ഞാന്‍ ശ്വസിക്കുന്നിടത്തോളം കാലം നീ ജീവിക്കും ഞാന്‍ നിന്നെ സ്‌നേഹിക്കുന്നു; ചിരു സര്‍ജയ്ക്കായ് കണ്ണുനനയിക്കുന്ന കുറിപ്പ് പങ്കുവച്ച് മേഘ്‌ന

Malayalilife
topbanner
 ഞാന്‍ ശ്വസിക്കുന്നിടത്തോളം കാലം നീ ജീവിക്കും ഞാന്‍ നിന്നെ സ്‌നേഹിക്കുന്നു; ചിരു സര്‍ജയ്ക്കായ് കണ്ണുനനയിക്കുന്ന കുറിപ്പ് പങ്കുവച്ച് മേഘ്‌ന

ന്നഡയിലെ ശ്രദ്ധേയനായ യുവ നടനും നടി മേഘ്നയുടെ ഭര്‍ത്താവുമായ ചിരഞ്ജീവി സര്‍ജ്ജയുടെ മരണത്തിന്റെ നടുക്കം ഇന്നും ആരാധകര്‍ക്കും സിനിമാലോകത്തിനും മാറിയിട്ടില്ല. ഹൃദയാഘാതം കാരണമാണ് ചിരു സര്‍ജ്ജ മരിച്ചത്. വലിയ ആരാധക പ്രവാഹമായിരുന്നു അദ്ദേഹത്തിന്റെ മരണം അറിഞ്ഞ് എത്തിയത്. ഗര്‍ഭണിയായ മേഘനയുടെ അവസ്ഥയാണ് എല്ലാവരെയും ഒരുപോലെ കണ്ണീരണിയിച്ചത്. കരഞ്ഞ് തളര്‍ന്നിരിക്കുന്ന മേഘ്നയെയാണ് കണാനായത്. സംസ്‌കാര ചടങ്ങിനിടെ ചിരുവിന്റെ നെഞ്ചില്‍ വീണ് കിടന്ന് പൊട്ടിക്കരഞ്ഞ മേഘ്നെയെ പണിപ്പെട്ടാണ് കുടുംബാംഗങ്ങള്‍ ആശ്വസിപ്പിച്ചത്. ചിരുവിന്റെ വിയോഗം ഉള്‍ക്കൊളളാന്‍ ഇനിയും കുടുംബത്തിന് കഴിഞ്ഞിട്ടില്ല. എനിക്ക് നിന്നെ തിരികെ വേണം, നീയില്ലാതെ പറ്റുന്നില്ലെന്നായിരുന്നു ധ്രുവ് കുറിച്ചത്. നീയില്ലാതെ നില്‍ക്കാനാവില്ലെന്നും ഇടയ്ക്ക് ചിരുവിനൊപ്പമുളള ചിത്രം പങ്കുവച്ച് ധ്രുവ കുറച്ചിരുന്നു. ഗര്‍ഭിണിയായ മേഘ്‌ന എങ്ങനെ ഇത് തരണം ചെയ്യുമെന്നാണ് എല്ലാവരുടെയും ആശങ്ക. ഇപ്പോള്‍ ചിരുവിനൊപ്പമുളള ചിത്രവും ഒപ്പം കണ്ണുനനയിക്കുന്ന ഒരു കുറിപ്പും പങ്കുവച്ച് മേഘ്‌ന എത്തിയിരിക്കയാണ്.

 ചിരു, ഞാന്‍ വീണ്ടും വീണ്ടും ശ്രമിച്ചു, പക്ഷേ ഞാന്‍ നിങ്ങളോട് പറയാന്‍ ആഗ്രഹിക്കുന്ന കാര്യങ്ങള്‍ വാക്കുകളില്‍ ഉള്‍പ്പെടുത്താന്‍ എനിക്ക് കഴിയില്ല. ലോകത്തിലെ എല്ലാ വാക്കുകള്‍ക്കും നീ എനിക്ക് ആരായിരുന്നുവെന്ന് വിവരിക്കാന്‍ കഴിയില്ല. എന്റെ സുഹൃത്ത്, എന്റെ കാമുകന്‍, എന്റെ പങ്കാളി, എന്റെ കുട്ടി, എന്റെ വിശ്വസ്തന്‍, എന്റെ ഹസ്ബാന്‍ഡ്- നിങ്ങള്‍ ഇതിനെല്ലാം ഉപരിയാണ്. നീ എന്റെ ആത്മാവിന്റെ ഒരു ഭാഗമാണ് ചിരു.വാതില്‍ കാണുമ്പോഴെല്ലാം മനസിലാക്കാന്‍ കഴിയാത്ത വേദന എന്റെ ആത്മാവിലൂടെ ഒഴുകുന്നു, 'ഞാന്‍ വീട്ടിലെത്തി എന്ന് ആക്രോശിച്ച് നിങ്ങള്‍ വരില്ല.

എല്ലാ ദിവസവും ഓരോ മിനിറ്റിലും നിങ്ങളെ തൊടാന്‍ കഴിയാത്തപ്പോള്‍ എന്റെ ഹൃദയത്തില്‍ മുങ്ങി പോകുന്ന പോലൊരു തോന്നല്‍ ഉണ്ടാകാറുണ്ട്. ആയിരം തവണ മരിക്കുന്ന പോലെ. സാവധാനവും വേദനാജനകവുമാണ്. പക്ഷേ, ഒരു മാന്ത്രികവിദ്യ പോലെ നിന്റെ സാന്നിധ്യം എനിക്ക് അനുഭവപ്പെടുന്നു. എനിക്ക് ബലഹീനത അനുഭവപ്പെടുമ്പോഴെല്ലാം നിങ്ങള്‍ ഒരു രക്ഷാധികാരി മാലാഖയെപ്പോലെ എന്റെ ചുറ്റിലുമുണ്ട്. നിങ്ങള്‍ എന്നെ വളരെയധികം സ്‌നേഹിക്കുന്നു, നിങ്ങള്‍ക്ക് എന്നെ തനിച്ചാക്കാന്‍ കഴിയില്ല, നിങ്ങള്‍ക്ക് കഴിയുമോ? നമ്മൂടെ കുഞ്ഞ് എനിക്ക് നിങ്ങള്‍ നല്‍കിയ വിലയേറിയ സമ്മാനമാണ് - നമ്മുടെ സ്‌നേഹത്തിന്റെ പ്രതീകമാണ്- ഈ മധുര അത്ഭുതത്തിന് ഞാന്‍ നിത്യമായി നന്ദിയുള്ളവളാണ്. നമ്മുടെ കുഞ്ഞായി നിന്നെ ഭൂമിയിലേക്ക് തിരികെ കൊണ്ടുവരാന്‍ എനിക്ക് കാത്തിരിക്കാനാവുന്നില്ല. നിങ്ങളെ വീണ്ടും ചേര്‍ത്തുപിടിക്കാന്‍ എനിക്ക് കാത്തിരിക്കാനാവില്ല. നിങ്ങളുടെ പുഞ്ചിരി വീണ്ടും കാണാന്‍ കാത്തിരിക്കാനാവില്ല. മുറി മുഴുവന്‍ പ്രകാശിപ്പിക്കുന്ന നിങ്ങളുടെ ചിരി കേള്‍ക്കാന്‍ കാത്തിരിക്കാനാവില്ല. ഞാന്‍ നിങ്ങള്‍ക്കായി കാത്തിരിക്കും, നിങ്ങള്‍ മറുവശത്ത് എനിക്കായി കാത്തിരിക്കും.
ഞാന്‍ ശ്വസിക്കുന്നിടത്തോളം കാലം നി ജീവിക്കും. നീ എന്നിലുണ്ട്. ഞാന്‍ നിന്നെ സ്‌നേഹിക്കുന്നു. ചിരുവിനെ ചേര്‍ത്ത് പിടിച്ചിരിക്കുന്നതിന്റെ ചിത്രവും മേഘ്‌ന പങ്കുവച്ചിട്ടുണ്ട്. കണ്ണുനിറയാതെ മേഘ്‌നയുടെ കുറിപ്പ് വായിച്ചു തീര്‍ക്കാനാകില്ല. നിരവധി പേരാണ് താരത്തിന് ആശ്വാസ വാക്കുകളുമായി എത്തിയിരിക്കുന്നത്. ധൈര്യമായും ആരോഗ്യത്തോടെയും ഇരിക്കുവെന്നും ദൈവം കൂടെ ഉണ്ടാകട്ടെ എന്നും ആരാധകര്‍ കമന്റ് ചെയ്യുന്നുണ്ട്.

ഏറെ നടുക്കത്തോടെയാണ് സിനിമാലോകം താരത്തിന്റെ മരണവാര്‍ത്ത കേട്ടത്.  ശ്വാസതടസ്സം, നെഞ്ചുവേദന എന്നിവ അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയിലേക്ക് കൊണ്ടു പോകും വഴി ഹൃദയാഘാതം സംഭവിക്കുകയായിരുന്നു. ആശുപത്രിയില്‍ അദ്ദേഹത്തിന്റെ ജീവന്‍ രക്ഷിക്കാന്‍ ഡോക്ടര്‍മാര്‍ പരമാവധി ശ്രമം നടത്തിയെങ്കിലും പരാജയപ്പെട്ടു.നടന്‍ അര്‍ജുന്റെ സഹോദരിയുടെ മകനാണ് ചിരഞ്ജീവി. 2009 ല്‍ തമിഴ് ചിത്രമായ സണ്ടക്കോഴിയുടെ റീമേക്കായ വായുപുത്രയിലൂടെയാണ് ചിരഞ്ജീവിയുടെ അഭിനയ ജീവിതം ആരംഭിച്ചത്. അര്‍ജുനായിരുന്നു ചിത്രത്തിന്റെ നിര്‍മാതാവ്. പത്ത് വര്‍ഷത്തോളം നീണ്ട കരിയറില്‍ 20 ലധികം സിനിമകളില്‍ അഭിനയിച്ചു.2018 ഏപ്രില്‍ മാസത്തിലായിരുന്നു ചിരഞ്ജീവിയും നടി മേഘ്നയും തമ്മിലുള്ള വിവാഹം. 'ആട്ടഗര' എന്ന ചിത്രത്തില്‍ ഒരുമിച്ച് അഭിനയിച്ച ഇരുവരുടെയും ഏറെ നാളത്തെ സൗഹൃദമാണ് വിവാഹത്തില്‍ എത്തിയത്. ആരോടും മിണ്ടാതെ ആകെ തകര്‍ന്നുള്ള മേഘ്‌നയുടെ വീഡിയോയും ചിത്രങ്ങളുമായിരുന്നു പുറത്തുവന്നത്. പ്രാര്‍ത്ഥനാ യോഗത്തിന് എത്തിയപ്പോള്‍ പ്രിയതമന് അരികില്‍ നിന്ന് കൈകൂപ്പി പ്രാര്‍ത്ഥിച്ച് തിരികെ പോവുകയായിരുന്നു താരം. ജൂനിയര്‍ ചിരു വൈകാതെ എത്തുമെന്നും ധൈര്യത്തോടെ ഇരിക്കൂയെന്നുമായിരുന്നു ആരാധകര്‍ താരത്തോട് പറയുന്നത്.


 

actress meghna raj shares a heart breaking note for chiru sarja

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES