Latest News

എന്റെ പ്രിയപ്പെട്ടവര്‍ക്കൊപ്പം ഒരു യാട്ടില്‍; ഈ ഓര്‍മകള്‍ക്ക് വിലമതിക്കാനാവില്ല : അമ്മയും അനിയത്തിമാര്‍ക്കുമൊപ്പം ദുബൈയ് യാത്ര നടത്തി അഹാന; ദിയയെ ഒഴിവാക്കിയോ എന്ന ചോദ്യവുമായി സോഷ്യല്‍മീഡിയ

Malayalilife
 എന്റെ പ്രിയപ്പെട്ടവര്‍ക്കൊപ്പം ഒരു യാട്ടില്‍; ഈ ഓര്‍മകള്‍ക്ക് വിലമതിക്കാനാവില്ല : അമ്മയും അനിയത്തിമാര്‍ക്കുമൊപ്പം ദുബൈയ് യാത്ര നടത്തി അഹാന; ദിയയെ ഒഴിവാക്കിയോ എന്ന ചോദ്യവുമായി സോഷ്യല്‍മീഡിയ

മലയാളികള്‍ക്ക് സുപരിചിതരാണ് നടന്‍ കൃഷ്ണകുമാറിന്റെ പെണ്‍മക്കള്‍. സോഷ്യല്‍ മീഡിയയില്‍ നാല് മക്കളും സജീവമാണ്. അച്ഛന്റെ പാത പിന്തുടര്‍ന്ന് അഹാന സിനിമയിലെത്തി. എന്നാല്‍ യൂട്യൂബിലൂടെയും, ഇന്‍സ്റ്റഗ്രാമിലൂടെയുമായി ജീവിത വിശേഷങ്ങള്‍ പങ്കുവെക്കാന്‍ ആരും മറക്കാറില്ല. വീട്ടിലെ വിശേഷങ്ങളും, യാത്രകളുമൊക്കെയാണ് വ്ളോഗിലെ കണ്ടന്റ്. ന്നു.

എത്ര തിരക്കാണെങ്കിലും കുടുംബത്തിനൊപ്പമായി യാത്ര ചെയ്യാന്‍ സമയം കണ്ടെത്താറുണ്ട് അഹാന. കഴിഞ്ഞ ദിവസമായിരുന്നു കുടുംബസമേതമായി ദുബായിലേക്ക് പോയത്. അടുത്ത യാത്രയ്ക്ക് സമയമായെന്ന് പറഞ്ഞെങ്കിലും പോവുന്ന സ്ഥലം ഏതാണെന്നത് വെളിപ്പെടുത്തിയിരുന്നില്ല. പുതിയ പോസ്റ്റിലൂടെയായിരുന്നു ദുബായ് വിശേഷങ്ങള്‍ പങ്കുവെച്ചത്. 

വിന്റര്‍, സണ്‍സെറ്റ്, ദുബായ്, പിന്നെ എനിക്കേറെ പ്രിയപ്പെട്ടവരും. കുറേക്കാലമായി ആഗ്രഹിച്ച വെക്കേഷന്‍ എന്ന ക്യാപ്ഷനോടെയായിരുന്നു അഹാന ചിത്രങ്ങള്‍ പങ്കുവെച്ചത്. ഇത്തവണയും ദിയയെ കൂട്ടിയില്ലേ, ദിയയുടെ കുറവ് കാണാനുണ്ട്. ദിയ വരാഞ്ഞിട്ടാണോ, അതോ നിങ്ങള്‍ വിളിച്ചില്ലേ, അമ്മ ഒരു രക്ഷയുമില്ല, അമ്മയാണ് ശരിക്കും ആഘോഷിക്കുന്നത്, തുടങ്ങിയ പ്രതികരണങ്ങളാണ് പോസ്റ്റിന് താഴെയുള്ളത്.
 

Read more topics: # അഹാന.
ahaana krishna enjoying her vacation trip

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES