ലക്ഷദ്വീപില്‍ നിന്നുള്ള ആദ്യ സംവിധായികയാണ് ഐഷ സുല്‍ത്താന. ഫ്‌ലഷ് ആണ് ആദ്യത്തെ സിനിമ. ലക്ഷദ്വീപില്‍ കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കുന്ന നയങ്ങള്‍ക്കെതിരെ ശക്തമായി പ്രതികരിച്ച ഐഷ സുല്‍ത്താന വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം ഐഷയുടെ വിവാഹ വാര്‍്ത്ത പുറത്ത് വന്നിരുന്നു. ലക്ഷദ്വീപില്‍ അന്ത്രോത്ത് അഗത്തി ദ്വീപുകളില്‍ ഡെപ്യൂട്ടി കലക്ടറായി ജോലി ചെയ്തിരുന്ന ഹര്‍ഷിത് സൈനിയുമായി വിവാഹം ആണെന്ന വാര്‍ത്തകളാണ് പുറത്ത് വന്നത്.
ഇപ്പോളിതാ വിവാഹത്തെക്കുറിച്ച് ഐഷ മനോരമയ്ക്ക് നല്കിയ അഭിമുഖത്തില്‍ പങ്ക് വച്ചത് ഇങ്ങനെയാണ്.തങ്ങളുടെ രജിസ്റ്റര്‍ വിവാഹം കഴിഞ്ഞെന്ന് ഐഷ വെളിപ്പെടുത്തി.അറിയിക്കാതിരുന്നതിന് പ്രത്യേക കാരണമില്ല. രജിസ്റ്റര്‍ മാര്യേജ് കഴിഞ്ഞ് എന്റെ ഉമ്മ ഉംറയ്ക്ക് പോയി വന്ന് രണ്ട് വീട്ടുകാരും ആലോചിച്ച് ഡേറ്റ് ഫിക്‌സ് ചെയ്ത് എല്ലാവരെയും റിസപ്ഷന് ക്ഷണിച്ച് ഗംഭീരമാക്കാനായിരുന്നു ഞങ്ങള്‍ ഉദ്ദേശിച്ചത്. രജിസ്റ്റര്‍ മാര്യേജ് കഴിഞ്ഞ് ഒളിപ്പിച്ച് വെച്ചതാണ്. ആരോ വാട്‌സ്ആപ്പ് ഗ്രൂപ്പുകളില്‍ ലീക്ക് ആക്കിയെന്നാണ് ഐഷ പറയുന്നത.്
ഞങ്ങള്‍ രണ്ട് പേരും കണ്ട് ഇഷ്ടപ്പെട്ടു. ആള്‍ ലക്ഷദ്വീപിലേക്ക് ചെയ്യാനാ?ഗ്രഹിക്കുന്ന കാര്യങ്ങള്‍ എന്നോട് പങ്കുവെച്ചു. ഞാന്‍ എന്താണോ ആ?ഗ്രഹിക്കുന്നത് അതേ പോലൊരാള്‍. ജനങ്ങളുടെ കാര്യത്തിലും ചെയ്യുന്ന കാര്യത്തിലും ഞങ്ങള്‍ തമ്മില്‍ കെമിസ്ട്രിയുണ്ടെന്ന് എനിക്ക് മനസിലായി. സൗഹൃദം പ്രണയത്തിലേക്ക് എത്താന്‍ വലിയ സമയമൊന്നും എടുത്തില്ല. പെട്ടെന്നായിരുന്നു. രണ്ട് പേരും ഭയങ്കരമായി ഐ ലവ് യു പറഞ്ഞ് കളിക്കുന്ന ടീമല്ല. രണ്ട് പേര്‍ക്കും പ്രണയമുണ്ടെന്ന് അറിയാം. രീതികള്‍ ഒന്നെന്ന് അറിയാം.
ചെയ്യാനാഗ്രഹിക്കുന്ന കാര്യങ്ങള്‍ ഒന്നാണെന്ന് അറിയാം. ആ അടുപ്പമാണ് പിന്നീട് കല്യാണത്തിലേക്ക് എത്തിയത്. രജിസ്റ്റര്‍ മാര്യേജ് രസമായിരുന്നു. ഞാന്‍ ഇവിടെ നിന്നും പോകുന്നു. പുള്ളി ഏതോ ഫങ്ഷനില്‍ നില്‍ക്കുകയായിരുന്നു. ആ തിരക്കില്‍ നിന്ന് വന്നതാണ്. സ്റ്റാഫുകള്‍ വന്ന് പേപ്പറുകള്‍ റെഡിയാക്കി. വേഗം ഞങ്ങള്‍ ഒപ്പ് വെച്ച് ടാറ്റാ ബൈ പറഞ്ഞു. പുള്ളി അതേ സ്ഥലത്തേക്ക് തിരിച്ച് പോയെന്നും ഐഷ സുല്‍ത്താന ഓര്‍ത്തു.
തന്റെ കരിയറിനെക്കുറിച്ചും ഐഷ സുല്‍ത്താന സംസാരിക്കുന്നുണ്ട്. 124 എ എന്ന സിനിമ ചെയ്യാനിരുന്നതാണ്. എന്നാല്‍ നിലവിലെ സാഹചര്യം കാരണം ഇപ്പോള്‍ അത് വേണ്ടെന്ന് വെച്ചെന്ന് ഐഷ പറയുന്നു. എമ്പുരാന്‍, ജെഎസ്‌കെ എന്നീ സിനിമകളൊക്കെ വെട്ടിക്കളയുന്നത് കണ്ടപ്പോള്‍ ഈ സിനിമ ഇപ്പോള്‍ ചെയ്യേണ്ടതല്ല എന്ന് തോന്നി. അതിനാല്‍ മാറ്റി വെച്ചിരിക്കുകയാണെന്ന് ഐഷ സുല്‍ത്താന പറയുന്നു.
സംവിധാനത്തിന് പുറമെ അഭിനയത്തിലും മോഡലിംഗിലും ഐഷ സുല്‍ത്താന സാന്നിധ്യം അറിയിച്ചിട്ടുണ്ട്. ലാല്‍ ജോസ് ഉള്‍പ്പെടെയുള്ള സംവിധായരുടെയൊപ്പം സഹസംവിധായികയായി പ്രവര്‍ത്തിച്ച ഐഷ സുല്‍ത്താന പിന്നീട് സ്വതന്ത്ര സംവിധായികയാവുകയായിരുന്നു. 2021 ലെ ലക്ഷദ്വീപിലെ അഡ്മിനിസ്‌ട്രേറ്റര്‍ ഭരണവുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്ന് അഡ്മിനിസ്‌ട്രേഷന്‍ പട്ടേലിനെ ജൈവായുധം എന്ന് ഐഷ സുല്‍ത്താന വിശേഷിപ്പിച്ചത് വലിയ വിവാദമായിരുന്നു. ഐഷയ്‌ക്കെതിരെ രാജ്യദ്രോഹത്തിന് കേസെടുത്തു. ലക്ഷദ്വീപിലെ ജനങ്ങള്‍ക്ക് വേണ്ടി സംസാരിക്കുന്ന ഐഷ സുല്‍ത്താന 2021 ല്‍ ചാനല്‍ ചര്‍ച്ചകളില്‍ സ്ഥിരം സാന്നിധ്യമായിരുന്നു.