Latest News

ആഹാനയുടെ സെല്‍ഫിയില്‍ മുഖ്യന്റെ എന്‍ട്രി; ഗൗരവം കളയാതെ ചെറു പുഞ്ചിരി കൊടുത്ത് നൈസ് ഷോട്ട്; ആര്‍ക്കും സമീപിക്കാവുന്ന ഊഷ്മള വ്യക്തിത്വമെന്ന് കുറിപ്പുമായി താരം; സോഷ്യല്‍ മീഡിയയില്‍ പൊരിഞ്ഞ ചര്‍ച്ച

Malayalilife
 ആഹാനയുടെ സെല്‍ഫിയില്‍ മുഖ്യന്റെ എന്‍ട്രി; ഗൗരവം കളയാതെ ചെറു പുഞ്ചിരി കൊടുത്ത് നൈസ് ഷോട്ട്; ആര്‍ക്കും സമീപിക്കാവുന്ന ഊഷ്മള വ്യക്തിത്വമെന്ന് കുറിപ്പുമായി താരം; സോഷ്യല്‍ മീഡിയയില്‍ പൊരിഞ്ഞ ചര്‍ച്ച

കൃഷ്ണകുമാറിന്റെ മകളും നടിയുമായ അഹാന കൃഷ്ണ കുമാര്‍ മുഖ്യമന്ത്രി പിണറായി വിജയനൊപ്പം പകര്‍ത്തിയ ഒരു സെല്‍ഫി സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായ സംവാദങ്ങള്‍ക്ക് തിരികൊളുത്തിയിരിക്കുകയാണ്. ഒരു വിമാനയാത്രയ്ക്കിടെ നടന്ന അപ്രതീക്ഷിത കൂടിക്കാഴ്ചയുടെ ചിത്രം, മുഖ്യമന്ത്രിയെ 'ഊഷ്മള വ്യക്തിത്വം' എന്ന് വിശേഷിപ്പിച്ചുകൊണ്ടുള്ള അടിക്കുറിപ്പോടെയാണ് അഹാന തന്റെ ഇന്‍സ്റ്റാഗ്രാം സ്റ്റോറിയിലൂടെ പങ്കുവെച്ചിരിക്കുന്നത്. 'അതീവ സ്‌നേഹസമ്പന്നനും എപ്പോള്‍ വേണമെങ്കിലും സമീപിക്കാവുന്നതുമായ വ്യക്തി,' എന്നായിരുന്നു ഇന്‍സ്റ്റാഗ്രാം സ്റ്റോറിയില്‍ അഹാന കുറിച്ചത്. ഈ വിശേഷണം, രാഷ്ട്രീയ ഭേദമന്യേ സൈബര്‍ ലോകത്ത് വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരിക്കുകയാണ്. 

നടനും ബിജെപി നേതാവുമായ കൃഷ്ണകുമാറിന്റെ മകളായ അഹാനയുടെ ഈ പ്രതികരണം അതുകൊണ്ടുതന്നെ സവിശേഷമായ ശ്രദ്ധയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പിടിച്ചുപറ്റുന്നത്. ഇതോടെ നടിയുടെ പതിവ് യാത്രാനുഭവങ്ങളില്‍ നിന്നും ഇത് വ്യത്യസ്തമായി. സംസ്ഥാനത്തിന്റെ ഭരണത്തലവനെക്കുറിച്ചുള്ള വ്യക്തിപരമായ നിരീക്ഷണം പങ്കുവെച്ചത് അപ്രതീക്ഷിതമായിരുന്നു. 

സാമൂഹിക മാധ്യമങ്ങളില്‍ ഏറെ സ്വാധീനമുള്ള വ്യക്തിത്വമാണ് അഹാന കൃഷ്ണ. തന്റെ യാത്രാവിശേഷങ്ങളും കുടുംബത്തിലെ സന്തോഷ നിമിഷങ്ങളും അവര്‍ സ്ഥിരമായി ആരാധകരുമായി പങ്കുവെക്കാറുണ്ട്. എന്നാല്‍, ഈ സൗഹൃദപരമായ കൂടിക്കാഴ്ചയുടെ ദൃശ്യം അവരുടെ പതിവ് പോസ്റ്റുകളില്‍ നിന്ന് വേറിട്ടുനില്‍ക്കുന്ന ഒന്നായി മാറി. ഇന്‍സ്റ്റാഗ്രാം സ്റ്റോറി ആയതിനാല്‍ നേരിട്ടുള്ള പ്രതികരണങ്ങള്‍ക്ക് പരിമിതികളുണ്ടായിരുന്നെങ്കിലും, ചിത്രത്തിന്റെ സ്‌ക്രീന്‍ഷോട്ടുകള്‍ മറ്റ് പ്ലാറ്റ്ഫോമുകളില്‍ അതിവേഗം പ്രചരിക്കുകയായിരുന്നു. വ്യക്തിപരമായ അനുഭവത്തിന്റെ പങ്കുവെക്കല്‍ എന്നതിലുപരി, ഈ ചിത്രം ഒരു രാഷ്ട്രീയ സംവാദമായി മാറി എന്നതും ശ്രദ്ധേയമാണ്.

ahaanas selfie with chief minister

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES