Latest News

നടി ഊര്‍മ്മിള ഉണ്ണിയുടെ മകള്‍ ഉത്തര ഉണ്ണി വിവാഹിതയായി;  വധുവിനൊപ്പം ചേച്ചിയായി സംയുക്ത വര്‍മ്മ

Malayalilife
topbanner
നടി ഊര്‍മ്മിള ഉണ്ണിയുടെ മകള്‍ ഉത്തര ഉണ്ണി വിവാഹിതയായി;  വധുവിനൊപ്പം ചേച്ചിയായി സംയുക്ത വര്‍മ്മ

ലയാളി മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതയായ അഭിനേത്രിയാണ് ഊര്‍മ്മിള ഉണ്ണി. നെഗറ്റീവും പോസിറ്റീവുമായ നിരവധി കഥാപാത്രങ്ങള്‍ ഊര്‍മ്മിള ഉണ്ണി അഭിനയിച്ച് ഫലിപ്പിച്ചിട്ടുണ്ട്. നീണ്ട മുടിയും വിടര്‍ന്ന കണ്ണുകളുമുളള ഊര്‍മ്മിളയെ മലയാളികള്‍ക്ക് ഒരിക്കലും മറക്കാനാകില്ല. മിനിസ്‌ക്രീനിലും ബിഗ്ബസ്‌ക്രീനിലും ഊര്‍മ്മിള നിറഞ്ഞു നിന്നിരുന്നു. താരത്തിന്റെ മകള്‍ ഉത്തരയും അഭിനയത്തിലൂടെയും നൃത്തത്തിലൂടെയും മലയാളികള്‍ക്ക് പരിചിതമാണ്. സോഷ്യല്‍ മീഡിയയില്‍ സജീവയായ താരം നിരവധി സീരിയലുകളിലും സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.

1988 മുതല്‍ സിനിമയില്‍ സജീവയാണ് ഊര്‍മ്മിള. താരത്തിന്റെ ഒരേയൊരു മകള്‍ ഉത്തരയുടെ  വിവാഹനിശ്ചയം കുറച്ച് നാളുകള്‍ക്ക് മുന്‍പാണ് നടന്നത്. വിവാഹനിശ്ചയത്തിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഏപ്രില്‍ 5നാണ് വിവാഹം ഉറപ്പിച്ചത്. പിന്നാലെ വിവാഹം ചടങ്ങ് മാത്രമായി നടത്തുമെന്നും ആഘോഷങ്ങള്‍ മാറ്റിവെച്ചിരിക്കുകയാണെന്നും വ്യക്തമാക്കി താരം എത്തിയിരുന്നു. കൊറോണ വൈറസ് പടരുന്ന പശ്ചാത്തലത്തിലാണ് വിവാഹ ആഘോഷങ്ങള്‍ മാറ്റിവെച്ചത്. സാഹചര്യങ്ങള്‍ ശാന്തമായതിന് ശേഷം ആഘോഷപരിപാടികള്‍ നടത്തും. വിവാഹത്തില്‍ പങ്കെടുക്കുന്നതിനായി മുന്‍കൂട്ടി ടിക്കറ്റ് ബുക്ക് ചെയ്തവരോട് ക്ഷമ ചോദിക്കുന്നുവെന്നും താരം കുറിച്ചിരുന്നു. നിശ്ചയിച്ച തീയതില്‍ ലളിതമായി വിവാഹം നടത്തും. അമ്പലത്തില്‍ വെച്ച് താലികെട്ട് നടത്തുമെന്നും ഉത്തര ഉണ്ണി വ്യക്തമാക്കിയിട്ടുണ്ട്. ആഘോഷപരിപാടികള്‍ തീരുമാനിച്ചാല്‍ അതേക്കുറിച്ച് എല്ലാവരേയും അറിയിക്കും. എല്ലാവരും സുരക്ഷിതരായി ഇരിക്കണമെന്നും വേണ്ട മുന്‍കരുതലുകള്‍ എടുക്കണമെന്നും ഉത്തര കുറിച്ചിരുന്നു.

പിന്നാലെ വിവാഹം ഇന്ന് രാവിലെ കുടുംബാംഗങ്ങള്‍ മാത്രം പങ്കെടുത്ത ചടങ്ങില്‍ വച്ച് ക്ഷേത്രത്തില്‍ നടക്കുകയായിരുന്നു. കസവ് വസത്രമാണ് ചടങ്ങിന് എത്തിയവരെല്ലാം ധരിച്ചിരുന്നത്. ഉത്തരയ്ക്ക് ഒപ്പം തന്നെ നടിയും ബന്ധുവുമായ സംയുക്ത വര്‍മ്മയും ഉണ്ടായിരുന്നു. തുളസിമാല അന്യോന്യം അണിയിച്ചാണ് വിവാഹം നടന്നത്. വളരെ സിംപിളായിരുന്നു ചടങ്ങുകള്‍. നര്‍ത്തകിയും നടിയുമായ ഉത്തര ഉണ്ണിക്ക് ചിലങ്ക കെട്ടിക്കൊടുത്ത് ആണ്  നിതേഷ് നായര്‍ വിവാഹാഭ്യര്‍ഥന നടത്തിയത്. എറണാകുളം കുമ്പളത്തെ സ്വകാര്യ റിസോര്‍ട്ടില്‍ വച്ച് ഇരു കുടുംബങ്ങളുടെയും സാന്നിധ്യത്തിലായിരുന്നു വിവാഹനിശ്ചയം. ബംഗളൂരുവിലുള്ള ഡഠകദ എന്ന കമ്പനിയുടെ ഉടമയാണ് നിതേഷ് നായര്‍ .

actress uthara unni got married

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES