Latest News

ഗര്‍ഭിണി സ്വര്‍ണ്ണമിട്ട് ഫോട്ടോ എടുക്കേണ്ടെന്ന് ഒരു സ്ത്രീ തന്നെ എന്നോട് പറഞ്ഞു; നിനക്ക് തടിയാണ്, നീ വെളുത്തിട്ടാണ് എന്നൊക്കെ പറയുന്നത് കേള്‍ക്കുമ്പോള്‍ ദേഷ്യം വരും;സിനിമയില്‍ തടിയുടെ പേരില്‍ ഒഴിവാക്കി; ; വെളിപ്പെടുത്തലുമായി ഐമ റോസി 

Malayalilife
 ഗര്‍ഭിണി സ്വര്‍ണ്ണമിട്ട് ഫോട്ടോ എടുക്കേണ്ടെന്ന് ഒരു സ്ത്രീ തന്നെ എന്നോട് പറഞ്ഞു; നിനക്ക് തടിയാണ്, നീ വെളുത്തിട്ടാണ് എന്നൊക്കെ പറയുന്നത് കേള്‍ക്കുമ്പോള്‍ ദേഷ്യം വരും;സിനിമയില്‍ തടിയുടെ പേരില്‍ ഒഴിവാക്കി; ; വെളിപ്പെടുത്തലുമായി ഐമ റോസി 

മലയാള സിനിമയില്‍ ചുരുങ്ങിയ കാലം കൊണ്ട് ശ്രദ്ധേയമായ വേഷങ്ങള്‍ കൈകാര്യം ചെയ്ത താരമാണ് ഐമ റോസി. 'ജേക്കബിന്റെ സ്വര്‍ഗ്ഗരാജ്യം', 'മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍', 'ആര്‍.ഡി.എക്‌സ്' തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായ ഐമ ഇപ്പോള്‍ തന്റെ കരിയറില്‍ നേരിടേണ്ടി വന്ന കയ്‌പ്പേറിയ അനുഭവങ്ങള്‍ തുറന്നുപറയുകയാണ്. ശാരീരിക രൂപത്തിന്റെ പേരിലും ഗര്‍ഭിണിയായതിന്റെ പേരിലും തനിക്ക് നേരിടേണ്ടി വന്ന അവഗണനകളെക്കുറിച്ചാണ് താരം വെളിപ്പെടുത്തിയത്. ഒരു സിനിമയ്ക്കായി താന്‍ നടത്തിയ കഠിനാധ്വാനവും ഒടുവില്‍ ലഭിച്ച തിരിച്ചടിയും ഐമ ഓര്‍ത്തെടുത്തു. 

ആ സിനിമയ്ക്കായി ശരീരഭാരം കുറച്ചിട്ടും വണ്ണത്തിന്റെ പേരില്‍ തന്നെ ഒഴിവാക്കിയെന്ന് താരം പറഞ്ഞു. 'സിനിമയില്‍ നിന്നും നേരിട്ട അവഗണനകള്‍ എന്നെ കുറച്ച് വിഷാദത്തിലാക്കി. ആ സിനിമയ്ക്കായി ഞാന്‍ ഒരുപാട് കഷ്ടപ്പെട്ടിരുന്നു. എന്നാല്‍ പെട്ടെന്നൊരു ദിവസം അവര്‍ പറയുകയാണ്, നിനക്ക് ഭയങ്കര തടിയാണ് എന്ന്. അത്രയും വണ്ണം കുറച്ച ശേഷമാണ് എന്നെ മാറ്റുന്നത്. നിരസിക്കുന്നതിനും ഒരു രീതിയുണ്ട്. നിനക്ക് തടിയാണ്, നീ വെളുത്തിട്ടാണ് എന്നൊക്കെ പറയുന്നത് കേള്‍ക്കുമ്പോള്‍ ദേഷ്യം വരും.' - ഐമ റോസി 

പഴയ കാലത്തെ അപേക്ഷിച്ച് ഇന്ന് സിനിമയില്‍ രൂപത്തിന്റെ പേരില്‍ ആളുകളെ ഒഴിവാക്കുന്നത് ഒരു മയവുമില്ലാതെയാണെന്നും ഐമ കൂട്ടിച്ചേര്‍ത്തു. കറുപ്പും വെളുപ്പും തിരിച്ചുള്ള വിവേചനം ഇപ്പോഴും നിലനില്‍ക്കുന്നുണ്ടെന്നും അതിനോട് തനിക്ക് ഒട്ടും യോജിപ്പില്ലെന്നും താരം വ്യക്തമാക്കി. സിനിമയില്‍ മാത്രമല്ല, പരസ്യരംഗത്തും തനിക്ക് മോശം അനുഭവമുണ്ടായതായി ഐമ വെളിപ്പെടുത്തി. 

ഗര്‍ഭിണിയായിരുന്ന സമയത്ത് ഒരു സ്വര്‍ണ്ണക്കടയുടെ ഉദ്ഘാടനത്തില്‍ നിന്നും തന്നെ ഒഴിവാക്കിയതിനെക്കുറിച്ച് താരം പറഞ്ഞതിങ്ങനെ: 'ഒരു സ്വര്‍ണ്ണക്കടയുടെ ഉദ്ഘാടനം എനിക്ക് ലഭിച്ചിരുന്നു. എന്നാല്‍ ഒരു സ്ത്രീ പറഞ്ഞത്, നീ ഗര്‍ഭിണിയാണ് അതുകൊണ്ട് നിന്നെ എടുക്കാനാകില്ല എന്നാണ്. ഗര്‍ഭിണി സ്വര്‍ണ്ണമിട്ട് ഫോട്ടോ എടുക്കേണ്ടെന്ന് ഒരു സ്ത്രീ തന്നെ എന്നോട് പറഞ്ഞത് വലിയ വിഷമമായി. ഗര്‍ഭിണിയായതിനാല്‍ ആ സമയത്ത് താന്‍ കൂടുതല്‍ പ്രതികരിക്കാന്‍ നിന്നില്ലെന്നും താരം പറഞ്ഞു. ജെസു ജോര്‍ജുമായുള്ള അഭിമുഖത്തിനിടെയായിരുന്നു ഐമയുടെ ഈ തുറന്നുപറച്ചിലുകള്‍.

Read more topics: # ഐമ റോസി.
aima rosy body shaming

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES