ഇതാണോ കാവിലെ പാട്ടുമത്സരം? വീടിനടുത്ത് രാവിലെ മുതല്‍ രാത്രി വരെ ഒരേ ശല്യം,? വീഡിയോയെടുത്ത് പോസ്റ്റ് ചെയ്ത് അഹാന; വീടിനടുത്തുള്ള ക്ഷേത്രത്തിലെ കാതടപ്പിക്കുന്ന ശബ്ദത്തിനെതിരേ അഹാനാ കൃഷ്ണകുമാര്‍

Malayalilife
ഇതാണോ കാവിലെ പാട്ടുമത്സരം? വീടിനടുത്ത് രാവിലെ മുതല്‍ രാത്രി വരെ ഒരേ ശല്യം,? വീഡിയോയെടുത്ത് പോസ്റ്റ് ചെയ്ത് അഹാന; വീടിനടുത്തുള്ള ക്ഷേത്രത്തിലെ കാതടപ്പിക്കുന്ന ശബ്ദത്തിനെതിരേ അഹാനാ കൃഷ്ണകുമാര്‍

വീടിനടുത്തെ അമ്പലത്തില്‍നിന്നുള്ള പാട്ടിന്റെ ഒച്ചയ്‌ക്കെതിരേ രൂക്ഷമായി പ്രതികരിച്ച് നടി അഹാനാകൃഷ്ണകുമാര്‍. മരുതംകുഴിയിലെ വീടിനു സമീപമുള്ള അമ്പലത്തിന്റെ പാട്ടുപെട്ടിയില്‍നിന്നുള്ള കാതടപ്പിക്കുന്ന ഒച്ചയിലെ പാട്ടുകളുടെ വീഡിയോ പങ്കുവെച്ചുകൊണ്ടായിരുന്നു..

ക്ഷേത്രത്തില്‍ നിന്നുള്ള പാട്ട് വച്ച ലൗഡ്‌സ്പീക്കറുകളില്‍ ഒരെണ്ണം അഹാന കൃഷ്ണയുടെ വീടിനരികെയാണ് വച്ചിരിക്കുന്നത്. സമയവും സാഹചര്യവും നോക്കാതെ ആരാധനായലങ്ങളില്‍ ഉച്ചത്തില്‍ പാട്ട് വയ്ക്കുന്നതിനെ വിമര്‍ശിച്ചാണ് അഹാന രംഗത്തെത്തിയിരിക്കുന്നത്. ഇന്‍സ്റ്റഗ്രാം സ്റ്റോറിയായി അഹാന പങ്കുവച്ച വിഡിയോയും കുറിപ്പുകളും മിനിറ്റുകള്‍ കൊണ്ട് വലിയ ചര്‍ച്ചയായി.

ഉത്സവവേളകളില്‍ അമ്പലത്തിനുള്ളിലെ കാര്യങ്ങള്‍ എല്ലാവരും കേള്‍ക്കാന്‍ ആഗ്രഹിക്കുന്നു എന്ന് സംഘാടകര്‍ കരുതുന്നത്. രാവിലെ ഒന്‍പതു മണിക്ക് ആരംഭിച്ച് രാത്രി പത്തോ പതിനൊന്നോ വരെ ഉച്ചത്തില്‍ പാട്ടും മറ്റും പ്ലേ ചെയ്യുകയാണ്. പലപ്പോഴും ഇത് സമീപത്തുള്ളവരുടെ സമാധാനം തകര്‍ക്കുന്ന നിലയിലേക്ക് മാറുന്നു. അമ്പലത്തിലെ പ്രാര്‍ത്ഥനയും മറ്റും കേള്‍ക്കാന്‍ ആഗ്രഹിക്കുന്നവര്‍ ക്ഷേത്ര പരിസരത്ത് പോയി കേള്‍ക്കും' എന്നും അഹാന കുറിച്ചു.

അടുത്ത സ്റ്റോറിയില്‍ സ്പീക്കറില്‍ നിന്ന് 'സരക്ക് വച്ചിരുക്കാ' എന്ന സിനിമാ ഗാനം കേള്‍ക്കുന്ന വീഡിയോയാണ് നടി പങ്കുവച്ചിരിക്കുന്നത്. 'അമ്പലത്തില്‍ ഇടാന്‍ പറ്റിയ സൂപ്പര്‍ പാട്ട്, ഹര ഹരോ ഹര ഹര' എന്ന കാപ്ഷനോടെയാണ് ഈ വീഡിയോ പങ്കുവച്ചിരിക്കുന്നത്. 'എനിക്കും എന്റെ ഫോണിനും ഈ മ്യൂസിക് ബീറ്റിനൊപ്പം വൈബ് അടിക്കണം' എന്നാണ് മറ്റൊരു സ്റ്റോറിയില്‍ താരത്തിന്റെ പരാമര്‍ശം. 

പിറ്റേ ദിവസം രാവിലെ തന്നെ അമ്പലത്തിലെ പാട്ട് കച്ചേരി ആരംഭിച്ചതിനെ വിമര്‍ശിച്ചും അഹാന വീഡിയോ പങ്കുവച്ചിട്ടുണ്ട്. 'ഗുഡ് മോണിങ്, ഇതാണോ കാവിലെ പാട്ട് മത്സരം എന്ന് പറയുന്ന സാധനം?' എന്ന് ചോദിച്ചു കൊണ്ടാണ് അഹാനയുടെ ഇന്‍സ്റ്റഗ്രാം സ്റ്റോറി. 'വയ്യ എനിക്ക് ഈ പാട്ടുകാരെക്കൊണ്ട്' എന്ന ക്യാപ്ഷനോടെ സ്വന്തം ചിത്രവും അഹാന പങ്കുവച്ചിട്ടുണ്ട്.
        


        

ahaana krishna on blaring of loudspeakers

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES