ചര്‍മ്മം സുന്ദരമായി ഇരിക്കണമെങ്കിൽ ചെയ്യേണ്ടത് ഇത്രമാത്രം; നടി ഭാഗ്യശ്രീ പറയുന്നു

Malayalilife
topbanner
ചര്‍മ്മം സുന്ദരമായി ഇരിക്കണമെങ്കിൽ ചെയ്യേണ്ടത് ഇത്രമാത്രം; നടി ഭാഗ്യശ്രീ പറയുന്നു

'മേം നേ പ്യാര്‍ കിയാ' എന്ന ഒറ്റ  ഹിറ്റ് ചിത്രത്തിലൂടെ  ബോളിവുഡ് സിനിമ മേഖലയിൽ ശ്രദ്ധേയായ നടിയാണ് ഭാഗ്യശ്രീ. തുടർന്ന്  കന്നഡ, തെലുങ്ക് മറാത്തി ഉള്‍പ്പെടെയുള്ള ഭാഷകളിലുള്ള സിനിമകളിൽ വേഷമിട്ടിരുന്നു എങ്കിലും വിവാഹത്തോടെ തുടര്‍ച്ചയായ ഇടവേളകള്‍ താരം  എടുക്കുകയായിരുന്നു. എന്നാൽ സല്‍മാന്‍ ഖാന്റെ നായികയായി സിനിമയിലെത്തിയതോടെ ഏറെ ആരാധകരാണ് ഭാഗ്യ ശ്രീക്ക് ഉണ്ടായിരുന്നത്. 

അതേസമയം  ഫിറ്റ്‌നസിന്റെ കാര്യത്തില്‍ വിട്ടുവീഴ്ചയ്ക്ക് തയ്യാറാകാത്ത നടി കൂടിയാണ്  51കാരിയായ ഭാഗ്യശ്രീ.  ഇടയ്ക്കിടെ ഫിറ്റ്നസ് വീഡിയോകളും ചര്‍മ്മ സംരക്ഷണത്തിന് വേണ്ട ടിപ്സുകളുമൊക്കെയായി സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം എത്താറുണ്ട്. ഇപ്പോഴിതാ ചര്‍മ്മം സുന്ദരമായി ഇരിക്കണമെങ്കിൽ അത് എപ്പോഴും മോയ്സിച്വറൈസ്ഡും ഹൈഡ്രേറ്റഡും ആയിരിക്കണമെന്നാണ് ഭാഗ്യശ്രീ തുറന്ന് പറയുന്നത്. 

ചർമ്മത്തിനായി  ഗ്ലിസറിൻ ഉപയോഗിക്കണമെന്നും താരം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച വീഡിയോയിലൂടെ വെളിപ്പെടുത്തുകയാണ്.  ഗ്ലിസറിന്‍ എന്നത് രാസവസ്തുക്കളെ പൂർണമായി ഒഴിവാക്കി ചർമ്മം മോയിസ്ച്വറൈസ് ചെയ്യാനുള്ള മികച്ച മാർഗം ആണ് ഭാഗ്യശ്രീ പറയുന്നു. 

 

actress bhagya sree words about beauty tips

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES