് ആരാധകര്‍ ഏറ്റെടുക്കുന്നത്. മൊട്ടയടിച്ച ദിലീപിന്റെ ചിത്രം ആരാധകര്‍ ഏറ്റെടുത്തിരുന്നു. കാവ്യയ്‌ക്കൊപ്പം മൊട്ടയടിച്ച ലുക്കിലെ ചിത്രമാണ് താരം പങ്കുവച്ചത്. ഇപ്പോള്‍ മറ്റൊരു വാര്‍ത്ത കൂടി എത്തിയിരിക്കയാണ്.
ലുക്കില്‍ മാത്രമല്ല തന്റെ പേരിലും ദീലിപ് മാറ്റം വരുത്തിയിരിക്കയാണ്. നാദിര്‍ഷയുടെ സംവിധാനത്തില്‍ ദിലീപ് നായക വേഷത്തില്‍ എത്തുന്ന ' കേശു ഈ വീടിന്റെ നാഥന്‍' എന്ന ചിത്രത്തിന്റെ ആദ്യ ലുക്ക് പോസ്റ്റര്‍ കഴിഞ്ഞദിവസം പുറത്തു വന്നപ്പോള്‍ അതില്‍ 'Dileep' എന്നതിനു പകരം 'Dilieep' എന്നാണ് എഴുതിയിരുന്നത്.സിനിമയ്ക്കു വേണ്ടി മാത്രമാണോ അതോ ഔദ്യോഗികമായാണോ ഈ മാറ്റമെന്നത് വ്യക്തമല്ല. ക്രിസ്മസ് റിലീസ് ആയി പുറത്തിറങ്ങിയ മൈ സാന്റയിലും Dileep എന്നായിരുന്നു എഴുതി കണ്ടത്. സംഖ്യാ ശാസ്ത്രപഠനം അനുസരിച്ച് ഭാഗ്യം വരുന്നതിനായി തങ്ങളുടെ പേരില്‍ മാറ്റങ്ങള്‍ വരുത്തിയിട്ടുള്ളതും പേരു തന്നെ മാറ്റിയിട്ടുളളതുമായ താരങ്ങള്‍ നിരവധിയാണ്. മലയാളത്തിനു പുറമെ തമിഴ്, ഹിന്ദി താരങ്ങള്‍ തങ്ങളുടെ പേരുകളില്‍ മാറ്റംവരുത്തിയിട്ടുണ്ട്. സംവിധായകന്‍ ജോഷിയാണ് ഇതില്‍ ഇപ്പോഴും സജീവമായിട്ടുള്ള ഒരു പ്രമുഖന്‍. തന്റെ പേരിനൊപ്പം ഒരു y കൂടി കൂട്ടിച്ചേര്‍ക്കുകയാണ് ജോഷി ചെയ്തത്. അടുത്തിടെ റോമയും തന്റെ ഇംഗ്ലിഷ് പേരില്‍ h എന്ന് കൂട്ടിച്ചേര്‍ത്തിരുന്നു. ഭാഗ്യ പരീക്ഷണവുമായി ഇക്കൂട്ടത്തില്‍ ദിലീപും ചേരുകയാണ്.
'ദിലീപിനെ നായകനാക്കി നാദിര്‍ഷ ഒരുക്കുന്ന 'കേശു ഈ വീടിന്റെ നാഥന്‍' എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങിയപ്പോള്‍ തന്നെ സോഷ്യല്‍മീഡിയയില്‍ ഏറെ വൈറലായിരിന്നു. അറുപതുവയസ്സിലേറെയുള്ള കഥാപാത്രമായാണ് ചിത്രത്തില്‍ ദിലീപ് എത്തുന്നത്. കഷണ്ടി തലയും കട്ടിക്കണ്ണടയും കുടവയറും ഉന്തിയ പല്ലുമായി പെട്ടെന്ന് തിരിച്ചറിയാന്‍ ആകാത്ത രീതിയിലാണ് ദിലീപിന്റെ പോസ്റ്റര്‍ എത്തിയിരിക്കുന്നത്. ഉര്‍വശിയാണ് ചിത്രത്തില്‍ ദിലീപിന്റെ നായികയായി എത്തുന്നത് എന്നതാണ് മറ്റൊരു പ്രത്യേകത. ഇപ്പോള്‍ മൊട്ടയടിച്ച താരത്തിന്റെ ഒരു ചിത്രവും വൈറലാവുകയാണ്. ദിലീപ് ചിത്രത്തില്‍ നായികയായെത്തുന്നത് ഉര്‍വശിയാണെന്നതാണ് ഏറെ പ്രത്യേകതയുള്ള കാര്യം. അതിന് പിന്നിലൊരു കഥയുണ്ട് എന്നതാണ് അത് വ്യത്യസ്തമാക്കുന്നത്. 1991ല്‍ സംവിധായകന്‍ കമല്‍ ഒരുക്കിയ വിഷ്ണുലോകം എന്ന സിനിമയില്‍ അസി.ഡയറക്ടറായിട്ടായിരുന്നു നടന്‍ ദിലീപിന്റെ സിനിമാപ്രവേശം. ഇതില്‍ മോഹന്‍ലാലും ഉര്‍വശിയും പ്രധാന കഥാപാത്രങ്ങളായിരുന്നു. ഇപ്പോള്‍ വര്‍ഷങ്ങള്‍ക്കിപ്പുറമാണ് കേശു ഈ വീടിന്റെ നാഥന്‍ എന്ന ചിത്രത്തില്‍ ഇരുവരും നായകനും നായികയും ആയി എത്തുന്നത്.ദിലീപിന്റേയും നാദിര്‍ഷയുടേയും സംയുക്ത സംരഭമായ നാദ് ഗ്രൂപ്പാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്.