മഹേഷിന്റെ പ്രതികാരം എന്ന ചിത്ത്രതിലൂടെ പ്രക്ഷകഹ്യദയങ്ങളില്‍ ചേക്കേറിയ താരമാണ് വിജിലേഷ്. മലയാളത്തില്‍ നിറസാനിധ്യമായി മാറിയ താരം ഇപ്പോള്‍ ഒരു ജീവിത പങ്കാളിയെ തേടുകയാണ്. താരം ഇക്കാര്യം തന്റെ ഫേസ്ബുക്കിലൂടെയാണ് അറിയിച്ചത്. ജീവിതത്തില്‍ ഒരു കൂട്ട് വേണമെന്ന തോന്നല്‍ പതിവിലും ശക്തിയായി തെളിഞ്ഞു നില്‍ക്കുന്നു. ആരെങ്കിലും വന്നുചേരുമെന്ന /എവിടെയെങ്കിലും കണ്ടുമുട്ടുമെന്ന പ്രതീക്ഷയാണ് ഈ തോന്നലിനെ ഉറപ്പിച്ചുകൊണ്ടിരിക്കുന്നത്.
വഴിനീളെ മിഴിപൊഴിച്ച് അന്വേഷണത്തിലാണ് എക്കാലത്തേക്കുമായുള്ള ജീവിതത്തിന്റെ കരുതലിനെ.' എന്നാണ് വിജിലേഷ് തന്റെ ഫേസ്ബുക്കില്‍ കുറിച്ചത്. ഇപ്പഴും വലിയ തെറ്റിദ്ധാരണകളാണ് സിനിമാക്കാരെ സംബന്ധിച്ച് ലഭിക്കുന്നത്. ഒരു ബ്രോക്കര്‍ വഴി പെണ്ണന്വേഷിച്ച് പോകുമ്പോള്‍ സിനിമ മേഘലയില്‍ നിന്നുമാണ് എന്ന് പറയുമ്പേള്‍ പലരുടെയും നെറ്റി ചുളിയുന്നത് കാണാം. സിനിമയില്‍ അഭിനയിക്കുന്നു എന്ന് പറഞ്ഞാല്‍ ആളുകള്‍ക്ക് തീരെ താല്‍പര്യവും ഉണ്ടാകില്ല. സ്ഥിരമായ വരുമാനം ഇല്ലെന്നാണ് അവര്‍ ഒരു പ്രശ്നമായി പറയുക. കള്ളുകുടിയും കഞ്ചാവ് വലിയും ഒക്കെ സിനിമാക്കാരനാണെന്ന് പറയുമ്പോള്‍ തെറ്റിദ്ധാരണ നിലനില്‍ക്കുകയും ചെയ്യുകയാണ് .
സിനിമ എന്ന് പറയുന്നത് വളരെ മോശമായ ഫീല്‍ഡ് ആണെന്ന് ചിന്തിക്കുന്നവരും ഇപ്പേള്‍ ഉണ്ട്. എന്നാല്‍ എല്ലാവരുടെയും ചിന്ത ഇതാണ് എന്ന്് തുറന്ന് പറയുന്നില്ല. പക്ഷേ ഇപ്പോഴും തെറ്റിദ്ധാരണകള്‍ നിറഞ്ഞ് നില്‍ക്കുകയും ചെയ്യുന്നു. അച്ഛനും അമ്മയും ഏട്ടനുമടങ്ങുന്ന ഒരു കൊച്ചുകുടുംബമാണ് തനിക്ക് ഉളളത്. ഏട്ടന്റെ വിവാഹം കഴിഞ്ഞിട്ടുമില്ല. അദ്ദേഹത്തിന്റെ തൊഴില്‍ കൂലി പണിയാണ് അതുകൊണ്ടാണ് താരം ഇപ്പോള്‍ ഇക്കാര്യം ഫേസ്ബുക്കിലൂടെ അറിയിച്ചിരിക്കുന്നത്. കലാബോധം ഉള്ള, ഫീല്‍ഡിനെ കുറിച്ചറിയുന്ന ഒരു പെണ്‍കുട്ടി വേണമെന്ന ആഗ്രഹം മാത്രമാണ് തനിക്കുള്ളതെന്ന് വിജിലേഷ് വ്യക്തമാക്കുകയും ചെയ്തു .