Latest News

നടന്‍ രാമുവിന്റെ മകളുടെ വിവാഹത്തില്‍ നിറഞ്ഞ് നിന്ന് പൃഥിയും ഇന്ദ്രനും പൂര്‍ണിമയും; കുടുംബമായി എത്തി ദിലീപും കാവ്യയും സുരേഷ് ഗോപിയും രാധികയും അടക്കമുള്ള താരങ്ങള്‍; തൃശൂരില്‍ നടന്ന വിവാഹ വിശേഷങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വൈറല്‍

Malayalilife
നടന്‍ രാമുവിന്റെ മകളുടെ വിവാഹത്തില്‍ നിറഞ്ഞ് നിന്ന് പൃഥിയും ഇന്ദ്രനും പൂര്‍ണിമയും; കുടുംബമായി എത്തി ദിലീപും കാവ്യയും സുരേഷ് ഗോപിയും രാധികയും അടക്കമുള്ള താരങ്ങള്‍; തൃശൂരില്‍ നടന്ന വിവാഹ വിശേഷങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വൈറല്‍

ചലച്ചിത്ര നടന്‍ രാമുവിന്റെ മകള്‍ അമൃതയുടെ വിവാഹം ഇക്കഴിഞ്ഞ ദിവസം ആണ് നടന്നത്. തൃശ്ശൂരില്‍ വച്ച് നടന്ന ചടങ്ങില്‍ മലയാള സിനിമ രാഷ്ട്രീയ സീരിയല്‍ രംഗത്തുനിന്നും നിരവധിപേരാണ് പങ്കെടുത്തത്. കേന്ദ്രമന്ത്രി കൂടിയായ സുരേഷ് ഗോപി കുടുംബസമേതനായിട്ടാണ് ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയത്. ദിലീപും കാവ്യും ജയറാമും പാര്‍വ്വതിയും ബിജുമേനോനും ഷാജി കൈലാസ് അടക്കം നിരവധി താരങ്ങള്‍ ആശംസകളുമായി എത്തി.

നടന്‍ രാമുവിന്റെ മകള്‍ അമൃതയാണ് വിവാഹിതയായത്. വൈശാഖ് മേനോനാണ് വരന്‍.പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളില്‍ ഒരാളാണ് രാമു. വ്യത്യസ്ത വേഷങ്ങള്‍ അവതരിപ്പിച്ച് നാല്പത്തി മൂന്ന് വര്‍ഷമായി മലയാള സിനിമയിലുണ്ട് രാമു. സിനിമയോടൊപ്പം തന്നെ അറിയപ്പെടുന്ന ബിസിനസ്സ്‌കാരന്‍ കൂടിയാണ് ഇദ്ദേഹം. രേഷ്മിയാണ് ഭാര്യ. ഇന്ദ്രജിത്തിന്റെയും പൃഥ്വിരാജിന്റെയും പിതാവുകൂടിയായ നടന്‍ സുകുമാരന്റെ ബന്ധുവാണ് രാമു.

1995 ലാണ് ഇദ്ദേഹം വിവാഹിതനായത്. രണ്ട് മക്കളാണ് ഇവര്‍ക്കുള്ളത്, അമൃതയും ദേവദാസും.അതിശയന്‍ എന്ന സിനിമയില്‍ പ്രധാന വേഷത്തെ അവതരിപ്പിച്ചത് ദേവദാസാണ്.ഭരതന്‍ സംവിധാനം ചെയ്ത 'ഓര്‍മയ്ക്കായി'  എന്ന സിനിമയിലൂടെയാണ് രാമു അഭിനയരംഗത്ത് എത്തുന്നത്. തുടര്‍ന്ന് നിരവധി സിനിമകളില്‍ അഭിനയിച്ചുരാമുവിന്റെ മകനായ ദേവദാസും നടനാണ്. അതിശയന്‍, ആനന്ദഭൈരവി, കളിക്കൂട്ടുകാര്‍ എന്നീ ചിത്രങ്ങളില്‍ ദേവദാസ് പ്രധാനവേഷത്തിലെത്തിയിരുന്നു.

മകളുടെ വിവാഹ ശേഷം നടന്‍ പ്രതികരിച്ചത് ഇങ്ങനെയാണ്.
നാട്ടിലുള്ള എല്ലാ താരങ്ങളും വിവാഹത്തില്‍ പങ്കെടുത്തു. മമ്മൂക്കക്ക് മാത്രം വരാന്‍ പറ്റിയില്ല, മദ്രാസിലായിരുന്നു ഫോണില്‍ സംസാരിച്ചിരുന്നു. ലാല്‍ കാനഡയിലാണ്. നാല്പത് വര്‍ഷമായി ഞാന്‍ മലയാള സിനിമയിലുണ്ടല്ലോ. ഫുള്‍ ടൈം ഇല്ലേലും പാര്‍ട്ടി ടൈം ആയിട്ടെങ്കിലും ഉണ്ടല്ലോ. ബിസിനസ് ഉള്ളോണ്ട് അതില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നു.  

ഒരുപാട് സന്തോഷത്തിലാണ് ഇപ്പോള്‍. ഞങ്ങള്‍ ഈ ജാതകത്തിലൊക്കെ കുറെ വിശ്വാസമുള്ള കൂട്ടത്തിലാണ്. മോല്‍ക്കണേല്‍ ജാതകത്തില്‍ ഒരു ദോഷമുണ്ടായിരുന്നു. അപ്പോള്‍ അതിനു ചേരുന്ന ബന്ധം കിട്ടാന്‍ കുറെ താമസമുണ്ടായി. അതിനിടയില്‍ അവളുടെ പഠനം നടന്നുകൊണ്ടിരുന്നു. ഇപ്പോഴാണ് എല്ലാം ഒത്ത് വന്ന ഒരു ബന്ധം കിട്ടിയത്. ഞങ്ങളുടെ കുടുംബത്തിലെ ഒട്ടുമിക്ക കല്യാണങ്ങളും ഗുരുവായൂരില്‍ വെച്ചാണ് നടത്താറുള്ളത്, വേറൊരു അമ്പലത്തിനെപ്പറ്റി ആലോചിക്കാറില്ലെന്നും നടന്‍ പറയുന്നു. 

 

Read more topics: # നടന്‍ രാമു
actor ramu daughter wedding

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES