മലയാളി പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മീന. നടിയുടെ ഭര്‍ത്താവിന്റെ വിയോഗം അപ്രതീക്ഷിതമായിരുന്നു. കോവിഡ് കാലഘട്ടത്തിന് ശേഷം രോഗബാധ മൂര്‍ച്ഛിച്ചതോടെയാണ് മീനയുടെ ഭര്‍ത്താവ് വിദ്യാസാഗര്‍ ചികിത്സയിലിരിക്കെ മരണപ്പെട്ടത്. ഇപ്പോള്‍ ലണ്ടനിലേക്ക് എത്തിയ നടിയുടെ കണ്‍മുന്നില്‍ നടന്ന ഒരു സംഭവത്തിന്റെ വീഡിയോ ആണ് നടി സോഷ്യല്‍മീഡിയ വഴി പങ്ക് വച്ചതാണ് ശ്രദ്ധേയമാകുന്നത്.
ലണ്ടന്‍ നഗരത്തില്‍ ചുറ്റിനടക്കവേ കണ്‍മുന്നില്‍ ഒരു ആത്മഹത്യ നടന്നതിന്റെ ദൃശ്യങ്ങളാണ് ഞെട്ടലോടെ നടി പങ്കുവച്ചത്. അപായ സൂചന മുഴക്കി പാഞ്ഞു പോകുന്ന പൊലീസ് വാഹനങ്ങളുടെ വീഡിയോയാണ് ആദ്യം പുറത്തു വന്നത്. തുടര്‍ന്ന് നിരവധി പേരാണ് സിനിമയുടെ ഷൂട്ടിംഗാണോ എന്ന തരത്തില്‍ ചോദ്യങ്ങള്‍ ഉന്നയിച്ചത്. എന്നാല്‍ ഇത് ഷൂട്ടിംഗൊന്നുമല്ലെന്നും റെയില്‍വേ ട്രാക്കിലേക്ക് ആരോ എടുത്തു ചാടുകയും ആത്മഹത്യാ ശ്രമം നടത്തുകയും ചെയ്തതിനെ തുടര്‍ന്ന് ട്രെയിനുകളെല്ലാം നിര്‍ത്തിവെക്കുകയും യാത്രക്കാരോട് എത്രയും പെട്ടെന്ന് സ്റ്റേഷന്‍ വിട്ട് പുറത്തു പോകാനും നിര്‍ദ്ദേശം നല്‍കുകയായിരുന്ന്ു അധികൃതര്‍ എന്നാണ് നടി പറഞ്ഞത്.
പിന്നാലെ സ്ഥലത്തേക്ക് ലണ്ടന്‍ പൊലീസും എയര്‍ ആംബുലന്‍സുകളും പാഞ്ഞെത്തുന്ന വീഡിയോയും നടി പങ്കുവച്ചിട്ടുണ്ട്. അധികതൃരുടെ നിര്‍ദ്ദേശം അനുസരിട്ട് നടി സ്റ്റേഷനു പുറത്തേക്ക് പോവുകയായിരുന്നു പിന്നീട് ചെയ്തത്. എന്തായാലും നടി രാജ്യത്ത് സംവിധാന മികവ് തന്നെയാണ് ദൃശ്യങ്ങളിലൂടെ പങ്ക് വച്ചിരിക്കുന്നത്.സംഭവം നടന്ന് മിനിറ്റുകള്‍ക്കുള്ളില്‍ തന്നെ പ്രദേശത്തേക്ക് എത്തിയ എയര്‍ ആംബുലന്‍സും പോലീസും അടങ്ങിയ സംവിധാനങ്ങളും സുരക്ഷകളും ഒക്കെ ഈ ദൃശ്യങ്ങളിലൂടെ തന്നെ വ്യക്തമാക്കുകയാണ്.
ഭര്‍ത്താവ് വിദ്യാസാഗറിന്റെ അപ്രതീക്ഷിത വിയോഗത്തോടെ തളര്‍ന്നു പോയ അവസ്ഥയിലായിരുന്നു മീനയും ഏകമകളും. പിന്നീട് മീനയ്ക്കും മകള്‍ക്കും താങ്ങായി നിന്നത് കൂട്ടുകാരായിരുന്നു.സോഫ്റ്റ് വെയര്‍ എന്‍ജിനിയര്‍ കൂടിയായ വിദ്യാസാഗര്‍ ശ്വാസകോശത്തില്‍ ഗുരുതരമായ രോഗബാധയെ തുടര്‍ന്നായിരുന്നു മരണപ്പെട്ടത്.ഐഎല്‍ഡി അഥവാ ഇന്റര്‍സ്റ്റീഷ്യല്‍ ലങ്ങ് ഡിസീസ്) എന്നാണ് ഈ രോഗം അറിയപ്പെടുന്നത്. ചികിത്സിക്കാന്‍ വൈകിപ്പോയിരുന്നു.
2009 ജൂണിലാണ് മീനയും വിദ്യാസാഗറും വിവാഹിതരായത്. ഇരുവരുടെയും മകളാണ് നൈനിക. 'തെരി' എന്ന ചിത്രത്തില്‍ വിജയ്യുടെ മകളായി അഭിനയിച്ചത് നൈനികയാണ്. ഭര്‍ത്താവിന്റെ മരണശേഷം മീന സോഷ്യല്‍ മീഡിയയില്‍ ആക്റ്റീവ് അല്ലായിരുന്നു. എന്നാല്‍ തന്റെ സുഹൃത്തുക്കളുടെ സ്നേഹവും കരുതലും മീനയ്ക്ക് കരുത്തു പകര്‍ന്നതോടെയാണ് വീണ്ടും സന്തോഷത്തിന്റെ ദിനങ്ങള്‍ ആ അമ്മയ്ക്കും മകളിലേക്കും തിരിച്ചെത്തിയത്.