Latest News

ഞാൻ വർഷങ്ങളായി ഈ രഹസ്യം ആരോടും പറയാതെ സൂക്ഷിച്ചിരിക്കുകയായിരുന്നു; എന്റെ ആദ്യത്തെ സിനിമ അതല്ല; വെളിപ്പെടുത്തലുമായി നടി അഹാന കൃഷ്‍ണ

Malayalilife
ഞാൻ വർഷങ്ങളായി ഈ രഹസ്യം ആരോടും പറയാതെ സൂക്ഷിച്ചിരിക്കുകയായിരുന്നു; എന്റെ ആദ്യത്തെ സിനിമ അതല്ല; വെളിപ്പെടുത്തലുമായി നടി അഹാന കൃഷ്‍ണ

നടന്‍ കൃഷ്ണ കുമാറിന്റെ മകളാണ് നടി അഹാന കൃഷ്ണകുമാര്‍. ചുരുക്കം സിനിമകളിലൂടെ മലയാളി പ്രേക്ഷക ഹൃദയങ്ങളില്‍ ചേക്കേറിയ താരം കൂടിയാണ് അഹാന. ഇപ്പോഴിതാ, തന്റെ ആദ്യസിനിമ ഏതാണ്? എന്ന് തുറന്നുപറഞ്ഞിരിക്കുകയാണ് താരം. എന്നാല്‍ അതിനും വളരെ വര്‍ഷങ്ങള്‍ക്കു മുന്‍പേ ഇറങ്ങിയ ഒരു സീരിയലില്‍ താന്‍ അഭിനയിച്ചിട്ടുണ്ടെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് താരം.

അച്ഛന്‍ കൃഷ്ണകുമാറിനോടൊപ്പമാണ് അഹാന ആദ്യമായി ക്യാമറക്കു മുന്‍പില്‍ എത്തിയത്. കൃഷ്ണകുമാര്‍ അഭിനയിച്ച ഒരു സീരിയലില്‍ സുഹൃത്തിന്റെ കുഞ്ഞായിട്ടാണ് അഹാന പ്രത്യക്ഷപ്പെട്ടത്. തന്റെ ആദ്യത്തെ കോ-ആക്ടര്‍ അച്ഛനായിരുന്നു എന്നു പറഞ്ഞുകൊണ്ടാണ് കൃഷ്ണകുമാറിന്റെ പിറന്നാള്‍ ദിനത്തില്‍ അഹാനയുടെ പോസ്റ്റ് എത്തിയിരിക്കുന്നത്.

നടിയുടെ വാക്കുകള്‍...

'എന്റെ ആദ്യ കോ-ആക്ടറിന് 57-ാം പിറന്നാള്‍ ആശംസകള്‍. അഭിനയത്തിലേക്കുള്ള എന്റെ അരങ്ങേറ്റം 'ഞാന്‍ സ്റ്റീവ് ലോപ്പസി'ലൂടെ ആയിരുന്നില്ല. വര്‍ഷങ്ങള്‍ക്ക് മുമ്പ് അച്ഛന്‍ അഭിനയിച്ചുകൊണ്ടിരുന്ന ഒരു സീരിയലില്‍ രണ്ട് സീനുകളില്‍ അച്ഛന്റെ സുഹൃത്തിന്റെ മകളായി അഭിനയിക്കാന്‍ ഒരു കുട്ടിയെ ആവശ്യമുണ്ടായിരുന്നു. മറ്റൊരു കുട്ടിയെ കണ്ടെത്താന്‍ കഴിയാതെ വന്നപ്പോള്‍, ആ ജോലി ചെയ്യാന്‍ അധികം പ്രതിഫലം ചോദിക്കാത്ത ഒരു നല്ല ഓപ്ഷന്‍ അവര്‍ കണ്ടെത്തി. ഇതില്‍ ഞാന്‍ എനിക്ക് വേണ്ടി ഡബ്ബ് ചെയ്തിട്ടുമുണ്ട്. ആ ശബ്ദങ്ങളെല്ലാം ഒരു സ്റ്റുഡിയോയില്‍ എന്നെക്കൊണ്ട് എന്റെ അച്ഛന്‍ തന്നെ ചെയ്യിച്ചതാണ്.

വര്‍ഷങ്ങളായി ഈ രഹസ്യം ആരോടും പറയാതെ സൂക്ഷിച്ചിരിക്കുകയായിരുന്നു. ഇത് എന്നു പോസ്റ്റ് ചെയ്യുമെന്ന് ഞാന്‍ എന്നോട് തന്നെ ചോദിക്കുമ്പോള്‍ ഞാന്‍ ശരിക്കും പ്രശസ്തയാകുമ്പോള്‍ എന്നായിരുന്നു എന്റെ ഉത്തരം. ഇന്ന് അച്ഛന്റെ ജന്മദിനത്തില്‍ എന്ത് പോസ്റ്റ് ചെയ്യണമെന്ന് ആലോചിച്ചപ്പോള്‍ പെട്ടെന്ന് എന്റെ മനസിലേക്ക് ഇക്കാര്യം ഓടിയെത്തി. ഞാന്‍ നിധിപോലെ കാത്തുസൂക്ഷിച്ചിരുന്ന ആ രഹസ്യം എല്ലാവരോടും പങ്കുവെയ്ക്കാന്‍ സമയമായെന്ന് എനിക്കു തോന്നി', അഹാന കുറിച്ചു.

ahana krishna about her first movie

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES