Latest News

'അമ്മേ, എന്താ ഈ കാണിച്ചുവെച്ചിരിക്കുന്നത് എന്ന് മകള്‍ ചോദിക്കും';  ചന്ദനമഴ പോലെ ഹിറ്റായ ഒരു സീരിയല്‍ കേരളത്തില്‍ വേറെയില്ല; മായാവതി എന്ന കഥാപാത്രം ചെയ്യാനായതില്‍ അഭിമാനിക്കുന്നു;അങ്ങനെയൊരു കഥാപാത്രം എപ്പോഴും കിട്ടില്ല; കന്യ ഭാരതിക്ക് പറയാനുള്ളത്

Malayalilife
 'അമ്മേ, എന്താ ഈ കാണിച്ചുവെച്ചിരിക്കുന്നത് എന്ന് മകള്‍ ചോദിക്കും';  ചന്ദനമഴ പോലെ ഹിറ്റായ ഒരു സീരിയല്‍ കേരളത്തില്‍ വേറെയില്ല; മായാവതി എന്ന കഥാപാത്രം ചെയ്യാനായതില്‍ അഭിമാനിക്കുന്നു;അങ്ങനെയൊരു കഥാപാത്രം എപ്പോഴും കിട്ടില്ല; കന്യ ഭാരതിക്ക് പറയാനുള്ളത്

മലയാളം ടെലിവിഷന്‍ പ്രേക്ഷകര്‍ ഇരുകൈയും നീട്ടി സ്വീകരിച്ച എക്കാലത്തെയും സൂപ്പര്‍ഹിറ്റ് പരമ്പരയായിരുന്നു 'ചന്ദനമഴ'. സീരിയല്‍ അവസാനിച്ചിട്ട് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ഇന്നും സോഷ്യല്‍ മീഡിയ ട്രോളുകളിലും മീമുകളിലും ചന്ദനമഴയിലെ കഥാപാത്രങ്ങള്‍ സജീവമാണ്. പരമ്പരയില്‍ പ്രേക്ഷകരെ ഏറെ ആകര്‍ഷിച്ച വില്ലത്തി കഥാപാത്രമായ 'മായാവതി'യെ അവതരിപ്പിച്ച കന്യ ഭാരതി ഇപ്പോള്‍ സീരിയലിനെക്കുറിച്ചുള്ള ഓര്‍മ്മകള്‍ പങ്കുവെക്കുകയാണ്. സീരിയല്‍ താരങ്ങളുടെ സംഘടനയായ 'ആത്മ'യുടെ ജനറല്‍ ബോഡി മീറ്റിങ്ങില്‍ പങ്കെടുക്കാനെത്തിയപ്പോഴാണ് താരം മനസ്സ് തുറന്നത്. മായാവതിയുടെ ജനപ്രിയമായ ചില ഭാവങ്ങളും താരം അവിടെ അഭിനയിച്ചു കാണിച്ചു.

'മായാവതിയുടെ പേരില്‍ എത്രയോ പേരാണ് സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ ഉണ്ടാക്കിയിരിക്കുന്നത്. എന്റെ മോള്‍ എനിക്കിതൊക്കെ കാണിച്ചുതരാറുണ്ട്. സീരിയല്‍ ചെയ്യുന്ന സമയത്ത് മോള്‍ തീരെ കുഞ്ഞായിരുന്നു. ഇപ്പോള്‍ അവളത് കാണുമ്പോള്‍ 'എന്താ അമ്മേ ഈ കാണിച്ചുവെച്ചിരിക്കുന്നത്' എന്നൊക്കെ ചോദിച്ച് കളിയാക്കാറുണ്ട്. പക്ഷേ ഞാന്‍ ഒരുപാട് സന്തോഷവതിയാണ്. കാരണം നെഗറ്റീവും പോസിറ്റീവും കോമഡിയുമെല്ലാം ചേര്‍ന്ന അങ്ങനെയൊരു കഥാപാത്രം നമുക്ക് എപ്പോഴും കിട്ടില്ല. ചന്ദനമഴ പോലെ ഹിറ്റായ ഒരു സീരിയല്‍ കേരളത്തില്‍ വേറെയുണ്ടായിട്ടില്ല. മായാവതി എന്ന കഥാപാത്രം ചെയ്യാനായതില്‍ ഞാന്‍ ഒരുപാട് അഭിമാനിക്കുന്നു.' 

 അമൃത, വര്‍ഷ, അര്‍ജുന്‍ ദേശായി, മായാവതി, അഭിഷേക് ദേശായി, ഊര്‍മിളാ ദേവി തുടങ്ങിയ കഥാപാത്രങ്ങളായിരുന്നു ചന്ദനമഴയിലെ പ്രധാനികള്‍. അമൃതയും അര്‍ജുനും നായികാനായകന്മാരായപ്പോള്‍ വര്‍ഷയും മായാവതിയുമായിരുന്നു പരമ്പരയിലെ പ്രധാന വില്ലത്തികള്‍. നിരവധി സിനിമകളിലും അതിലധികം സീരിയലുകളിലുമായി ശ്രദ്ധേയമായ വേഷങ്ങള്‍ കൈകാര്യം ചെയ്തിട്ടുള്ള നടിയാണ് കന്യ ഭാരതി. സിനിമകളില്‍ പ്രമുഖ നായകന്മാര്‍ക്കൊപ്പം അഭിനയിച്ചിട്ടുണ്ടെങ്കിലും മിനിസ്‌ക്രീനിലാണ് കന്യ കൂടുതല്‍ തിളങ്ങിയത്. മലയാളം സീരിയലുകളില്‍ തുടങ്ങി തെലുങ്ക്, കന്നട, തമിഴ് ഭാഷകളിലെ അഭിനയ രംഗത്തും പ്രൊഡക്ഷന്‍ രംഗത്തുമെല്ലാം കന്യ ഭാരതി തന്റേതായ മുദ്ര പതിപ്പിച്ചിട്ടുണ്ട്.

actress kany bharathi about mayavathi

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES