വിനയന്‍ സംവിധാനം ചെയ്ത ആകാശഗംഗയിലെ യക്ഷി കഥാപാത്രത്തെ ഇന്നും മലയാളികള്‍ മറന്നിട്ടില്ല. അത്രയേറെ ജനശ്രദ്ധയാണ് ആ ഒറ്റ കഥാപാത്രം മയൂരി എന്ന നടിക്ക് നേടിക്കൊടുത്തത്. പിന്നീട് സമ്മര്‍ ഇന്‍ ബത്‌ലഹേം, ചന്ദാമാമാ, പ്രേം പൂജാരി, അരയന്നങ്ങളുടെ വീട് എന്നീ ചിത്രങ്ങളിലും മയൂരി തിളങ്ങി. എന്നാല്‍ പ്രശസ്തിയിലേക്കുയര്‍ന്നുവന്ന സമയത്താണ് ഏവരെയും ഞെട്ടിച്ചുകൊണ്ട് തന്റെ 22-ാം വയസില്‍ മയൂരി ആത്മഹത്യ ചെയ്യുന്നത്. എന്തിന് മയൂരി ആത്മഹത്യ ചെയ്‌തെന്ന ചര്‍ച്ചകള്‍ ഏറെ ഉണ്ടായെങ്കിലും ആര്‍ക്കും ഒരു സ്ഥിരീകരണത്തിലെത്താനായില്ല. നടി വിട പറഞ്ഞിട്ട് 20 വര്‍ഷങ്ങള്‍ പിന്നിടുമ്പോഴും ഇപ്പോളും ആത്മഹത്യക്ക്് പിന്നിലെ കാരണം രഹസ്യമായി തുടരുകയാണ്.
1983ല്‍ കൊല്‍ക്കത്തയില്‍ തമിഴ് ദമ്പതികളുടെ മകളായിട്ടാണ് മയൂരിയുടെ ജനനം. ശാലിനി എന്നായിരുന്നു യഥാര്‍ത്ഥപേര്. എട്ടാം ക്ലാസില്‍ പഠിക്കുമ്പോഴാണ് സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. കേയാര്‍ സംവിധാനം ചെയ്ത കുംഭകോണം ഗോപാലു എന്ന ചിത്രത്തില്‍ പാണ്ഡ്യരാജനൊപ്പം നായികയായി അഭിനയിച്ചു. കൗമാരക്കാരിയായിരുന്നിട്ടും, ഒരു നഴ്സായി പക്വമായ പ്രകടനമാണ് മയൂരി കാഴ്ച വച്ചത്.
അതേ വര്‍ഷം തന്നെ, സിബി മലയിലിന്റെ ബ്ലോക്ക്ബസ്റ്റര്‍ റൊമാന്റിക് കോമഡി ചിത്രമായ സമ്മര്‍ ഇന്‍ ബെത്ലഹേമില്‍ (1998) അഞ്ച് കേന്ദ്ര സ്ത്രീ കഥാപാത്രങ്ങളില്‍ ഒരാളായി മലയാളത്തില്‍ അരങ്ങേറ്റം കുറിച്ചു. സിനിമയില്‍ നിരവധി പ്രധാന കഥാപാത്രങ്ങള്‍ ഉണ്ടായിരുന്നിട്ടും, മയൂരിയുടെ കഥാപാത്രം ശ്രദ്ധ നേടി. കൂടുതല്‍ മലയാള ചിത്രങ്ങള്‍ മയൂരിയെ തേടിയെത്താന്‍ ആ ചിത്രം കാരണമായി.അടുത്ത രണ്ട് വര്‍ഷങ്ങളില്‍ മയൂരി മലയാളത്തില്‍ മാത്രം അഭിനയിച്ചു.ലോഹിതദാസിന്റെ 'അരയന്നങ്ങളുടെ വീട്' (2000) എന്ന ചിത്രത്തില്‍ മമ്മൂട്ടി അവതരിപ്പിച്ച രവീന്ദ്രനാഥ് എന്ന കഥാപാത്രത്തിന്റെ കാമുകി രാഗിണി ആയും മയൂരി എത്തി.പിന്നീട് സമ്മര്‍ പാലസ് (2000), ചേതാരം (2001) എന്നീ ചിത്രങ്ങളിലും മയൂരി വേഷമിട്ടു.
പൃഥ്വിരാജ് സുകുമാരനോടൊപ്പം സ്‌ക്രീന്‍ പങ്കിട്ടു. അതായിരുന്നു മയൂരിയുടെ അവസാനചിത്രം. ചിത്രം പുറത്തിറങ്ങിയതിന് തൊട്ടുപിന്നാലെ, 2005 ജൂണ്‍ 16ന് അണ്ണാനഗറിലെ വസതിയില്‍ മയൂരിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. 22-ാം വയസ്സില്‍ മയൂരി ജീവിതം അവസാനിപ്പിക്കുകയായിരുന്നു.യൂരിയുടെ തീരുമാനത്തിന് പിന്നിലെ കൃത്യമായ കാരണം ഇപ്പോഴും അജ്ഞാതമാണെങ്കിലും, അവര്‍ വിഷാദരോഗത്തിന് അടിമപ്പെട്ടിരുന്നുവെന്ന് റിപ്പോര്‍ട്ടുകളുണ്ട്.