Latest News

നിങ്ങളുടെ വികാരങ്ങളെ വ്രണപ്പെടുത്ത രീതിയില്‍ എന്തെങ്കിലും സംസാരിച്ചിട്ടുണ്ടെങ്കില്‍ ഞാന്‍ ക്ഷമ ചോദിക്കുന്നു; ഒടുവില്‍ എല്ലാവരോടും മാപ്പ് പറഞ്ഞ് വനിത വിജയകുമാര്‍

Malayalilife
നിങ്ങളുടെ വികാരങ്ങളെ വ്രണപ്പെടുത്ത രീതിയില്‍ എന്തെങ്കിലും സംസാരിച്ചിട്ടുണ്ടെങ്കില്‍ ഞാന്‍ ക്ഷമ ചോദിക്കുന്നു; ഒടുവില്‍ എല്ലാവരോടും മാപ്പ് പറഞ്ഞ് വനിത വിജയകുമാര്‍

തെന്നിന്ത്യന്‍ താരം വനിത വിജയകുമാറിന്റെ മൂന്നാം വിവാഹം ദിവസങ്ങള്‍ക്ക് മുമ്പാണ് നടന്നത്. സിനിമാരംഗത്ത് നിന്നും തന്നെയുള്ള പീറ്ററാണ് വനിതയെ വിവാഹം കഴിച്ചത്. ഇപ്പോള്‍ ഇതിന്റെ പേരിലുള്ള വിഴുപ്പലക്കലുകളാണ് ഇപ്പോള്‍ തമിഴില്‍ നടക്കുന്നത്. വിവാഹമോചനം നേടാതെ മറ്റൊരു വിവാഹം പീറ്റര്‍ കഴിച്ചെന്ന് ആരോപിച്ച് ഭാര്യ രംഗത്തെത്തിയിരുന്നു. ഇതോടെ നടി ലക്ഷ്മി രാമകൃഷ്ണന്‍ വനിതയെയും ഭര്‍ത്താവിനെയും കുറ്റപ്പെടുത്തി രംഗത്തെത്തിയിരുന്നു. ലക്ഷമിയുടെ ട്വീറ്റിന് ചുട്ട മറുപടിയുമായി വനിതയും എത്തിയിരുന്നു. ഇതുവരെയും ട്വീറ്റിലൂടെയായിരുന്ന വനിതയുടെയും ലക്ഷ്മി  രാമ കൃഷ്ണന്റെയും യുദ്ധം കഴിഞ്ഞ ദിവസം ലൈവില്‍ എത്തിയിരുന്നു. ഇരുവരും ലൈവില്‍ ഒരു അഭിമുഖത്തിനെത്തിയതാണെങ്കിലും തുടുങ്ങും മുമ്പേ ഇരുവരും ലൈവില്‍ ചീത്ത വിളിക്കുകയായിരുന്നു. ലക്്ഷ്മിയെ ചെരുപ്പൂരി അടിക്കുമെന്ന് വരെ വനിത പറഞ്ഞിരുന്നു. പിന്നാലെ ലക്ഷ്മിയുമായളള വഴക്കിനിടെ നയന്‍താരയെയും വനിത ഈ പ്രശ്നത്തിലേക്ക് വലിച്ചിഴച്ചിരുന്നു.
നടി നയന്‍താരക്കെതിരെ നടത്തിയ ട്വീറ്റ് വിവാദമായതോടെ ആരാധകര്‍ വനിതയ്ക്കു നേരെ തിരിഞ്ഞു. സൈബര്‍ ആക്രമണം രൂക്ഷമായതോടെ ട്വിറ്റര്‍ അക്കൗണ്ട് പൂട്ടി നടി സ്ഥലം വിട്ടു. ലക്ഷ്മി നാരായണന്‍, കസ്തൂരി ശങ്കര്‍ എന്നിവരെ ടാഗ് ചെയ്താണ് വനിത ട്വീറ്റ് ചെയ്തത്. ട്വീറ്റില്‍ പെണ്‍പട്ടിയോട് നയന്‍താരയെ ഉപമിച്ചാണ് മോശം ഭാഷയില്‍ വനിത ആക്ഷേപിച്ചത്.

ഇപ്പോഴിതാ മാപ്പ് പറഞ്ഞ് എത്തിയിരിക്കുകയാണ് വനിത. തഞ്ചാവൂരാണ് എന്റെ നാട്. അതിന്റെ പൈതൃകത്തിലും സംസ്‌കാരത്തിലും എനിക്കേറെ അഭിമാനമുണ്ട്. എന്റെ കുടുംബത്തിലെ എല്ലാവരെയും വേദനിപ്പിക്കാനായി ഞാന്‍ ഒന്നും പറഞ്ഞിട്ടില്ല. ഇവിടെയുള്ള പുരുഷന്മാര്‍ അവരുടെ കുടുംബത്തെ ഉത്തരവാദിത്തങ്ങളോടും സത്യസന്ധമായും സംരക്ഷിക്കുന്നത് വലിയ അഭിമാനത്തോടെ ഞാന്‍ തന്നെ വിളിച്ച് പറഞ്ഞിട്ടുണ്ട്. തഞ്ചാവൂരില്‍ നിന്നുള്ള ഭര്‍ത്താവ് ആയതിനാല്‍ എന്റെ പിതാവിനെ കുറച്ച് ഞാന്‍ ഒരുപാട് സംസാരിച്ചിട്ടുണ്ട്. എന്റെ അമ്മയും തഞ്ചാവൂരില്‍ നിന്നുള്ളതാണ്. പക്ഷേ മറ്റൊരു ജാതിയിലായിരുന്നു. ഞാന്‍ പറഞ്ഞതോ ചെയ്തതോ ശരിക്കും തെറ്റാണെങ്കില്‍ ക്ഷമ ചോദിക്കുന്നതില്‍ എനിക്കൊരിക്കലും വിഷമമുണ്ടാകില്ല. പക്ഷേ ഞാന്‍ തെറ്റിദ്ധരിക്കപ്പെട്ടിരിക്കാം. എന്റെ പ്രിയപ്പെട്ട സഹോദരന്മാരോടും സഹോദരിമാരോടുമായി പറയുകയാണ്. നിങ്ങളോട് അനാദരവ് കാണുന്ന മറ്റൊരു വിഷയത്തില്‍ എന്റെ ദേഷ്യത്തോടെയുള്ള സംസാരം തെറ്റായി വ്യാഖ്യാനിക്കരുത്. നിങ്ങളുടെ വികാരങ്ങളെ വ്രണപ്പെടുത്ത രീതിയില്‍ എന്തെങ്കിലും സംസാരിച്ചിട്ടുണ്ടെങ്കില്‍ ഞാന്‍ ക്ഷമ ചോദിക്കുകയാണ്. എന്നും വനിത പറയുന്നു. വിവാഹം കഴിഞ്ഞ് ഇത്രെയും ദിവസങ്ങള്‍ പിന്നിട്ടിട്ടും വിവാദങ്ങള്‍ ഒന്നിനു പിറകേ മറ്റൊന്നായി ഉര്‍ന്നുകൊണ്ടിരിക്കയാണ്.

actress vanitha vijayakumar apologises

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES