ബാലതാരമായി അഭിനയത്തില്‍ അരങ്ങേറുകയും നായികയായി അടക്കം സിനിമകള്‍ ചെയ്യുകയും ചെയ്ത് മലയാളി പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായി മാറിയ യുവനടിയാണ് എസ്തര്‍ അനില്‍. ദൃശ്യം എന്ന ചിത്രത്തില്‍ ജോര്‍ജ്കുട്ടിയുടെ ഇളയമകളായി പ്രേക്ഷകരുടെ മനസില്‍ ഇടംപിടിച്ച നടി
പഠനവും യാത്രകളുമായി തിരക്കിലായതിനാല്‍ വളരെ വിരളമായി മാത്രമെ എസ്തര്‍ സിനിമകള്‍ ചെയ്യാറുള്ളു. സിനിമയില്‍ നിന്ന് ഇടവേളയെടുത്ത് എസ്തര്‍ വിദേശത്ത് പഠിക്കാനായി പോയതും വാര്‍ത്തകളായതാണ്. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരത്തിന്റെ പല പോസ്റ്റുകള്‍ക്കും വിമര്‍ശനങ്ങള്‍ ലഭിക്കാറുണ്ട്.
ഇപ്പോളിതാ തന്റെ വിശേഷങ്ങള്‍ പോഡ്കാസ്റ്റിലൂടെ പങ്ക് വ്ച്ചതാണ് ശ്രദ്ധേയമാകുന്നത്.മാതാപിതാക്കള്‍ കുട്ടികളോട് കംഫര്‍ട്ടബിളായി സംസാരിക്കുകയും ഇടപഴകുകയും ചെയ്താല്‍ ഭാവിയില്‍ കുട്ടികള്‍ തെറ്റുകളില്‍ അകപ്പെടുന്ന സാഹചര്യം കുറയുമെന്ന് എസ്തര്‍ അനില്‍. തന്റെ മാതാപിതാക്കള്‍ ഭയങ്കര അഫക്ഷനേറ്റാണെന്നും അവരെ കണ്ടാണ് താനും സഹോദരങ്ങളും വളര്‍ന്നതെന്നും നടി പറഞ്ഞു.
'എന്റെ അപ്പയും അമ്മയും ഭയങ്കര അഫക്ഷനേറ്റാണ്. അവര്‍ പ്രണയിച്ച് കല്യാണം കഴിച്ചവരാണ്. അവര്‍ ഞങ്ങളുടെ മുന്നില്‍ വെച്ച് കെട്ടിപിടിക്കുകയും ഉമ്മവെക്കുകയും കെട്ടിപിടിച്ച് കിടക്കുകയും എല്ലാം ചെയ്യും. സിനിമയൊക്കെ കാണുമ്പോള്‍ അവര്‍ സോഫയില്‍ കെട്ടിപിടിച്ചാണ് ഇരിക്കാറ്. അവരുടെ അഫക്ഷന്‍ കണ്ട് വളര്‍ന്നതുകൊണ്ട് ഞങ്ങള്‍ സഹോദരങ്ങള്‍ക്ക് പരസ്പരം അഫക്ഷന്‍ കാണിക്കാന്‍ മടിയൊന്നും ഉണ്ടായിരുന്നില്ല. ഞാനും ചേട്ടനും തമ്മില്‍ അടി കൂടാറുണ്ടായിരുന്നതുകൊണ്ട് ഞങ്ങള്‍ തമ്മില്‍ അല്‍പ്പം അഫക്ഷന്‍ കുറവുണ്ടായിരുന്നു', എസ്തര്‍ പറഞ്ഞു.
പക്ഷേ ഞാനും അനിയനും തമ്മില്‍ ഈ പ്രശ്‌നങ്ങളൊന്നുമില്ല. ഇപ്പോള്‍ അവന്‍ വലുതായപ്പോള്‍ കെട്ടിപിടിക്കാനും ഉമ്മവെക്കാനുമൊന്നും അവനെ കിട്ടാറില്ല. ചിലപ്പോള്‍ അവനെ കാണുമ്പോള്‍ ഞാന്‍ പിടിച്ച് ഉമ്മ വെക്കുകയൊക്കെ ചെയ്യും. ഞങ്ങളുടെ വീട്ടിലെ സെറ്റിങ് അങ്ങനെയായതുകൊണ്ട് അഫക്ഷന്‍ കാണിക്കാന്‍ മടിയില്ലാത്തവരാണ് ഞങ്ങള്‍ എല്ലാവരും.', എസ്തര്‍ കൂട്ടിച്ചേര്‍ത്തു.
എഴുന്നേറ്റ് വരുമ്പോള്‍ ഉമ്മയൊക്കെ തരും. എന്റെ ബ്രദര്‍ ഇപ്പോള്‍ ഓസ്‌ട്രേലിയയിലാണ്. അവന്‍ അവന്റെ ഗേള്‍ഫ്രണ്ട്‌സിന്റെ കൂടെയാണ് താമസിക്കുന്നത്. ഞാന്‍ അതിനെ കുറിച്ച് അവനോട് ചോദിക്കും. അവനും കാര്യങ്ങളെല്ലാം പറയും. ആ കുട്ടിയോടും ഞാന്‍ സംസാരിക്കാറുണ്ട്. എന്തെങ്കിലും ഉണ്ടെങ്കില്‍ എന്റെ അടുത്ത് പറയണമെന്ന് പറയും. എന്തും സംസാരിക്കാന്‍ എന്നെ വിളിക്കാമെന്നും ഞാന്‍ ആ കുട്ടിയോട് പറഞ്ഞിട്ടുണ്ട്.
ചെറുപ്പം മുതല്‍ അവന്റെ കാര്യങ്ങള്‍ എനിക്കും എന്റെ കാര്യങ്ങള്‍ അവനും അറിയാം എസ്തര്‍ പറയുന്നു. ഞാന്‍ ജനിച്ച് വളര്‍ന്നത് നാട്ടിന്‍പുറത്താണ്. അവിടുത്തെ ലിവിങ് കണ്ടീഷന്‍സും അവിടെയുള്ള ആളുകളേയും കണ്ടിട്ടുണ്ട്. അതുകഴിഞ്ഞ് ഞാന്‍ കൊച്ചിയിലേക്ക് താമസം മാറി. പഠിക്കാന്‍ ബോംബെയില്‍ പോയി. യുകെയില്‍ പോയും പഠിച്ചു. ഈ യാത്രകളില്‍ ഒരുപാട് പേരെ ഞാന്‍ കണ്ടിട്ടുണ്ട്.
അതുവരെ ഫ്രീഡം കിട്ടാതെ പെട്ടന്ന് ഫ്രീഡം കിട്ടുമ്പോള്‍ പലരും എന്ത് ചെയ്യണമെന്ന് അറിയാതെ പ്രശ്‌നങ്ങളില്‍ പോയി ചാടുകയാണ്. ഇതിന് മാതാപിതാക്കളെ പൂര്‍ണ്ണമായും കുറ്റപ്പെടുത്താന്‍ കഴിയില്ലെങ്കിലും അവര്‍ക്കും അതില്‍ ഒരു പങ്കുണ്ട്. ഒന്നിലേക്കും കുട്ടികളെ എക്‌സ്‌പോസ് ചെയ്യാതെ വളര്‍ത്തുന്നതാണ് പ്രശ്‌നം. ലൈഫിന്റെ ഓരോ ഘട്ടം കഴിയുമ്പോഴും ഞാന്‍ തന്നെ ഓരോ കാര്യങ്ങളിലേക്ക് എന്നെ പുഷ് ചെയ്യും. അങ്ങനെയാണ് എനിക്ക് പറ്റുന്നതും പറ്റാത്തതുമായ കാര്യങ്ങള്‍ മനസിലാക്കുന്നത്. അതുപോലെ ഡ്രിങ്കിങ് ഞാന്‍ ട്രൈ ചെയ്തിരുന്നു.
പക്ഷെ എനിക്ക് അത് പറ്റില്ലെന്ന് മനസിലായപ്പോള്‍ അത് ഒഴിവാക്കി. ആദ്യമായി മദ്യപിച്ച ദിവസം തലയ്‌ക്കെല്ലാം ബുദ്ധിമുട്ടായിരുന്നു. എഴുന്നേല്‍ക്കാന്‍ പറ്റാത്ത അവസ്ഥ. വീട്ടിലേക്ക് പോലും എത്തിപ്പെടാന്‍ പറ്റാത്ത അവസ്ഥയിലായി. ഒരു ദിവസം മുഴുവന്‍ കിടപ്പിലായിരുന്നു. എന്തൊക്കയോ മിക്‌സ് ചെയ്താണ് കഴിച്ചത്.
അപ്പനും അമ്മയും മൂക്കറ്റം കുടിക്കും. പക്ഷെ കുറച്ച് കുടിച്ചപ്പോഴേക്കും മോള്‍ക്ക് നേരെ നില്‍ക്കാന്‍ പറ്റാത്ത അവസ്ഥയായി എന്ന് പറഞ്ഞ് അമ്മ കളിയാക്കുകയാണ് ചെയ്തത് അന്ന് ഞാന്‍ ഇക്കാര്യങ്ങള്‍ എല്ലാം പറഞ്ഞപ്പോള്‍. പാരന്റ്‌സ് നമ്മളെ കംഫര്‍ട്ടബിളായാണ് വളര്‍ത്തുന്നതെങ്കില്‍ ഫ്രീഡം കിട്ടുമ്പോള്‍ അധികം തെറ്റുകള്‍ നമുക്ക് സംഭവിക്കില്ലെന്നും താരം കൂട്ടിച്ചേര്‍ത്തു.
ഇന്ത്യയില്‍ ഒരുപരിധി വരെ ഒറ്റയ്ക്ക് യാത്ര ചെയ്താല്‍ വിദേശത്ത് ഒറ്റയ്ക്കുപോകാന്‍ വലിയ ബുദ്ധിമുട്ടായി തോന്നില്ല. ഒരു മാസം ഡല്‍ഹിയില്‍ താമസിച്ചിരുന്നു.ചെറിയൊരു പ്രദേശത്താണ് താമസിച്ചത്. എനിക്ക് ഇഷ്ടപ്പെട്ട സ്ഥലമായിരുന്നു ഡല്‍ഹി. അവിടെ ആളുകള്‍ കണ്ണില്‍ നോക്കിയല്ല സംസാരിക്കുന്നത്. നെഞ്ചില്‍ നോക്കിയാണ് സംസാരിക്കുന്നത്. എനിക്ക് ഒരുപാട് സുഹൃത്തുക്കളുണ്ട്. ഒരുമിച്ച് പഠിച്ചവരില്‍ ഒരുപാട് സുഹൃത്തുക്കളുണ്ട്. എന്നാല്‍ സിനിമയില്‍ നിന്ന് അധികം സുഹൃത്തുക്കളൊന്നുമില്ല. അതുകൊണ്ടാണ് സിനിമയോട് വലിയ ആത്മബന്ധമൊന്നും തോന്നാത്തത്. എന്നാല്‍ കഴിഞ്ഞ കുറച്ചുനാളുകളായി എന്റെ പ്രായത്തിലുളള ചില സിനിമാതാരങ്ങളുമായി സൗഹൃദത്തിലാകാന്‍ സാധിച്ചു. അത് നല്ല അനുഭവമാണ് സമ്മാനിച്ചതെന്നും നടി പറയുന്നു,
സിനിമയില്‍ തുടരണമെന്ന് ഞാന്‍ അധികം ചിന്തിച്ചിട്ടില്ല. ഒരുസമയത്ത് വരുമാനമാര്‍ഗമായാണ് സിനിമയെ കണ്ടിരുന്നത്. അതിനിടയിലാണ് ദൃശ്യം എന്ന ചിത്രത്തില്‍ അഭിനയിക്കുന്നത്. അതിലൂടെ ജീവിതം ഒരുപാട് മാറി. അപ്പോഴും പഠിക്കണമെന്നതായിരുന്ന ചിന്ത. സിനിമയില്‍ തുടരുമ്പോള്‍ ഒരുപാട് ആളുകള്‍ പല കാര്യത്തിനും വിമര്‍ശിക്കുമെന്ന പേടിയുമുണ്ടായിരുന്നു. ദൃശ്യം സ്റ്റാറാണെന്നാണ് കൂടുതല്‍ ആള്‍ക്കാരും എന്നെ ട്രോളുന്നത്. അത് ആദ്യമൊക്കെ വിഷമിപ്പിച്ചിരുന്നു. ഇപ്പോള്‍ ആ ട്രോളുകള്‍ ആസ്വദിക്കുകയാണ്'- എസ്തര്‍ അനില്‍ പറഞ്ഞു.