Latest News

ചെറപ്പത്തിലെ ആസ്തമ മാറിയത് യോഗ പരിശീലിച്ചതോടെ; ഇപ്പോഴും സൗന്ദര്യം കാത്തുസൂക്ഷിക്കുന്ന സംയുക്തയുടെ യോഗ പരീശിലന ചിത്രങ്ങള്‍

Malayalilife
  ചെറപ്പത്തിലെ ആസ്തമ മാറിയത് യോഗ പരിശീലിച്ചതോടെ; ഇപ്പോഴും സൗന്ദര്യം കാത്തുസൂക്ഷിക്കുന്ന സംയുക്തയുടെ യോഗ പരീശിലന ചിത്രങ്ങള്‍

ലയാളികളുടെ പ്രിയപ്പെട്ട നായികയാണ് സംയുക്ത വര്‍മ്മ. നടന്‍ ബിജു മേനോനെ വിവാഹം കഴിച്ച് സിനിമയില്‍ നിന്നും വിട പറഞ്ഞെങ്കിലും താരം ഇടയ്ക്ക് പരസ്യചിത്രങ്ങളില്‍ പ്രത്യക്ഷപെടാറുണ്ട്. ഇപ്പോഴും സംയുക്ത വര്‍മ്മയെ കണ്ടാല്‍ അധികം പ്രായമൊന്നും തോന്നാറില്ല. ഇതിന്റെ രഹസ്യമാണ് ഇപ്പോള്‍ ആരാധകര്‍ ഏറ്റെടുക്കുന്നത്. യോഗയാണ് തന്റെ സൗന്ദര്യത്തിന്റെ രഹസ്യമെന്ന് തുറന്നുപറയുന്നതിനൊപ്പം സംയുക്ത വര്‍മ്മയുടെ യോഗ ചിത്രങ്ങളും ആരാധകര്‍ ഏറ്റെടുക്കുന്നു.

സാധാരണ സെലിബ്രിറ്റികളെ പോലെ ചുമ്മാ യോഗ പരിശീലിക്കുന്ന ആളല്ല സംയുക്തമേനോന്‍. മൈസൂരു ഉള്‍പെടെയുള്ള സ്ഥലങ്ങളില്‍ പോയി പഠിച്ച സര്‍ട്ടിഫൈഡ് യോഗ പരിശീലക കൂടിയാണ് സംയുക്ത. 16 വര്‍ഷമായി സംയുക്ത യോഗയെ കൂടെ കൂടിയിട്ട്. ബിജുമേനോന്‍ ഉള്‍പെടെ കുടുംബത്തിലെല്ലാവരും തന്നെ പ്രോല്‍സാഹിപ്പിക്കുന്നതാണ് യോഗയില്‍ ഉയരങ്ങള്‍ കീഴടക്കാന്‍ തന്നെ സഹായിക്കുന്നതെന്ന് സംയുക്ത വര്‍മ്മ പറയുന്നു. ശരീരഭാരം കുറയ്ക്കുക എന്ന ഒറ്റ ലക്ഷ്യംവെച്ചു മാത്രം യോഗ പരിശീലിക്കരുത്.തനിക്ക് ചെറുപ്പത്തില്‍ ആസ്മ ഉണ്ടായിരുന്നെന്നും എന്നാല്‍ അത് യോഗ പരിശീലിച്ചതോടെ മാറിയെന്നും സംയുക്ത വ്യക്തമാക്കുന്നു. യോഗ സ്ഥിരമാക്കിയാല്‍ ദേഷ്യം, മാനസികസമ്മര്‍ദം ഒന്നും അലട്ടില്ല. 



ഇപ്പോള്‍ തൃശൂരിലെ വീട്ടില്‍ അയല്‍പക്കത്തുള്ള വീട്ടമ്മമാര്‍ക്കായി സംയുക്ത യോഗ പഠിപ്പിക്കുന്നുണ്ട്.ബിജുവേട്ടന്റെയും മകന്‍ ദക്ഷിന്റെയും കാര്യങ്ങള്‍ക്ക് മുന്‍ഗണന കൊടുക്കുന്നതുകൊണ്ട് വലിയ രീതിയില്‍ ക്ലാസ് നടത്താനും സാധിക്കില്ല. മകനെ സ്‌കൂളില്‍ അയക്കും മുമ്പാണ് സംയുക്തയുടെ യോഗ പരിശീലനം. ബിജുവേട്ടന്‍ യോഗ പഠിക്കണമെന്നൊക്കെ പറയാറുണ്ടെങ്കിലും പരിശീലിക്കാന്‍ അദ്ദേഹത്തിന് സമയം കിട്ടാറില്ല. മകന്‍ ദക്ഷിനും യോഗയോട് കാര്യമായ താല്‍പര്യമില്ലെന്നും സംയുക്ത പറയുന്നു. എങ്കിലും യോഗ കൂടുതലായി പഠിക്കാന്‍ തന്നെയാണ് സംയുക്തയുടെ ആഗ്രഹം. കഠിനമായ യോഗാഭ്യാസം പോലും ഇപ്പോള്‍ ഈസിയായി ചെയ്യാന്‍ താരത്തിന് സാധിക്കുന്നുണ്ട്. ഇതിന്റെ ചിത്രങ്ങളും ആരാധകര്‍ ഏറ്റെടുക്കുന്നു.

   
 

Read more topics: # actress samyuktha varma,# yoga
actress samyuktha varma yoga

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES