Latest News

'ബ്രാഡ് പിറ്റ് താങ്കള്‍ക്കൊപ്പം ഓട്ടോറിക്ഷയില്‍ ഇരിക്കുകയാണെങ്കില്‍, താങ്കള്‍ ഓട്ടോയുടെ മീറ്ററിലേക്ക് ശ്രദ്ധിക്കുമോ? 'എന്റെ കണ്ണുകള്‍ എപ്പോഴും ആദിത്യ ധറില്‍ തന്നെയായിരിക്കും' എന്ന മറുപടിയുമായി യാമി ഗൗതം; മറുപടി സോഷ്യല്‍ മീഡിയയില്‍ വൈറല്‍ 

Malayalilife
 'ബ്രാഡ് പിറ്റ് താങ്കള്‍ക്കൊപ്പം ഓട്ടോറിക്ഷയില്‍ ഇരിക്കുകയാണെങ്കില്‍, താങ്കള്‍ ഓട്ടോയുടെ മീറ്ററിലേക്ക് ശ്രദ്ധിക്കുമോ? 'എന്റെ കണ്ണുകള്‍ എപ്പോഴും ആദിത്യ ധറില്‍ തന്നെയായിരിക്കും' എന്ന മറുപടിയുമായി യാമി ഗൗതം; മറുപടി സോഷ്യല്‍ മീഡിയയില്‍ വൈറല്‍ 

ഹോളിവുഡ് സൂപ്പര്‍താരം ബ്രാഡ് പിറ്റിനൊപ്പം ഓട്ടോറിക്ഷയില്‍ യാത്ര ചെയ്യാന്‍ അവസരം ലഭിച്ചാല്‍ എന്തായിരിക്കും പ്രതികരണം? കൗതുകകരമായ ഈ ചോദ്യത്തിന് ബോളിവുഡ് നടി യാമി ഗൗതം നല്‍കിയ മറുപടിയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമാകുന്നത്. തന്റെ പുതിയ ചിത്രമായ 'നയീ നവേലി'യുടെ അഹമ്മദാബാദിലെ പ്രൊമോഷന്‍ പരിപാടിക്കിടെയായിരുന്നു സംഭവം.

പരിപാടിക്കിടെ അവതാരകന്‍ യാമിയോട് രസകരമായ ഒരു ചോദ്യം ചോദിച്ചു. 'ബ്രാഡ് പിറ്റ് താങ്കള്‍ക്കൊപ്പം ഓട്ടോറിക്ഷയില്‍ ഇരിക്കുകയാണെങ്കില്‍, താങ്കള്‍ ഓട്ടോയുടെ മീറ്ററിലേക്ക് ശ്രദ്ധിക്കുമോ?' ഇതായിരുന്നു ചോദ്യം. എന്നാല്‍ ഹോളിവുഡ് താരത്തിന്റെ പേര് കേട്ട് പതറാതെ യാമി ഉടന്‍ തന്നെ തന്റെ ഭര്‍ത്താവും പ്രശസ്ത സംവിധായകനുമായ ആദിത്യ ധറിനെ പരാമര്‍ശിച്ച് മറുപടി നല്‍കി: 'എന്റെ കണ്ണുകള്‍ എപ്പോഴും ആദിത്യ ധറില്‍ തന്നെയായിരിക്കും'. 

യാമിയുടെ ഈ മറുപടി ഹാളിലുണ്ടായിരുന്ന ആരാധകരുടെ വലിയ കയ്യടിയും ആര്‍പ്പുവിളികളുമാണ് നേടിയത്. 2021 ജൂണിലായിരുന്നു യാമി ഗൗതമും ആദിത്യ ധറും തമ്മിലുള്ള വിവാഹം. 2024 മേയിലാണ് ഇവര്‍ക്ക് 'വേദവിദ്' എന്ന മകന്‍ ജനിക്കുന്നത്. കഴിഞ്ഞ മാസം ഗുജറാത്തിലെ ഏക്താ നഗറില്‍ നടന്ന 72-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാര ചടങ്ങിലും ഇരുവരും വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. 'ആര്‍ട്ടിക്കിള്‍ 370' എന്ന ചിത്രത്തിലെ മികച്ച പ്രകടനത്തിന് യാമി ഗൗതമിന് മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരം ലഭിച്ചപ്പോള്‍, അതേ ചിത്രത്തിന്റെ നിര്‍മ്മാതാവ് എന്ന നിലയില്‍ ആദിത്യ ധറിന് മികച്ച ചിത്രത്തിനുള്ള പുരസ്‌കാരവും ലഭിച്ചിരുന്നു. 

 തമിഴ് സംവിധായകന്‍ ബാലാജി മോഹന്‍ ബോളിവുഡില്‍ അരങ്ങേറ്റം കുറിക്കുന്ന 'നയീ നവേലി' എന്ന ഹൊറര്‍-കോമഡി ചിത്രത്തിന്റെ റിലീസിനായുള്ള തയ്യാറെടുപ്പിലാണ് യാമി ഗൗതം. ഒക്ടോബര്‍ 16-ന് ചിത്രം തിയേറ്ററുകളിലെത്തും. ആദിനാഥ് കോത്താരെ, മിതാ വസിഷ്ഠ്, സോണാല്‍ ഝാ, സുനിത രാജ്വര്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

Read more topics: # യാമി ഗൗതം
aditya dhar yami gautams

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES