Latest News

ഇതുവരെയുള്ളതില്‍ കഠിനമായ ഒരുവര്‍ഷം;  എന്താണ് സംഭവിച്ചതെന്ന് ഇപ്പോഴും മനസ്സിലാകുന്നില്ല; വലിയ ഏകാന്തതയിലേക്ക് എത്തി; കുറിപ്പുമായി ശാലിന്‍ സോയ 

Malayalilife
ഇതുവരെയുള്ളതില്‍ കഠിനമായ ഒരുവര്‍ഷം;  എന്താണ് സംഭവിച്ചതെന്ന് ഇപ്പോഴും മനസ്സിലാകുന്നില്ല; വലിയ ഏകാന്തതയിലേക്ക് എത്തി; കുറിപ്പുമായി ശാലിന്‍ സോയ 

2025 എന്ന വര്‍ഷം കടന്നു പോകുമ്പോള്‍ പലരും ഏതൊക്കെ അവസ്ഥകളാണ് തരണം ചെയ്തു വന്നത് എന്നതിനെ കുറിച്ചാണ് സംസാരിക്കുന്നത്. വ്യക്തി ജീവിതത്തിലും പ്രൊഫഷണല്‍ ജീവിതത്തിലും ഒരുപാട് വെല്ലുവിളികള്‍ നിറഞ്ഞ വര്‍ഷമായിരുന്നു 2025 എന്നാണ് ഭൂരിപക്ഷം ആളുകള്‍ക്കും പറയാനുള്ളത്. ശാലിന്‍ ശോയയും സമാനമായ പോസ്റ്റാണ് പങ്ക് വച്ചിട്ടുള്ളത്.

2025, എന്റെ ജീവിതത്തിലെ ഇതുവരെയുള്ളതില്‍ ഏറ്റവും കഠിനമായ ഒരു വര്‍ഷം. ഈ വര്‍ഷം എനിക്ക് എന്താണ് സംഭവിച്ചതെന്ന് ഇപ്പോഴും എനിക്ക് ശരിക്കും മനസ്സിലാകുന്നില്ല. ഒരിക്കലും സംഭവിക്കുമെന്ന് ഞാന്‍ കരുതുന്നില്ല. എന്റെ ഏറ്റവും ദുര്‍ബലമായ ഏകാന്തതയിലേക്ക് ഞാന്‍ എത്തി. പക്ഷേ ഞാന്‍ ഇപ്പോഴും ഇവിടെയുണ്ട്. അതെങ്ങനെയെന്ന് എനിക്കറിയില്ല. അല്ലെങ്കില്‍ എന്തുകൊണ്ടാവും, പക്ഷേ ഞാന്‍ ഇപ്പോഴും ഇവിടെയുണ്ട് എന്നതാണ് യാഥാര്‍ത്ഥ്യം. 2025 ന് വിട- എന്നാണ് ശാലിന്റെ പോസ്റ്റ്.

കൃത്യമായി എന്താണ് സംഭവിച്ചത് എന്ന് ശാലിന്‍ പോസ്റ്റില്‍ പറയുന്നില്ല. മലയാളത്തില്‍ ഓട്ടോഗ്രാഫ് എന്ന സീരിയലിലൂടെ തുടക്കം കുറിച്ച ശാലിന്‍, പിന്നീട് സിനിമകളിലേക്ക് കടക്കുകയായിരുന്നു. മലയാളത്തില്‍ അനിയത്തി വേഷങ്ങളിലൂടെയും മറ്റും സജീവമാവുമ്പോഴാണ് തമിഴില്‍ നിന്നും അവസരം വന്നത്. 2023 ല്‍ പുറത്തിറങ്ങിയ കണ്ണകി എന്ന ചിത്രത്തിലെ അഭിനയത്തിന് ഏറെ പ്രശംസയും അംഗീകാരവും നടിയെ തേടിയെത്തി. അതിന് പിന്നാലെയാണ് തമിഴകത്ത് സജീവമായത്.

2024 ല്‍ പുറത്തിറങ്ങിയ നരേന്ദ്രന്‍സ് ഹണിമൂണ്‍ ന്നെ വെബ് സീരീസിലാണ് നടി ഏറ്റവുമൊടുവില്‍ അഭിനയിച്ചത്. 2025 ല്‍ പുതിയ സിനിമകളോ വെബ് സീരീസുകളോ ഒന്നും ശാലിന്‍ സോയയ്ക്ക് ഉണ്ടായിരുന്നില്ല. അതേ സമയം തമിഴ് മിനിസ്‌ക്രീനില്‍ നടി സജീവമായിരുന്നു. സമയല്‍ എക്സ്പ്രസ് സീസണ്‍ 2 യിലൂടെ തമിഴ് പ്രേക്ഷകരുമായി കൂടുതല്‍ അടുത്തുകൊണ്ടിരിക്കുകയാണ് ശാലിന്‍ സോയ.

Read more topics: # ശാലിന്‍ ശോയ
actor shalin zoyas post

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES